"ഭാരതഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചെറുശ്ശേരി ഭാരതം എന്നും അറിയപെടുന്ന ഈ കൃതി ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:51, 20 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുശ്ശേരി ഭാരതം എന്നും അറിയപെടുന്ന ഈ കൃതി ചിറയ്ക്കൽ കോവിലകത്ത് രാമവർമ ഇളയരാജ കൊല്ലവർഷം 1087-ൽ പ്രസാധനം ചെയ്തു. അങ്ങനെയിരിക്കിലും ഇതിന്റെ കർത്താവ്‌ ചെറുശ്ശേരി നമ്പൂതിരി അല്ല എന്നാണ് പണ്ഡിത നിഗമനം. കോലത്തിരി രാജാവിന്റെ നിർദേശപ്രകാരം ഏതോ ഒരു നമ്പൂതിരി രചിച്ചതാകാമെന്നു ഉള്ളൂർ അഭിപ്രായപെടുന്നു. ഭാരതകഥ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്ന ഭാരതഗാഥ, കൃഷ്ണഗാഥയുടെ ഒരു ദുർബലാനുകരണമാണ്. എന്നാൽ സാഹിത്യപരമായി കൃഷ്ണഗാഥയോളം മേന്മ അവകാശപെടാൻ ഇല്ലാത്ത ഒരു കൃതിയാണിത്.


അവലംബം

1.'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി

"https://ml.wikipedia.org/w/index.php?title=ഭാരതഗാഥ&oldid=1364300" എന്ന താളിൽനിന്ന് ശേഖരിച്ചത്