"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ആക്രമണങ്ങൾ ==
സോഴ്സ്ഫോർജ് നിരവധി തവണ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2006ൽ സോഴ്സ്ഫോർജ് ഡാറ്റാബേസുകൾക്ക് നേരേ ആക്രമണമുണ്ടാവുകയും, ഉപയോക്താക്കളുടെ രഹസ്യവാക്ക് മാറ്റാൻ സോഴ്സ്ഫോർജ് നിർദ്ദേശിക്കുകയും ചെയ്തു. 2007 ഡിസംബറിൽ മറ്റൊരാക്രമണം കാരണം സോഴ്സ്ഫോർജ് വെബ്സൈറ്റ് കുറച്ച് ദിവസം ഓഫ് ലൈനായിരുന്നു. ഇതിനെല്ലാം വ്യക്തമായ വിശദീകരണങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.<ref>{{cite web|url=http://news.softpedia.com/news/SourceForge-net-Hacked-73241.shtml/ |title=SourceForge.net Hacked! |publisher=News.softpedia.com |date= |accessdate=2012-04-19}}</ref>
 
2011 ജനുവരി 27ന് മറ്റൊരാക്രമണവും ഉണ്ടായി.<ref>{{cite web|url=http://sourceforge.net/blog/sourceforge-net-attack/ |title=attack |publisher=Sourceforge.net |date= |accessdate=2012-04-19}}</ref> ഇത് സോഴ്സ്ഫോർജിന്റെ നിരവധി സെർവറുകളെ താറുമാറാക്കി. സെർവറുകൾക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ വിവരങ്ങളും ഡാറ്റകളും സംരക്ഷിക്കാൻ കുറച്ച് ദിവസം സോഴ്സ്ഫോർജ് ലഭ്യമാവില്ലെന്നും പിന്നീട് അവർ അറിയിച്ചു. പിന്നീട് താൽകാലികമായി സിവിഎസ്, വ്യൂവിസി എന്നീ സേവനങ്ങൾ ലഭ്യമാകില്ലെന്ന് സോഴ്സ്ഫോർജ് തങ്ങളുടെ ബ്ലോഗിൽ അറിയിച്ചു.ref>http://sourceforge.net/blog/sourceforge-net-attack/</ref>
 
എന്നിരുന്നാലും ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദികളെക്കുറിച്ചും കാരണത്തെ സംബന്ധിച്ചും സോഴ്സ്ഫോർജ് ഒന്നും തന്നെ പുറത്ത് പറഞ്ഞിട്ടില്ല.
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്