"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: ku:Germî (fîzîk))
No edit summary
{{Prettyurl|Temperature}}
[[പ്രമാണം:Translational motion.gif|thumb|right|300px|The temperature of an ideal [[monatomic]] [[gas]] is a measure related to the average [[kinetic energy]] of its atoms as they move. In this animation, the [[Bohr radius|size]] of [[helium]] atoms relative to their spacing is shown to scale under 1950 [[Atmosphere (unit)|atmospheres]] of pressure. These room-temperature atoms have a certain, average speed (slowed down here two '''[[1000000000000 (number)|trillion]]''' fold).]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] [[പദാർത്ഥം|പദാർത്ഥങ്ങളുടെ]] ഒരു ഭൗതിക ഗുണമായി കണക്കാക്കുകന്ന ഒന്നാണ്‌ '''ഊഷ്മാവ്''' അഥവാ '''താപനില''' ('''Temperature'''), ചൂടും തണുപ്പും സൂചിപ്പിക്കുവാൻ ഇതുപയോഗിക്കുന്നു. [[താപഗതികം|താപഗതികത്തിലെ]] ഒരു അടിസ്ഥാന ഘടകമാണ്‌ ഇത്. ബഹുതല വീക്ഷണത്തിൽ ഊഷമാവ് എന്നാൽ താപസമ്പർക്കത്തിലിരിക്കുന്ന രണ്ട് വസ്തുക്കളിൽ താപത്തിന്റെ ഒഴുക്കിനെ നിർണ്ണയിക്കുന്ന ഒരു ഭൗതിക ഗുണമാണ്‌. അവയ്ക്കിടയിൽ താപക്കൈമാറ്റം നടക്കുന്നില്ലെങ്കിൽ രണ്ട് വസ്തുക്കൾക്കും ഒരേ താപനിലയാണ്‌; അങ്ങനെയല്ലെങ്കിൽ കൂടുതൽ താപനിലയുള്ള വസ്തുവിൽ നിന്നും താപനില കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നു. ഇതാണ്‌ പൂജ്യാമത്തെ (zeroth Law) [[താപഗതികതത്ത്വങ്ങൾ|താപഗതികനിയമത്തിന്റെ]] ഉള്ളടക്കം. സൂക്ഷമതലത്തിൽ ആ വ്യൂഹത്തിലെ കണികൾക്ക് വ്യത്യസ്തതലങ്ങളിൽ സ്വതന്ത്ര്യത്തിനുള്ള ശാരാശരി ഊർജ്ജമാണ് ഇത്‌, അതിനാൽ തന്നെ [[താപനില]] എന്നത് ഒരു നിർണ്ണീതമായ ഗുണമാണ്‌. ഒരു വ്യൂഹത്തിൽ കുറച്ചു കണികകളെങ്കിലും ഉണ്ടായിരിക്കണം [[താപനില]] എന്നതിന്‌ ഒരു മാനം ഉണ്ടാവാൻ. ഖരപദാർത്ഥങ്ങളിൽ തൽസ്ഥാനങ്ങളിൽ [[ആറ്റം|ആറ്റങ്ങൾക്കുള്ള]] കമ്പനമായി ഈ ഊർജ്ജം കാണപ്പെടുന്നു. ഏകാറ്റോമിക ആദർശവാതകങ്ങളിൽ കണികളുടെ ചലനമായി ഈ ഊർജ്ജം കാണപ്പെടുന്നു; താന്മാത്രാവാതകങ്ങളിൽ കമ്പനമായും ഭ്രമണമായും ഇത് കണികകൾക്ക് താപഗതികസ്വാതന്ത്ര്യം നൽകുന്നു.
 
== പ്രകൃതിയിലെ പ്രാധാന്യം ==
[[ഭൗതികശാസ്ത്രം]], ഭൂഗർഭശാസ്ത്രം, [[രസതന്ത്രം]], [[ജീവശാസ്ത്രം]] തുടങ്ങിയ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഊഷമാവിന് വളരെയധികം പ്രാധാന്യമാണുള്ളത്.
 
ഖരം, [[ദ്രാവകം]], [[വാതകം]], [[പ്ലാസ്മ]] തുടങ്ങിയ പദാർത്ഥങ്ങളുടെ അവസ്ഥകളുൾപ്പെടെ, [[സാന്ദ്രത]], [[പ്രതലബലം]], [[വിദ്യുത്ചാലകത]] തുടങ്ങിയവയെല്ലാം [[താപനില|താപനിലയെ]] ആശ്രയിച്ചിരിക്കുന്നു. കൂടാതെ രാസപ്രവർത്തനങ്ങളുടെ നിരക്കിനേയും വേഗതയേയും തീരുമാനിക്കുന്നതിൽ താപനില ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇതേകാരണത്താലാണ്‌ മനുഷ്യന്റെ ശരീര താപനില 37 °C ൽ നിലനിർത്തുവാനാവശ്യമായ പ്രവർത്തനങ്ങൾ മനുഷ്യശരീരത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്, താപനില വർദ്ധിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾക്ക് ഹേതുവായേക്കാം. വസ്തുക്കളുടെ ഉപരിതലത്തിൽ നിന്നും പ്രവഹിക്കുന്ന താപവികിരണത്തിനേയും [[താപനില]] സ്വാധീനിക്കുന്നു. ഇതേ തത്ത്വമാണ്‌ [[ഇൻകാൻഡസന്റ് വിളക്ക്|ഇൻകാൻഡെസെന്റ്]] ലാമ്പിൽ നടക്കുന്നത്, [[പ്രകാശം|ദൃശ്യപ്രാകാശം]] വികിരണം ചെയ്യപ്പെടുവാനാവശ്യമായ നിലയിലേക്ക് [[ടങ്ങ്സ്റ്റൺ|ടങ്ങ്സ്റ്റൺ ഫിലമെന്റിനെ]] താപനില ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്.
 
ഊഷമാവിനനുബന്ധമായ [[ശബ്ദം|ശബ്ദത്തിന്റെ]] വായുവിലുള്ള [[വേഗത]] c, [[വായു|വായുവിന്റെ]] [[സാന്ദ്രത]] ρ അക്കോസ്റ്റിക്ക് ഇം‌പെഡൻസ് (acoustic impedance) Z ഊഷ്മാവിനനുസരിച്ച്.
 
{| class="wikitable"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1361374" എന്ന താളിൽനിന്ന് ശേഖരിച്ചത്