"സുദീപ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
തിരുവനന്തപുരം സചേതനയുടെ നാടകത്തിനു വേണ്ടി കലവൂർ ബാലൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് സുദീപിന്റെ ശബ്ദത്തിൽ ആദ്യമായി റെക്കോർഡ് ചെയ്തത്. എസ്.ഡി. കോളേജിൽ തന്നെ ഡിഗ്രി വിദ്യാഭ്യാസം നടത്തിയ സുദീപ് വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു. ബി.എ. മലയാളം വിജയിച്ച ശേഷം [[തിരുവനന്തപുരം]] ഗവൺമെന്റ് ലോ കോളേജിൽ എൽ.എൽ.ബി. പഠനത്തിനായി പ്രവേശിച്ചു. ഈ സമയത്തും ഗാനമേള ട്രൂപ്പുകളിൽ സജീവമായിരുന്നു. അതോടൊപ്പം പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എ.ജി. ശ്രീകുമാർ എന്നിവരുടെ ഭക്തിഗാന കാസറ്റുകൾക്ക് ട്രാക്ക് പാടിയിരുന്നു.
 
1998 [[ജനുവരി]] 6-ന് [[തിരുവനന്തപുരം]] എസ്.എസ്. സ്റ്റുഡിയോയിൽ ഒരു ലളിതഗാന കാസറ്റിനുവേണ്ടി ട്രാക്ക് പാടിയ അവസരത്തിൽ ജോണി സാഗരികയുടെ പ്രൊഡ്യൂസർ സുദീപിന്റെ ഗാനം കേൾക്കുകയും സംഗീത സംവിധായകർക്ക് പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കു നൽകുകയും ചെയ്തു. സുദീപിന്റെ ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്ററേയും കൈതപ്രത്തേയും അദ്ദേഹം കേൾപ്പിച്ചു. ഒരു മാസത്തിനു ശേഷം ജോണി സാഗരിക സുദീപിനെ കൊച്ചിയിലേക്കു വിളിപ്പിക്കുകയും അവിടെ നിന്നും കോഴിക്കോട് എത്തി കൈതപ്രം രചനയും സംഗീതവും നൽകുന്ന താലോലം എന്ന ചിത്രത്തിൽ പാടാൻ അവസരം നൽകുകയും ചെയ്തു. താലോലത്തിൽ ''തേൻനിലാവിലെൻ'' എന്ന സി.ഡി. ഫില്ലർ ഗാനം സുദീപ് ആലപിച്ചു. തുടർന്നാണ് ദയ എന്ന ചിത്രത്തിന്റെ കാസറ്റിൽ ഫില്ലർ ഗാനം പാടാൻ അവസരം ലഭിച്ചത്. തുടർന്ന് രണ്ടു വർഷത്തോളം ഇത്തരത്തിലുള്ള ഗാനങ്ങൾ പാടാൻ അവസരങ്ങൾ തുടർച്ചയായി ലഭിച്ചു. ഇത് ഗാനമേളകളിൽ സുദീപിന്റെ പ്രതിഫലം ഉയർത്താൻ ഉപകരിച്ചിരുന്നു. {{ആധികാരികത}}<ref>http://www.varthamanam.com/index.php/koottu/15787-2012-06-09-09-02-31</ref>
 
==പാടിയ ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/സുദീപ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്