"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
 
[[നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം]] മൈസൂര്‍ സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ചു. മൈസൂര്‍ വീണ്ടും നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി സൈനികര്‍ എതിര്‍ ചേരിയില്‍ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാര്‍ ഉണ്ടായിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കു മാത്രം 60,000 ഭടന്മാര്‍ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുന്‍പില്‍ കണ്ടിട്ടും അവസാനം വരെ പോരാടാന്‍ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാര്‍ക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതില്‍ പിന്നെ ബ്രിട്ടീഷുകാര്‍ ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിര്‍ സാദിക്കിനെയും ദിവാന്‍ പുര്‍നയ്യയെയും കൂറുമാറ്റാന്‍ ശ്രമിച്ചു. ടിപ്പുവിനെതിരെ പുര്‍നയ്യയെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, എങ്കിലും ടിപ്പുവിനെ ചതിക്കാന്‍ മിര്‍ സാദിക്കിനെ പ്രേരിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചു. മിര്‍ സാദിക്കിന്റെ ചതിയെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ടയില്‍ ബ്രിട്ടീഷുകാര്‍ ആക്രമിച്ചു കയറി. ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു. നാലു ശത്രുക്കളെയെങ്കിലും ടിപ്പു ഒറ്റയ്ക്ക് കൊന്നെങ്കിലും ബ്രിട്ടീഷ് വെടിയുണ്ടകള്‍ കൊണ്ട് ടിപ്പു മരിച്ചു.
 
മൈസൂര്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭൂമിയും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. ബാക്കി ഹൈദ്രബാദ് നിസാമിനും മറാഠര്‍ക്കും നല്‍കി. ഒരു ചെറിയ ഭാഗം [[വഡയാര്‍]] രാജവംശത്തിലെ രാജാവിനു നല്‍കി. 1947-ല്‍ മൈസൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കുന്നതു വരെ വഡയാര്‍ രാജവംശം മൈസൂര്‍ രാജ്യം ഭരിച്ചു.
 
കിഴക്കേ ഇന്ത്യയില്‍ [[Battle of Plassey|പ്ലാസ്സി യുദ്ധം(1757)]], [[Battle of Buxar|ബക്സാര്‍ യുദ്ധം (1764)]] എന്നിവ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചെങ്കില്‍ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളും (1766-1799) [[Anglo-Maratha Wars|ആംഗ്ലോ-മറാത്ത യുദ്ധങ്ങളും]] (1775-1818) തെക്കേ ഏഷ്യയില്‍ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചു, ഇവ [[ബ്രിട്ടീഷ് രാജ്|ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തിനു കാരണമായി. എങ്കിലും ഒറ്റപ്പെട്ട [[സിഖ്]], [[Demographics of Afghanistan|അഫ്ഗാന്‍]] [[Burma|ബര്‍മീസ്]] പ്രതിരോധങ്ങള്‍ 1880-കള്‍ വരെ നീണ്ടുനിന്നു.
 
{{India-hist-stub}}
"https://ml.wikipedia.org/wiki/ആംഗ്ലോ-മൈസൂർ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്