"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ang:Campƿæȝn, bo:ཁྲབ་ལྡན་འཁོར་ལོ།
(ചെ.) r2.7.3) (Robot: Modifying ta:கவச தாங்கி to ta:பீரங்கி வண்டி; cosmetic changes
വരി 21:
യുദ്ധങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നതിനു പുറമേ ഒരു സൈനിക വിഭാഗത്തിന്റെ ശക്തി പ്രകടനങ്ങളുടെ മോടി വർധിപ്പിക്കാനും ടാങ്കുകൾ ഉപയോഗിച്ചുവരുന്നു. എല്ലാ രാജ്യങ്ങളുടേയും യുദ്ധസന്നാഹത്തിന്റെ ഒരവിഭാജ്യ ഘടകമാണ് ടാങ്ക്. ഇന്ന് ടാങ്കുകളുടെ നിയന്ത്രണത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട് (ഉദാഹരണം ബ്രിട്ടനിലെ [[ചലഞ്ചർ 2 MBT]] ).
 
== ചരിത്രം ==
 
ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ സൗകര്യമുള്ള യുദ്ധവാഹനങ്ങൾ ബി. സി. 2000-ാം ആണ്ടോടുകൂടി നിർമിച്ചു തുടങ്ങിയതായി രേഖകളുണ്ട്. മധ്യപൂർവ ദേശക്കാരായ [[ഈജിപ്ത്|ഈജിപ്തുകാർ]], ഹിറ്റൈറ്റുകൾ എന്നിവർ അമ്പും വില്ലും പ്രയോഗിച്ചുള്ള യുദ്ധത്തിൽ കുതിരകളെ പൂട്ടിയ രഥത്തെ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്നു. ആയുധശേഖരമുള്ള യുദ്ധവാഹനത്തെ സംരക്ഷിക്കാനായി ഉരുട്ടി നീക്കാവുന്ന തരത്തിലുള്ള ചില കവചിത സജ്ജീകരണങ്ങൾ മധ്യകാലത്ത് നിലവിലുണ്ടായിരുന്നു. ബി. സി. 9-ാം ശ. -ത്തിൽ അസീറിയന്മാരും ഇത്തരം സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്.
വരി 57:
അമേരിക്കയുടെ [[M60 ടാങ്ക്|M60]], ബ്രിട്ടന്റെ [[ചീഫ്റ്റൻ]] എന്നിവ പ്രശസ്തമായ ടാങ്കുകളാണ്.അവയ്ക്ക് 50 ടണ്ണിലേറെ ഭാരമുണ്ടെങ്കിലും റോഡിൽ മണിക്കൂറിൽ ഏകദേശം 38 കിലോമീറ്റർ വേഗതയിലോടും. ഗ്യാസ്, [[രാസായുധം|രാസായുധങ്ങൾ]], അണുവായുധങ്ങൾ തുടങ്ങിയവയെ അവ പ്രതിരോധിക്കും.അതിനെ ലേസർ, റഡാർ തുടങ്ങിയ സംവിധാനങ്ങൾ ലക്ഷ്യം കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യും.എന്നാൽ ഏതു തരം ടാങ്കുകളെയും തകർക്കാൻ കഴിവുള്ള [[ടാങ്ക് വേധമിസൈൽ|മിസൈലുകൾ]] കരസേനയും [[വ്യോമസേന|വ്യോമസേനയും]] ഉപയോഗിക്കാറുണ്ട്.
 
== വിവിധ ഇനങ്ങൾ ==
 
ടാങ്കുകളെ അടിസ്ഥാനപരമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ഒന്ന്, മെയിൻ ബാറ്റിൽ ടാങ്ക് (Main Battle Tank-MBT). ഒരു സൈന്യത്തിന്റെ പ്രധാന കവചിത വാഹനമാണിത്. ബ്രിട്ടിഷുക്കാരുടെ ചിഫ്റ്റൻ, ചലഞ്ചർ 1, 2, അമേരിക്കയിലെ M60, റഷ്യയുടെ T-62, ജർമനിയുടെ ലെയോപർ, ഫ്രെഞ്ചുകാരുടെ AMX 30, ഇൻഡ്യയുടെ INS ജ്യോതി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ഇനം രംഗനിരീക്ഷണത്തിനുള്ളവയാണ്. ആദ്യത്തെ ഇനത്തെ അപേക്ഷിച്ച് ഭാരവും, ശക്തിയും ഇവയ്ക്ക് കുറവാണ്. ബ്രിട്ടിഷുകാരുടെ സ്കോർപ്പിയൺ, അമേരിക്കയുടെ M 551 ഷെരിഡൽ, റഷ്യയുടെ PT-76 എന്നിവ ഈ ഇനത്തിൽപ്പെടുന്നു. ടാങ്ക് യൂണിറ്റുകളെ വ്യോമാക്രമണത്തിൽ നിന്നു രക്ഷിക്കാനായിട്ടുള്ള 'ആന്റി എയർക്രാഫ്റ്റ് ടാങ്കുകൾ' എന്ന മറ്റൊരിനം കൂടിയുണ്ട്.
വരി 63:
ഇതു കൂടാതെ പ്രത്യേക ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന ടാങ്കുകളുമുണ്ട്. ടാങ്കിന്റെ സഞ്ചാരപാതയിൽ വിതറിയിരിക്കാവുന്ന മൈനുകളെ അപകടം കൂടാതെ യാന്ത്രികമായി നിർവീര്യമാക്കാനും കമ്പിവേലികളെ പൊളിച്ചു മാറ്റാനും ഉപയോഗിക്കുന്ന ഫ്ളെയ് ൽ ടാങ്ക്, ഗുഹ, കിടങ്ങ് എന്നിവിടങ്ങളിൽ പതിയിരിക്കുന്ന ശത്രുവിനു നേരെ ഫ്ളെയിം ത്രോവെർ (flame thrower) അയയ്ക്കാൻ പ്രാപ്തിയുള്ള ഫ്ളെയിം ത്രോവെർ ടാങ്ക്, ആന്റിടാങ്ക് കുഴികളെ ബ്രഷ്വുഡ് (brushwood) പാകി നിറയ്ക്കാൻ വിന്യസിക്കുന്ന ഫെസിൻ ടാങ്ക്, ടാങ്കിന്റെ സഞ്ചാരം സുഗമമാക്കാനായി സഞ്ചാരപാതയിൽ പ്രബലിത കയർ പായ (coirmatting ) ചുരുൾ നിവർത്തി വിരിക്കാൻ സൗകര്യമുള്ള ബോബിൻ ടാങ്ക്, കുഴികൾ, കടൽ ഭിത്തികൾ എന്നിവയെ തരണം ചെയ്യാനായി ടാങ്കിന്റെ മുൻ/പിൻഭാഗത്തു പ്രവണി (ramp) ഘടിപ്പിച്ചിട്ടുള്ള റാംപ് ടാങ്ക്, ചെറിയ അരുവികളുടെ കുറുകെ പാലം പണിയാനായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ കൊണ്ടു പോകാനുള്ള ബ്രിഡ്ജ്ലേയെർ അഥവാ ബ്രിഡ്ജ് ടാങ്ക് (bridge tank) ജലത്തിലൂടെ സഞ്ചരിക്കാനായി പ്രൊപ്പെല്ലെറും ട്രാക്കു കളുമുള്ള അംഫീബിയെസ് ടാങ്ക് (amphibious tank) എന്നിവ ഇത്തരം ടാങ്കുകളിൽ പ്രധാനപ്പെട്ടവയാണ്.
 
== പ്രധാന ഭാഗങ്ങൾ ==
 
=== ഐഡ്ലർ(idler)‍ ===
 
റണ്ണിങ്ങ് ഗിയറിന്റെ മുൻവശത്തോ പിൻവശത്തോ ഘടിപ്പിച്ചിട്ടുള്ള ചക്രം. ട്രാക്കുകളെ നയിക്കുന്ന ഗൈഡ് ചക്രമാണിത്. ഇതിന്റെ സ്ഥാനത്തിനു മാറ്റം വരുത്തിയാണ് ട്രാക്കുകളിലനുഭവപ്പെടുന്ന വലിവിന്റെ അളവു നിയന്ത്രിക്കുന്നത്.
 
=== കപോള (capola) ===
 
ടാങ്കിലെ കമാൻഡർക്ക് പുറത്തുള്ള കാഴ്ചകൾ സുരക്ഷിതമായിരുന്നു കാണുവാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടം അഥവാ മുറി. ഇതിനെ സ്വതന്ത്രമായി ചുറ്റിക്കറക്കാൻ സാധിക്കും. ഇതിനുചുറ്റും ദൃശ്യോപകരണങ്ങളും മറ്റു തരത്തിലുള്ള കവചങ്ങളും ക്രമീകരിച്ചിരിക്കും.
 
=== കവചം (armour) ===
 
വെടിയുണ്ടകൾ, മറ്റു തരത്തിലുള്ള [[ക്ഷേപണികൾ]] (projectiles) എന്നിവയിൽ നിന്നുള്ള രക്ഷയ്ക്കായി ടാങ്കിനെ മുഴുവനായോ ഭാഗികമായോ ഉരുക്ക് അഥവാ അലൂമിനിയം തകിടുകൾ കൊണ്ടു പൊതിയുന്നു. ഈ മറകളാണ് ടാങ്കിന്റെ കവചം എന്നറിയപ്പെടുന്നത്. ടാങ്കിന്റെ ഉപയോഗത്തിനനുസൃതമായാണ് ഈ തകിടുകളുടെ കനം നിശ്ചയിക്കാറുള്ളത്.
 
=== ഗ്ലാസി (glasi) ===
 
ഹള്ളിന്റെ മുൻഭാഗത്തുള്ള പ്ലേറ്റ് അഥവാ പലകയാണ് ഗ്ലാസി.
 
=== ഷാസി (chassis) ===
 
റണ്ണിങ്ങ് ഗിയർ, ഹള്ളിന്റെ കീഴ്ഭാഗം, മറ്റു പ്രചാലക യൂണിറ്റുകൾ എന്നിവയ്ക്കു പൊതുവേ പറയുന്ന പേര്. മറ്റു വാഹനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഒരു ടാങ്കിന്റെ ഷാസി.
 
=== ടററ്റ്(turret) ===
 
ടാങ്കിൽ പടയാളികൾ ഇരിക്കുന്നതും തോക്കുകൾ ഉറപ്പിച്ചിരിക്കുന്നതുമായ സ്ഥലം.
വരി 93:
മറ്റൊരു പ്രത്യേകത ടററ്റിനു സ്വതന്ത്രമായി 360ത്ഥ -ഉം ചുറ്റിക്കറങ്ങാനാകും എന്നതാണ്. ഇതുമൂലം ഏതു ദിശയിലേക്കും വെടിവെയ്ക്കുക എളുപ്പമാണ്.
 
=== ട്രാക്ക്/പാളം ===
 
ടാങ്കിനെ സഞ്ചാരയുക്തമാക്കുന്ന ബെൽറ്റാണ് പാളം അഥവാ ട്രാക്ക് എന്നറിയപ്പെടുന്നത്. റബറും ഉരുക്കും കൊണ്ടാണ് പാളങ്ങൾ നിർമിക്കുന്നത്. ട്രാക്കിന്റെ സന്ധി ബന്ധം (articulating link) ഷൂവിന്റെ ആകൃതിയിലാണ് നിർമിക്കുന്നത്. ഇത്തരം 'ഷൂകളെ' പരസ്പരം പിന്നുകളുപയോഗിച്ചു ബന്ധിപ്പിക്കുന്നു. ഈ ഷൂകളിൽ പല്ലു പോലുള്ള കൂർത്ത ഭാഗങ്ങളുണ്ട്. സ്പ്രോക്കറ്റുമായി കൊരുക്കുവാനും, ഐഡ്ലർ, റോസ് ചക്രങ്ങൾ എന്നിവയുടെ നിർദേശകങ്ങൾ ആയി പ്രവർത്തിക്കുവാനും ഉപകരിക്കുന്നത് ഈ പല്ലുകളാണ്.
 
=== ട്രാൻസ്മിഷൻ ===
 
ടാങ്കിന്റെ എൻജിൻ സൃഷ്ടിക്കുന്ന ശക്തി ട്രാക്കുകൾക്കു പകർന്നു നൽകുന്നതിനുള്ള ഒരു സംവിധാനമാണ് ട്രാൻസ്മിഷൻ. ടാങ്കിന്റെ ദിശാത്മക നിയന്ത്രണത്തിനുള്ള ഉപാധി കൂടിയാണിത്. ഗിയർ ബോക്സ് ഇതിൽ ഉൾപ്പെടുന്നു. മിക്കപ്പോഴും ട്രാക്കുകളെ ഗിയർ ബോക്സുമായിട്ടാണ് ഘടിപ്പിക്കാറുള്ളത്. അതിനാൽ അവയെ നിയന്ത്രിക്കുന്നതിനായി ഗിയർ ബോക്സുകളിൽ പ്രത്യേകം ലിവറുകൾ ഘടിപ്പിച്ചിരിക്കും.
 
=== ദൃശ്യോപകരണങ്ങൾ ===
 
ടാങ്കിലെ പടയാളികൾക്കും അതിന്റെ കമാൻഡർക്കും ചുറ്റുമുള്ള കാഴ്ചകൾ സുരക്ഷിതമായി കാണാൻ വേണ്ടി ദൃശ്യോപകരണങ്ങൾ സജ്ജീകരിക്കാറുണ്ട്. സുഷിരങ്ങൾ, സ്ലോട്ടുകൾ, ചെറിയ ജനാലകൾ എന്നിവ ഇതിൽപ്പെടുന്നു. ഇവ കൂടാതെ പ്രകാശീയ ഉപകരണങ്ങളായ ദൂരദർശിനി, പെരിസ്കോപ്പ്, എപ്പിസ്കോപ്പ് എന്നിവയും ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളിൽ ദർശന സഹായികളായി സെർച്ചു ലൈറ്റുകളും, ഇൻഫ്രാറെഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നു. ടാങ്കിൽ നിന്നും ഒരു ഇൻഫ്രാറെഡ് പ്രൊജക്ടർ ഉപയോഗിച്ച് പ്രേഷണം ചെയ്യുന്ന ഇൻഫ്രാറെഡ് തരംഗങ്ങൾ ലക്ഷ്യത്തിൽ തട്ടി പ്രതിഫലിച്ചു വരുമ്പോൾ ലക്ഷ്യസ്ഥാനത്തുള്ള വസ്തുവിനെ തിരിച്ചറിയാനും ഈ ഉപകരണങ്ങൾ സഹായിക്കുന്നു. എന്നാൽ ടാങ്കിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ മാലിന്യങ്ങൾ ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.
 
=== നിലംബനം (suspension) ===
 
റണ്ണിങ്ങ് ഗിയർ ഉപയോഗിച്ച്, ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളതും സുഖപ്രദവുമായ സഞ്ചാരം സൃഷ്ടിക്കാൻ വേണ്ടി, ഉപയോഗിക്കുന്ന സംവിധാനം. ഇവ വിവിധ തരത്തിൽ ലഭ്യമാണ്. നീണ്ട ചുരുളൻ സ്പ്രിങ്ങുകളുള്ള ക്രിസ്റ്റി സംവിധാനം, ടോർഷൺ ബാർ, പൊല്യൂട്ട് സ്പ്രിങ്ങുകൾ, ഹോഴ്സ്റ്റ്മാൻ, സ്പ്രിങ്ങ് ഭുജം എന്നിവ ഉദാഹരണങ്ങളാണ്.
 
=== ബോഗി (bogie) ===
 
ടാങ്കിന്റെ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള സമുച്ചയം അഥവാ ചട്ടക്കൂട്. മിക്കവാറും ഇതിനോടു സ്പ്രിങ്ങുകളുപയോഗിച്ചാണ് ചക്രങ്ങൾ ഘടിപ്പിക്കാറുള്ളത്.
 
=== മാന്റ്ലെറ്റ് (mantlet) ===
 
ടററ്റിൽ തോക്കു കടന്നുപോകുന്ന സുഷിരത്തെ സംരക്ഷിക്കുന്ന കവച അറയാണിത്. ഇത് ആന്തരികമോ ബാഹ്യമോ ആകാം.
 
=== സ്പ്രോക്കറ്റ് (sprocket) ===
 
റണ്ണിങ്ങ് ഗിയറിന്റെ രണ്ടറ്റത്തുമുള്ള ചാലിത ചക്രം. ഇതു ട്രാക്കുമായി കൊരുത്തു കഴിഞ്ഞാൽ മാത്രമേ ടാങ്കിനു ചലിക്കാൻ കഴിയുകയുള്ളു.
 
=== ഹൾ (hull) ===
 
ടാങ്കിന്റെ ചട്ടക്കൂട്. ഇതിനോടു ടാങ്കിലെ നിലംബന സംവിധാനത്തിലെ ഘടക ഭാഗങ്ങൾ നേരിട്ടു ഘടിപ്പിക്കുകയാണു പതിവ്. ടാങ്കിലെ പവർ യൂണിറ്റും, ട്രാൻസ്മിഷനും, റണ്ണിങ്ങ് ഗിയറും, വെടിക്കോപ്പുകളും സജ്ജീകരിച്ചിട്ടുള്ളത് അതിന്റെ ഹള്ളിലാണ്. പടയാളികളെ സംരക്ഷിക്കുന്നതിലും ഹള്ളിനു കാര്യമായ പങ്കുണ്ട്. ഉരുക്കു തകിടുകളും വാർത്തെടുത്ത ഉരുക്കും കൊണ്ടാണിത് നിർമിക്കുന്നത്. ഇതിന്റെ രൂപകല്പനയും കവചങ്ങളുടെ ഘടനയും പരമാവധി സംരക്ഷണം നൽകുന്ന തരത്തിലുള്ളതാണ്. ക്ഷേപണികളിൽ നിന്നുള്ള ആഘാതം കുറയ്ക്കാനായി ഹള്ളിന്റെ പ്രതലങ്ങൾ ഉള്ളിലേക്കു ചരിഞ്ഞ വിധത്തിലാണ് പണിയുന്നത്. ജലത്തിൽ കൂടി കടന്നു പോകേണ്ട ടാങ്കുകളുടെ ഹൾ, ജലം അകത്തു കടക്കാത്ത രീതിയിലാണ് നിർമിക്കേണ്ടത്. ടാങ്കിൽ ടററ്റിനു മുൻപിൽ ഹള്ളിലാണ് ഡ്രൈവറുടെ ഇരിപ്പിടം.
 
=== പവർ യൂണിറ്റും എൻജിൻ സിസ്റ്റവും ===
 
മിക്ക ടാങ്കുകളിലും ഉപയോഗിക്കുന്നത് ആന്തര ജ്വലന എൻജിനുകളാണ്- പ്രത്യേകിച്ചും ഡീസൽ എൻജിനുകൾ. ഇത്തരം എൻജിനുകളുടെ താഴ്ന്ന ഇന്ധനോപഭോഗ നിരക്കാണ് അവ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
വരി 131:
ചില അവസരങ്ങളിൽ വിവിധ തരം ഇന്ധനം ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന എൻജിനുകളും ഉപയോഗിക്കാറുണ്ട്. അപൂർവമായി ഉയർന്ന ത്വരണം ലഭിക്കാൻ വേണ്ടി വാതക ടർബൈനോ അഥവാ ജെറ്റ് എൻജിനോ ഉപയോഗിക്കുന്നു.
 
=== റണ്ണിങ്ങ് ഗിയർ ===
 
ടാങ്കിന്റെ ഭാരം, അതിലെ തോക്കുകൾ സൃഷ്ടിക്കുന്ന [[പ്രത്യാഗതി]] ബലം, നോദനത്തിനാവശ്യമായ എൻജിൻ ശക്തി എന്നിവയെല്ലാം ശരിയായ രീതിയിൽ തറയിലേക്ക് പ്രേഷണം ചെയ്യുന്നതു റണ്ണിങ്ങ് ഗിയറാണ്. ഇഴയും പാളങ്ങൾ, പാളങ്ങളിലെ ഡ്രൈവ് ചക്രങ്ങൾ, ട്രാക്ക് റോളറുകൾ, അവയുടെ നിലംബന സംവിധാനം, താങ്ങ് റോളറുകൾ, ഐഡ്ലറുകൾ, അവയുടെ പാള-വലിവ് ഉപകരണങ്ങൾ എന്നിവ റണ്ണിങ്ങ് ഗിയറിന്റെ ഭാഗങ്ങളാണ്. ട്രാക്കു റോളറുകളെ വിവിധ രീതിയിൽ ഘടിപ്പിക്കാം. തേയ്മാനം, ചലിക്കുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവ കുറയ്ക്കാനായി റബർ ബുഷുകളും ഘടിപ്പിക്കാറുണ്ട്. പാളങ്ങളിൽ റബർ കൊണ്ട് പണിത 'റോഡ് പാഡുകളും' (road pads) കാണും. ടാങ്ക് കടന്നു പോകുമ്പോൾ തറയ്ക്കു സംഭവിക്കുന്ന ക്ഷതം ഒരു പരിധിവരെ കുറയ്ക്കാനാണ് റോഡ് പാഡുകൾ ഉപയോഗിക്കുന്നത്.
 
== സഞ്ചാര രീതി ==
 
ടാങ്കു തറയിൽ ചെലുത്തുന്ന മർദം കുറയ്ക്കാനായി അതിലെ പാളങ്ങൾ കഴിയുന്നത്ര വീതിയിൽ പണിയുന്നു. ഭാരം കുറഞ്ഞ ചില ടാങ്കുകളിൽ മർദം ചതുരശ്ര സെന്റിമീറ്ററിനു 0.35 കി. ഗ്രാം വരെ മാത്രമേ വരൂ. തന്മൂലം അവയ്ക്ക് മനുഷ്യർക്കു നടന്നു പോകാൻ പ്രയാസമേറിയ പാതകളിൽക്കൂടി പോലും കടന്നു പോകാൻ സാധിക്കുന്നു; തരിമണലിൽ കൂടിയുള്ള യാത്ര ഇതിനുദാഹരണമാണ്.
വരി 147:
എന്നാൽ ഭാരം കൂടുതലുള്ള ടാങ്കുകൾക്ക് ഇങ്ങനെ നീന്തിപ്പോകാൻ സാധ്യമല്ല. അവ നദിയുടെ അടിത്തട്ടിൽ തറയിൽ കൂടി എന്ന പോലെ 'മുങ്ങിത്താണ്' കടന്നു പോകുന്നു. ഇങ്ങനെയുള്ള ടാങ്കുകൾ പൂർണമായും ജലരോധകമായിട്ടാണു (water tight) നിർമിക്കാറുള്ളത്. അതുപോലെ ജലത്തിനടിയിലൂടെ കടന്നു പോകുമ്പോൾ, ടാങ്കിനകത്തുള്ള സൈനികർക്കു ശ്വസിക്കാനും, ടാങ്കിലെ എൻജിന്റെ ഉപയോഗത്തിനും ആവശ്യമുള്ളത്ര ശുദ്ധവായു കടത്തിവിടാനായി ഒരു കുഴൽ കൂടി ടാങ്കിൽ ഘടിപ്പിച്ചിരിക്കും. ഈ കുഴലിന്റെ ഒരറ്റം ജലനിരപ്പിനു മുകളിൽത്തന്നെ നിലനിറുത്താൻ പ്രത്യേക സംവിധാനവും ടാങ്കിൽ ത്തന്നെ ലഭ്യമായിരിക്കും.
 
== വെടിക്കോപ്പുകൾ ==
ടാങ്ക് രൂപകല്പനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം അതിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ്. ഒരു MBT-യുടെ പ്രധാന പ്രതിയോഗി മറ്റൊരു MBT തന്നെയാണ്. തന്മൂലം മറ്റു ടാങ്കുകളെ തകർക്കാനോ അവയുടെ കവചത്തെ ഭേദിക്കാനോ ഒരു ടാങ്കിൽ നിന്നു വർഷിക്കുന്ന വെടിയുണ്ടകൾക്കു കഴിയണം. ഇതുകൊണ്ട് ടാങ്കുകളിൽ പൊതുവേ 75 മി. മീ. - 120 മി. മീ. വരെ ഉൾവിസ്തൃതി (caliber) ഉള്ള തോക്കുകൾ ആണ് ഉപയോഗിക്കാറുള്ളത്. ഇവയിലെ വെടിയുണ്ട പ്രത്യേകം തയ്യാറാക്കപ്പെട്ടവയുമായിരിക്കും. ഉദാഹരണമായി, കട്ടിയേറിയ ഉരുക്കു കൊണ്ടു നിർമിച്ചതും കവചം തുളച്ചു കയറാൻ ശേഷിയുള്ളതുമായ '[[ആർമർ പിയേഴ്സിങ്ങ് പ്രൊജക്റ്റൈൽ']](APP), '[[ആർമർ പിയേഴ്സിങ്ങ് ഡിസ്കാർഡിങ്ങ് സബൊ]]' (APDS), '[[ഹൈ എക്സ്പ്ലോസീവ് ആന്റി ടാങ്ക്]]' (HEAT) എന്നിവ MBT-കളിൽ ഉപയോഗിക്കുന്നു. ഇവയ്ക്ക് വെടിയുണ്ടയെ അപേക്ഷിച്ചു, യഥാക്രമം രണ്ടിരട്ടി, നാലിരട്ടി, അഞ്ചിരട്ടി വരെ കനമേറിയ കവചത്തെ തുളച്ചു ഭേദിക്കാൻ കഴിയും. ഇവ കൂടാതെ ഷെല്ലുകൾ, റൈഫിളുകൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
 
വരി 253:
[[sw:Kifaru (jeshi)]]
[[szl:Tank]]
[[ta:பீரங்கி வண்டி]]
[[ta:கவச தாங்கி]]
[[tg:Тонк]]
[[th:รถถัง]]
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്