"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: en:Death by burning
വരി 22:
 
ജൂതമതത്തിനെതിരായി [[ഹാഡ്രിയൻ]] ചക്രവർത്തി പുറപ്പെടുവിച്ച ശാസനങ്ങളെ ധിക്കരിച്ചതിന് ജൂത [[റാബി]] [[ഹനീനാ ബെൻ ടെറാഡിയോൺ]] എന്നയാളെ ചുട്ടുകൊന്നിരുന്നുവത്രേ. [[താൽമണ്ട്|താൽമണ്ടിൽ]] വിവരിച്ചിരിക്കുന്നത് ടെറാഡിയോണേ പച്ചപ്പുല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു ചിതയിൽ വച്ചശേഷം തീകൊടുക്കുകയും നനഞ്ഞ കമ്പിളി അയാളുടെ നെഞ്ചത്തുവച്ച് പീഡനത്തിന്റെ ആക്കം കൂട്ടിയിരുന്നിവെന്നുമാണ്. റാബി ധൈര്യപൂർവം മരണത്തെ നേരിടുന്നതുകണ്ട് അലിവു തോന്നിയ ആരാച്ചാർ കമ്പിളി മാറ്റുകയും വേഗം തീ കത്തുവാൻ വേണ്ടി കാറ്റു വീശിക്കൊടുക്കുകയും ചെയ്തശേഷം സ്വയം ചിതയിൽ ചാടി മരിച്ചുവെന്നാണ് വിവരണം. <ref>[http://www.come-and-hear.com/zarah/zarah_18.html Abodah Zarah 18a], [[Babylonian Talmud]].</ref>
 
[[File:Cranmer Window Christ Church.jpg|thumb|ചില്ലുജനലിൽ ആംഗ്ലിക്കൻ രക്തസാക്ഷികളായ [[ഹ്യൂ ലാറ്റിമർ]], [[നിക്കോളാസ് റിഡ്ലി]], [[തോമസ് ക്രാന്മെർ]] എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു]]
 
[[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] വിവരണമനുസരിച്ച് പുരാതന കെൽറ്റ് വംശജർ (Celts) കള്ളന്മാരെയും യുദ്ധത്തടവുകാരെയും ഒരു കൂറ്റൻ കോലത്തിനുള്ളിലാക്കി ചുട്ടുകൊല്ലുമായിരുന്നുവത്രേ. <ref>Caesar, Julius; Hammond, Carolyn (translator) (1998). ''The Gallic War''. ''The Gallic War'', p. 128. ISBN 0-19-283582-3.</ref>
<ref>Caesar, [http://old.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0001;query=chapter%3D%23230;layout=;loc=6.17 ''Gallic War'' 6.16], English translation by W. A. McDevitte and W. S. Bohn (1869); Latin text edition, from the [[Perseus Project]].</ref>
 
North American Indians often used burning as a form of execution, either against members of other tribes or against white settlers during the eighteenth and nineteenth centuries. Roasting over a slow fire was a customary method.<ref>Scott, G (1940) “A History of Torture”, p. 41.</ref> See [[Captives in American Indian Wars]].
 
[ബൈസന്റൈൻ]] സാമ്രാജ്യത്തിനു കീഴിൽ അനുസരണയില്ലാത്ത [[സൊരാസ്ത്രിയൻ]] മതാനുഭാവികളെ ശിക്ഷിക്കാൻ തീവച്ചു കൊല്ലൽ ഉപയോഗിച്ചിരുന്നുവത്രേ. സൊരാസ്ത്രിയൻ മതത്തിൽ അഗ്നിയെ ആരാധിച്ചിരുന്നു എന്ന വിശ്വാസമായിരുന്നുവത്രേ ഇതിനു കാരണം.
 
ബൈസന്റൈൻ ചക്രവർത്തിയായിരുന്ന [[ജസ്റ്റീനിയൻ]] (527–565) ക്രിസ്തുമതവിശ്വാസം നഷ്ടപ്പെടുന്നവരെ തീവച്ചുകൊല്ലുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമായിരുന്നുവത്രേ. ഇത് ജസ്റ്റീനിയൻ കോഡ് എന്ന നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരുന്നു.
 
1184-ലെ റോമൻ കത്തോലിക് സിനദ് (ഓഫ് വെറോണ) വ്യവസ്ഥാപിത ക്രിസ്തുമതവിശ്വാസത്തിനെതിരായ അഭിപ്രായങ്ങൾക്ക് (heresy) നൽകാവുന്ന ഔദ്യോഗികശിക്ഷ ചുട്ടുകൊല്ലലാണെന്ന് പ്രഘ്യാപിച്ചു. ചുട്ടുകൊല്ലപ്പെട്ടവർക്ക് മരണാനന്തരം പുനർജീവിക്കാൻ ശരീരമുണ്ടാവില്ല എന്നും വിശ്വസിക്കപ്പെട്ടിരുന്നു. 1215-ലെ നാലാമത്തെ ലാറ്ററൻ കൗൺസിൽ, 1229ലെ സിനദ് (ഓഫ് ടൗലോസ്), പതിനേഴാം നൂറ്റാണ്ടുവരെയുള്ള ആത്മീയനേതാക്കളും രാഷ്ട്രനേതാക്കളും എന്നിങ്ങനെ പലരും ഈ ശിക്ഷ ശരിവച്ചിരുന്നു.
 
ദൈവീക ഇൻക്വിസിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അധികാരികൾ ഔദ്യോഗിക മതവിശ്വാസമില്ലാത്തവരെ ചുട്ടുകൊന്നിരുന്നു. [[ജിയോർഡാനോ ബ്രൂണോ]] എന്നയാളും ഇക്കൂട്ടത്തിൽ പെടും. ചരിത്രകാരൻ [[ഹെർണാൻഡോ ദെൽ പൾഗാർ]] കണക്കാക്കിയത് സ്പാനിഷ് ഇൻക്വിസിഷനിൽ 1490 വരെ 2,000 ആൾക്കാരെ ചുട്ടുകൊന്നിരുന്നു എന്നാണ്. ആ സമയത്ത് ഇൻക്വിസിഷൻ തുടങ്ങി ഒരു പതിറ്റാണ്ടേ ആയിരുന്നുള്ളൂ. <ref>[[Henry Kamen]], ''The Spanish Inquisition: A Historical Revision.'', p.62, (Yale University Press, 1997).</ref> In the terms of the Spanish Inquisition a burning was described as ''[[relaxado en persona]]''.
 
മന്ത്രവാദിനീ വേട്ടയിലും (Witch-hunt) റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ചുട്ടുകൊല്ലൽ ഉപയോഗിച്ചിരുന്നു. 1532-ലെ കോൺസ്റ്റിട്യൂറ്റിയോ ക്രിമിനാലിസ് കരോലിന എന്ന നിയമസംഹിത മന്ത്രവാദം ഹോളി റോമൻ സാമ്രാജ്യമാകെ ക്രിമിനൽ കുറ്റമായി പരിഗണിക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. മറ്റൊരാളെ ഉപദ്രവിക്കാനാണ് മന്ത്രവാദം ചെയ്തതെങ്കിൽ അയാളെ തൂണിൽ കെട്ടി ചുട്ടുകൊല്ലണം എന്നായിരുന്നു നിയമം. 1572-ൽ സാക്സണിയിലെ എലക്റ്ററായിരുന്ന അഗസ്റ്റസ് ഭാവിപ്രവചനം പോലെയുള്ള മന്ത്രവാദത്തിനും ചുട്ടുകൊല്ലൽ ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തു. <ref>Thurston, H. (1912). Witchcraft. In The Catholic Encyclopedia. New York: Robert Appleton Company. Retrieved 12 December 2010 from New Advent: http://www.newadvent.org/cathen/15674a.htm</ref>
 
[[ജാക്വസ് ഡി മോളേ]] (1314), [[ജാൻ ഹസ്]] (1415), [[ജോൻ ഓഫ് ആർക്]] (1431 മേയ് 30), [[സാവനറോള]] (1498) [[പാട്രിക് ഹാമിൽട്ടൺ]] (1528), [[ജോൺ ഫ്രിത്ത്]] (1533), [[വില്യം ടിൻഡേൽ]] (1536), [[മൈക്കൽ സെർവെറ്റസ്]] (1553), [[ജിയോർഡാനോ ബ്രൂണോ]] (1600), [[അവ്വാകം]] (1682) എന്നിവർ ചുട്ടുകൊല്ലപ്പെട്ട പ്രശസ്തരിൽ ചിലരാണ്.
 
1536-ലെ [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തെത്തുടർന്ന്]] ഡെന്മാർക്കിൽ മന്ത്രവാദിനികളെന്ന് ആരോപിച്ച് സ്ത്രീകളെ ചുട്ടുകൊല്ലുന്നത് വർദ്ധിച്ചു. നൂറുകണക്കിനാൾക്കാർ ഇതിനാൽ മരണപ്പെട്ടിട്ടുണ്ട്. രാജാവായിരുന്ന [[ക്രിസ്ത്യൻ IV]] ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവത്രേ. ക്രിസ്ത്യൻ നാലാമന്റെ വിശ്വാസം പ്രതിശ്രുതവധുവിനെ കാണാൻ ഡെന്മാർക്കിലേയ്ക്ക് യാത്രചെയ്ത സ്കോട്ട്ലാന്റിലെ [[ജെയിംസ് VI|ജെയിംസ് ആറാമൻ]] രാജാവിലേയ്ക്കും പകർന്നുവത്രേ. മോശം കാലാവസ്ഥ മന്ത്രവാദം കാരണമാണെന്ന് ആരോപിച്ച് എഴുപതോളം ആൾക്കാരെ ഇദ്ദേഹം ചുട്ടുകൊന്നുവത്രേ.
[[File:Templars on Stake.jpg|thumb|left|190px|[[ടെമ്പ്ലാർ|ടെമ്പ്ലാറുകളെ]] കോലിൽ കെട്ടി ചുട്ടുകൊല്ലുന്നു.]]
[[എഡ്വാർഡ് വിറ്റ്മാൻ]], എന്ന ഒരു ബാപ്റ്റിസ്റ്റാണ് മതവിശ്വാസമില്ലായ്മ കാരണം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] അവസാനമയി ചുട്ടുകൊല്ലപ്പെട്ടയാൾ. 1612 ആഗസ്റ്റ് 11-നാണ് ഇതു നടന്നത്.
 
[[ബ്രിട്ടൻ|ബ്രിട്ടനിൽ]] രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന സ്ത്രീകളെ സാധാരണ ചുട്ടുകൊല്ലുകയായിരുന്നു പതിവ്. ഈ രീതിയിൽ പരസ്യമായി സ്ത്രീകളുടെ നഗ്നത പ്രദർശിപ്പിക്കപ്പെട്ടിരുന്നില്ല. പുരുഷന്മാരുടെ വധശിക്ഷയിൽ [[തൂങ്ങിമരണം|തൂക്കിക്കൊന്നശേഷം]] നഗ്നമായ ശവശരീരം വലിച്ചു കീറി പ്രദർശിപ്പിക്കുക പതിവുണ്ടായിരുന്നു. രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ കൂടിയ രാജ്യദ്രോഹമായും; നിയമപരമായി തന്റെ മേലുദ്യോഗസ്ഥനെ കൊല്ലുന്നത് കുറഞ്ഞ രാജ്യദ്രോഹമായും കണക്കാക്കിയിരുന്നു. ഭാര്യ ഭർത്താവിനെ കൊല്ലുന്നതും രാജ്യദ്രോഹമായി കണക്കാക്കിയിരുന്നുവത്രേ.
 
ഇംഗ്ലണ്ടിൽ ദുർമന്ത്രവാദമാരോപിക്കപ്പെട്ടവരിൽ കുറച്ചുപേരെ മാത്രമേ ചുട്ടുകൊന്നിട്ടുള്ളൂ. ഭൂരിഭാഗം ആൾക്കാരെയും തൂക്കിക്കൊല്ലുകയായിരുന്നു പതിവ്. സർ [[തോമസ് മാലറി|തോമസ് മാലറിയുടെ]], ''[[ലെ മോർട്ട് ഡി'ആർതർ]]'' (1485), എന്ന പുസ്തകത്തിൽ [[ആർതർ രാജാവ്]] രാജ്ഞിയായിരുന്ന [[ഗ്വൈനവേറർ]] [[ലാൻസലോട്ട്|ലാൻസലോട്ടുമായി]] വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി അറിഞ്ഞപ്പോൾ മനസില്ലാമനസോടെ രാജ്ഞിയെ ചുട്ടുകൊല്ലാൻ വിധിച്ചു. രാജ്ഞിയുടെ വിവാഹേതര ബന്ധം നിയമപരമായി രാജ്യദ്രോഹമായതാണ് ഇതിനു കാരണം.<ref>{{cite book | chapter=Malory and the Common Law | author=Robert L. Kelly | title=Studies in medieval and Renaissance culture: diversity | volume=22 | series=Medievalia et humanistica | editor=Paul Maurice Clogan | publisher=Rowman & Littlefield | year=1995 | isbn=0-8476-8099-1 | pages=111–140 }}</ref>
 
[[File:Avvakum by Myasoyedov.jpeg|thumb|[[അവ്വാക്വം]] എന്ന നേതാവിന്റെ അഗ്നിയിലൂടെയുള്ള മാമോദീസ (1682).]]
ഇംഗ്ലണ്ടിലെ [[ഹെൻട്രി VIII|ഹെൻട്രി എട്ടാമൻ]] രാജാവിന്റെ രണ്ടാമതും അഞ്ചാമതും ഭാര്യമാരായ [[ആനി ബോളിൻ]], [[കാതറിൻ ഹൊവാർഡ്]] എന്നിവരെ വിവാഹേതര ലൈംഗികബന്ധക്കുറ്റത്തിന് രാജാവിന്റെ ഇഷ്ടത്തിനനുസരിച്ച് ശിരഛേദം ചെയ്തോ തീവച്ചോ കൊല്ലാൻ വിധിക്കപ്പെടുകയുണ്ടായി, ഇവരെ ശിരഛേദം ചെയ്താണ് കൊന്നത്.
 
മസാച്ച്യുസെറ്റ്സിൽ ആൾക്കാരെ ചുട്ടുകൊന്ന രണ്ട് സംഭവമുണ്ടായിട്ടുണ്ട്. 1681-ൽ മരിയ എന്ന അടിമ തന്റെ ഉടമസ്ഥനെ വീടിനു തീ കൊടുത്ത് കൊല്ലാൻ ശ്രമിച്ചതിന് ചുട്ടുകൊന്നതാണ് ആദ്യത്തെ സംഭവം <ref name="Maria, Burned at the Stake">[http://www.celebrateboston.com/crime/puritan-burned-at-stake-maria.htm Maria, Burned at the Stake] at CelebrateBoston.com</ref> ജാക്ക് എന്ന മറ്റൊരു അടിമയെ ഇതോടൊപ്പം തന്നെ തീവയ്പ്പ് കുറ്റത്തിന് തൂക്കിക്കൊന്നിരുന്നു. മരണശേഷം അയാളുടെ ശരീരം മരിയയോടൊപ്പം തീയിലെറിഞ്ഞു. 1755-ൽ ഒരു കൂട്ടം അടിമകൾ അവരുടെ ഉടമയെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ഫിലിപ്പ് എന്ന അടിമയെ ചുട്ടുകൊല്ലുകയുണ്ടായി. <ref name="Mark and Phillis Executions">[http://www.celebrateboston.com/crime/puritan-mark-and-phillis-executions.htm Mark and Phillis Executions] at CelebrateBoston.com</ref>
 
[[ന്യൂ യോർക്ക്|ന്യൂ യോർക്കിൽ]] തൂണിൽ കെട്ടിയുള്ള പല തീവച്ചുകൊല്ലലും രേഖപ്പെടുത്തിയിട്ടുണ്ട്. അടിമകൾ കലാപം നടത്തുമ്പോഴായിരുന്നു മിക്കപ്പോഴും ഇതു നടക്കുക. 1708-ൽ ഒരു സ്ത്രീയെ ചുട്ടുകൊല്ലുകയും ഒരാളെ തൂക്കിക്കൊല്ലുകയുമുണ്ടായി. 1712-ലെ അടിമക്കലാപത്തെത്തുടർന്ന് 20 പേരെ ചുട്ടുകൊന്നിരുന്നു. 1741-ൽ അടിമകൾ ഗൂഢാലോചന നടത്തി എന്നാരോപിച്ച് 13 പേരെ ചുട്ടുകൊന്നിരുന്നു. <ref>[http://www.americanheritage.com/articles/magazine/ah/1974/4/1974_4_72.shtml Edwin Hoey, "Terror in New York – 1741"], ''American Heritage'', June 1974, Retrieved 9 July 2010</ref>
 
സ്പാനിഷ് കോളനികളിലൊന്നിൽ അവസാനമായി ചുട്ടുകൊല്ലൽ നടന്നത് 1732-ൽ ലിമയിൽ വച്ച് മരിയാന ഡെ കാസ്ട്രോ എന്നയാളെ വധിച്ചപ്പോഴായിരുന്നു. <ref>René Millar Carvacho ''La Inquisición de Lima: signos de su decadencia, 1726–1750'' 2004 p62 “.. y que habiendo llegado el caso de practicar lo determinado por el Consejo en auto de 4 de febrero de 1732, ... acordaron, después de revisar la causa de Mariana de Castro y lo determinado por la Suprema el 4 de febrero de 1732, ”</ref>
 
1790-ൽ സർ ബെഞ്ചമിൻ ഹാമ്മറ്റ് ബ്രിട്ടനിലെ പാർലമെന്റിൽ ചുട്ടുകൊല്ലൽ അവസാനിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. അദ്ദേഹം ലണ്ടനിലെ ഷറീഫ് ആയിരുന്നപ്പോൾ കാതറീൻ മർഫി എന്ന സ്ത്രീയെ ചുട്ടുകൊല്ലാനുള്ള നിർദേശം ലഭിക്കുകയുണ്ടായി. തൂക്കിക്കൊന്ന ശേഷമായിരുന്നു അദ്ദേഹം ഈ ശിക്ഷ നടപ്പാക്കിയത്. നിയമപ്രകാരം ഈ കുറ്റത്തിന് അദ്ദേഹത്തിനെയും കുറ്റക്കാരനായി കാണാവുന്നതാണ്. ഇതുപോലെ മറ്റുള്ളവരും കഴിഞ്ഞ 50 വർഷമായി ബ്രിട്ടനിൽ ഇത്തരം വധശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നില്ലത്രേ. ഇതെത്തുടർന്ന് രാജ്യദ്രോഹ നിയമം (1790) പാസാക്കുകയും ചുട്ടുകൊല്ലൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. <ref>[http://www.richard.clark32.btinternet.co.uk/burning.html Burning at the stake].</ref><ref>{{cite book | title=Temple bar, the city Golgotha, by a member of the Inner Temple | author=James Holbert Wilson | year=1853 | page=4 }}</ref>
 
==തീവച്ചുള്ള വധശിക്ഷ ആധുനികകാലത്ത്==
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്