"ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: lez:Яд
No edit summary
വരി 3:
[[പ്രമാണം:Iceberg with hole near sanderson hope 2007-07-28 2.jpg|right|300px|thumb|ജലം മൂന്ന് അവസ്ഥകളിൽ: ദ്രാവകം, ഖരം (ഹിമം), അന്തരീക്ഷത്തിലെ (കാണാൻ കഴിയാത്ത) നീരാവി. നീരാവി ഘനീഭവിച്ച ജലകണികകളുടെ കൂട്ടമാണ്‌ [[മേഘങ്ങൾ]].]]
[[പ്രമാണം:Water_droplet_blue_bg05.jpg|right|thumb|300px|<center>ജലത്തുള്ളി</center>]]
അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പദാർത്ഥമാണ് '''ജലം''' അഥവാ '''വെള്ളം'''. രാസപരമായി [[ഓക്സിജൻ]], [[ഹൈഡ്രജൻ]] എന്നീ ആറ്റങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നവയാണ് ജലത്തിലെ [[തന്മാത്ര|തന്മാത്രകൾ]]. സാധാരണഗതിയിൽ ജലം എന്നതുകൊണ്ട് ഈ പദാർത്ഥത്തിന്റെ ദ്രാവകാവസ്ഥയിലുള്ളതിനെ സൂചിപ്പിക്കുവാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും, ഖരാവസ്ഥയിൽ ഹിമമായും വാതാകവസ്ഥയിൽ [[നീരാവി|നീരാവിയായും]] ജലം കാണപ്പെടുന്നു. [[കിണർ|കിണറുകൾ]], [[പുഴ|പുഴകൾ]], [[തടാകം|തടാകങ്ങൾ]], [[സമുദ്രം|സമുദ്രങ്ങൾ]], ഇവയിൽ നിന്നും [[മഴ]] മുഖേനേയും ജലം ലഭ്യമാകുന്നു. ജലം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ നിറമില്ലാത്ത പദാർത്ഥവുമാണ്. [[ഭൂമി|ഭൂമിയിലെ]] എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ജലം അത്യാവശ്യമാണ്. ശുദ്ധരൂപത്തിൽ രുചിയോ മണമോ ഇല്ലാത്ത ദ്രാവകമാണ് ജലം.
 
ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്ന് [[ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി]] (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. [[ഭൂമി|ഭൂമിയിലെ]] ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിന്റെ 95% ജലമാണ്‌. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു.
 
സംസ്കൃത പദമായ जल -ൽ നിന്നാണ്‌ മലയാളത്തിലെ ജലം രൂപം കൊണ്ടത്. മലയാളത്തിൽ വെള്ളമെന്നും ഹിന്ദിയിൽ ജൽ എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/ജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്