"സുദീപ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു മലയാളചലച്ചിത്ര പിന്നണിഗായകനാണ് '''സുദീപ് കുമാർ'''. 2011-ലെ മികച്ച ഗായകനുള്ള [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം]] ഇദ്ദേഹത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>. 1998-ൽ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്.
 
==ജീവിതരേഖ==
[[ആലപ്പുഴ]] [[പുന്നപ്ര]] സ്വദേശിയായ സുദീപ് കുമാർ എഴുത്തുകാരനായ കൈനകരി സുരേന്ദ്രന്റേയും കെ.എം. രാജമ്മയുടേയും രണ്ട് ആൺമക്കളിൽ മൂത്തവനായി ജനിച്ചു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്ന സുദീപ് സ്‌കൂൾതലത്തിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പുഴ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളെജിലെ ഗായക സംഘത്തിലും പുറത്തുള്ള ചെറിയ ട്രൂപ്പുകളിലും ചലച്ചിത്രഗാനങ്ങൾ പാടിത്തുടങ്ങി. പ്രീഡിഗ്രി പരീക്ഷയ്ക്കു ശേഷം പ്രൊഫഷണൽ ഗാനമേള ട്രൂപ്പിൽ പ്രവേശിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഉൾപ്പെടെയുള്ള ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/സുദീപ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്