"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: krc:Нанотехнология
വരി 14:
==ചരിത്രം==
[[File:Brit Mus 13sept10 brooches etc 046.jpg|thumb|200px|right|ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ലൈകർഗസ് കപ്പ്]]
ഒരു വിജ്ഞാനശാഖയായി മാറുന്നതിന് വളരെ മുൻപു തന്നെ സൂക്ഷ്മ കണങ്ങളുടെ വിപുലമായ സാധ്യതകളെ പറ്റി അന്വേഷണങ്ങളും അനുമാനങ്ങളും ആരംഭിച്ചിരുന്നു. [[ച്രിത്രം|ചരിത്രത്തിൽ]] അനവധി അവസരങ്ങളിൽ പദാർഥങ്ങളുടെ നാനോ ഉപയോഗം വിവരിച്ചിട്ടുണ്ട്. പക്ഷേ, അറിവ് എന്ന നിലയിൽ ഇന്നത്തെ സമൂഹം ഉപയോഗിക്കുന്ന രീതിയിൽ അല്ല അന്നത്തെ സമൂഹം ഈ സാങ്കേതികവിദ്യയെ സമീപിച്ചിരുന്നത്. [[ആയുർവേദം| ആയുർവേദ]] [[ഔഷധം| ഔഷധങ്ങളിൽ]] വ്യാപകമായി [[സ്വർണം| സ്വർണത്തിന്റെ]] നാനോ കണങ്ങൾ ചേർത്തിരുന്നു എന്നതിന് തെളിവുണ്ട്. ഇന്നും വിവിധ ചികിത്സാ രീതികളിൽ ഇത് തുടരുന്നുമുണ്ട്. അലക്സാണ്ട്രിയയിലെ രസതന്ത്രജ്ഞർ യൗവ്വനം നിലനിർത്താനായി സൃഷ്ടിച്ച ഔഷധത്തിൽ സ്വർണത്തിന്റെ നാനോ കണികകൾ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ റോമിൽ പ്രചാരത്തിലുണ്ടായിരുന്ന ലൈകർഗസ് (Lycurgus)<ref>[http://en-gb.facebook.com/pages/Lycurgus-cup/135462849819935 ലൈകർഗസ് (Lycurgus)]</ref> കോപ്പകൾ നാനോ പദാർഥവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിലുള്ള നിർമിതികൾക്കുദാഹരണമാണ്. 70 നാനോമീറ്റർ വലിപ്പമുള്ള കണങ്ങളാണ് ലൈകാർഗസ് കോപ്പയുടെ നിർമാണത്തിൽ ഉപയോഗിച്ചിരുന്നത്. പ്രകാശം പതിക്കുന്നവശം പച്ചനിറത്തിലും എതിർവശം ഇളം ചുവപ്പ് നിറ(ruby)ത്തിലും കാണപ്പെടുന്ന ഇത്തരത്തിലൊരു കപ്പ് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
 
സാധാരണ [[കരിക്കട്ട|കരിക്കട്ടയും]] [[വജ്രം|വജ്രവും]] തമ്മിൽ രാസപരമായി വ്യത്യാസമില്ല; രണ്ടും [[കാർബൺ]] എന്ന മൂലകത്തിന്റെ അപരരൂപങ്ങളാണ്. [[ആറ്റം|ആറ്റങ്ങൾ]] അടുക്കിയിരുന്ന രീതിയിൽ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തിൽ നാനോ തലത്തിൽ സമാനതകളുള്ള നിരവധി വസ്തുക്കൾ [[പ്രകൃതി|പ്രകൃതിയിൽ]] കാണാം. [[താമര|താമരയിലും]] മറ്റും [[വെള്ളം]] ഒട്ടിപ്പിടിക്കാത്തതും, [[ചിലന്തി വല|ചിലന്തി വലയുടെ]] ഉറപ്പും, [[പൂമ്പാറ്റ|പൂമ്പാറ്റയുടെ]] അഴകും നമ്മുടെ ചുറ്റും കാണാനാവുന്ന നാനോ ഘടനാ സവിശേഷതകളുടെ ചില ഉദാഹരണങ്ങളാണ്. ഏകാത്മക പദാർഥത്തിന് മാത്രമല്ല നാനോ സ്വഭാവം പ്രകടിപ്പിക്കാനാകുന്നത്; സങ്കരയിനം പദാർഥങ്ങൾക്കും കഴിയും. [[ലോഹം|ലോഹവും]] അലോഹവും ചേർന്നതാകാം അവയിൽ പലതും. [[പ്രാവ്|പ്രാവിന്റെയും]] മറ്റ് ചില [[പക്ഷി|പക്ഷികളുടെയും]] കഴുത്തിലെ വർണവ്യത്യാസവും, [[മീൻ]] ചെതുമ്പലിന്റെ തിളക്കവും, [[ചണം|ചണനൂലിന്റെ]] ഉറപ്പും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. പ്രകൃതിയുടേതായ സ്വഭാവികരീതിയിലാണ് ഇതെല്ലാം സാധ്യമാകുന്നത്.
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്