"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
[[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിന്റെ]] അവസാന മൂന്നു ദശാബ്ദങ്ങളില്‍ [[മൈസൂര്‍ രാജ്യം|മൈസൂര്‍ രാജ്യവും]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും]] (പ്രധാനമായും [[മദ്രാസ് പ്രസിഡന്‍സി]]) തമ്മില്‍ നടന്ന യുദ്ധങ്ങളുടെ പരമ്പരയാണ് '''ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍''' എന്ന് അറിയപ്പെടുന്നത്. ഇതില്‍ നാലാമത്തെ യുദ്ധം [[ഹൈദര്‍ അലി|ഹൈദര്‍ അലിയുടെയും]] [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താന്റെയും]] രാജ ഭരണത്തിനു അന്ത്യം കുറിച്ചു. ടിപ്പു സുല്‍ത്താന്‍ നാലാമത്തെ യുദ്ധത്തില്‍ 1799-ല്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് അനുകൂല സഖ്യകക്ഷികള്‍ക്കായി [[മൈസൂര്‍ രാജ്യം]] വിഘടിച്ചു നല്‍കുകയും ചെയ്തു.
 
[[ഒന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം|ഒന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍]] ഹൈദര്‍ അലി മറാഠര്‍, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാര്‍ എന്നിവരുടെ സഖ്യസേനയ്ക്കുമേല്‍ കനത്ത പരാജയങ്ങള്‍ ഏല്‍പ്പിച്ചു. ഈ യുദ്ധത്തിന്റെ ഫലമായി മൈസൂര്‍ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങള്‍ പിടിച്ചടക്കി.
 
[[രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം]] ടിപ്പുസുല്‍ത്താന്‍ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയര്‍ന്നുവരുന്നതിനു വേദിയായി. മൈസൂര്‍ ഭടന്മാര്‍ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോല്‍പ്പിച്ചു, വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങള്‍ പിടിച്ചടക്കി.
 
[[മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം|മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍]] മൈസൂരിനെ നാലു ഭാഗത്തുനിന്നും ശത്രുക്കള്‍ ആക്രമിച്ചു. തെക്കേ ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാഠര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു, ബ്രിട്ടീഷുകാരും നിസാമും കിഴക്കുനിന്നും ആക്രമിച്ചു. ആദ്യം പരാജയങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും മൈസൂര്‍ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. എങ്കിലും ടിപ്പുവിനു ബ്രിട്ടീഷുകാരുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കേണ്ടി വന്നു.
{{India-hist-stub}}
{{IndiaFreedom}}
"https://ml.wikipedia.org/wiki/ആംഗ്ലോ-മൈസൂർ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്