"വിനീത് ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[കൂത്തുപറമ്പ്]] റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം[[ചെന്നൈ]] കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. [[2003]]ൽ [[കിളിച്ചുണ്ടൻ മാമ്പഴം]] എന്ന സിനിമയിലെ '''കസവിന്റെ തട്ടമിട്ട''' എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി. [[2005]]-ൽ പുറത്തിറങ്ങിയ '''[[ഉദയനാണു താരം]]''' എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ '''കരളേ കരളിന്റെ കരളേ''' എന്ന ഗാനം ഏറെ ശ്രദ്ധേയമായി. '''ഓമനപ്പുഴ കടപ്പുറത്ത്''' ([[ചാന്തുപൊട്ട്]]), '''എന്റെ ഖൽബിലെ''' ([[ക്ലാസ്മേറ്റ്സ്]]) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. '''മലയാളി''' എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.
 
[[2008]]ൽ പുറത്തിറങ്ങിയ [[സൈക്കിൾ(ചലച്ചിത്രം)|സൈക്കിൾ]] എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് [[2010]]-ൽ പുറത്തിറങ്ങിയ [[മലർവാടി ആർട്സ് ക്ലബ്]].ജന്മനാടായ [[തലശ്ശേരി]]യുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം [[തട്ടത്തിൻ മറയത്ത്]] ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/വിനീത്_ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്