"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:क्लोनिङ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:Klonasyon; cosmetic changes
വരി 2:
'''ക്ലോണിംഗ്''' അഥവാ ജൈവ പകർപ്പെടുക്കൽ എന്നു മലയാളത്തിലും ക്ലോണിംഗ്‌ എന്നു ആംഗലേയത്തിലും (cloning) [[കുറ്റിച്ചെടി]] എന്നർത്ഥമുള്ള '''κλων''' [[ഗ്രീക്ക്|ഗ്രീക്കു]] പദത്തിൽ നിന്നാണു പേരിന്റെ ഉൽഭവം. ഒരേ [[ജനിതക ഘടന|ജനിതക ഘടനയുള്ള]] രണ്ടു ജീവികളെ [[ലൈംഗിക ബന്ധം]] കൂടാതെ സൃഷ്ടിക്കുക എന്നതാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. സ്വാഭാവിക പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ്‌ ക്ലോണിങ്ങ്.<ref>http://learn.genetics.utah.edu/content/tech/cloning/whatiscloning/ WHAT IS CLONING?</ref>
 
== ക്ലോണിംഗ് ==
KLON എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്‌ ക്ലോണിംഗ് എന്ന വാക്കിന്റെ ഉത്ഭവം. ക്ലോൺ എന്നാൽ ഗ്രീക്ക് ഭാഷയിൽ മരച്ചില്ല എന്നാണ്‌ അർത്ഥമാക്കുന്നത്. മരച്ചില്ലകൾ ഒടിച്ചുനട്ടാൽ പുതിയ സസ്യങ്ങൾ പിറവി എടുക്കുന്നതുപോലെ, പകർപ്പുകളായി പിറവിയെടുക്കുന്നവയെ ക്ലോണുകൾ എന്നറിയപ്പെടുന്നു.<ref>http://learn.genetics.utah.edu/content/tech/cloning/ CLONING</ref>
 
== ചരിത്രം ==
1963-ൽ ചൈനീസ് അക്കാഡമി ഓഫ് സയൻസ് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാൻഡോങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായിരുന്ന '' ടോങ് ഡിഷ്വ '' ഒരു കാർപ്പ് മത്സ്യത്തെ ക്ലോൺ ചെയ്തെടുത്തതായി പ്രഖ്യാപിക്കുകയും പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെയാണ്‌ ക്ലോണിംഗ് എന്ന സങ്കേതത്തിന്‌ ഒരു ആധികാരികത ഉണ്ടാകുന്നത്. ആൺ കാർപ്പ് മത്സ്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ഡ്.എൻ.എ. ഒരു പെൺ കാർപ്പിന്റെ അണ്ഡകോശത്തിൽ നിക്ഷേപിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. അതിനുശേഷം 1973-ൽ ഏഷ്യൻ കാർപ്പ് മത്സ്യത്തിന്റെ ഡി.എൻ.എ. യൂറോപ്യൻ കാർപ്പ് മത്സ്യത്തിലേക്ക് മാറ്റിവച്ച് മിശ്ര-സ്പീഷീസ് ക്ലോൺ (Inter-specific Clone) അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഇതിനും മുൻപ് 1952-ൽ റോബർട്ട് ബ്രിഗ്സ്, തോമസ് ജെ. കിങ് എന്നിവർ ഒരു [[കോശം|കോശത്തിൽ]] നിന്നുള്ള [[മർമ്മം]] അഥവാ ന്യൂക്ലിയസിനെ മറ്റൊരു കോശത്തിലേക്ക് മാറ്റി വയ്ക്കുന്നതിലൂടെ പുതിയൊരു ജീവിയെ സൃഷ്ടിക്കുന്നതിൽ വിജയിച്ചിരുന്നു.<ref>http://library.thinkquest.org/20830/Frameless/Manipulating/Experimentation/Cloning/longdoc.htm History of cloning</ref> ലെപ്പേർഡ് ഫ്രോഗ് എന്നറിയപ്പെടുന്ന [[തവള|തവളയിനത്തിൽ]] ആണ്‌ ഇവർ പരീക്ഷണം നടത്തിയത്. ഒരു അണ്ഡകോശത്തിന്റെ മർമ്മം നീക്കം ചെയ്തശേഷം അതിലേയ്ക്ക് [[ഭ്രൂണം|ഭ്രൂണദിശയിലായ]] ഒരു കോശത്തിൽ നിന്നുള്ള മർമ്മത്തെ നിക്ഷേപിക്കുകയായിരുന്നു. പുതിയ മർമ്മം ലഭിച്ച അണ്ഡകോശം ഒരു ഭ്രൂണത്തേപ്പോലെ വളരുകയും വാൽമാക്രിക്ക് ജന്മം നൽകുകയും ചെയ്തു. പക്ഷേ, തുടർന്നുള്ള വളർച്ച അസാധ്യമാകുകയായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലൂടെ ശ്രദ്ധേയനായത് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ജോൺ ഗാർഡോൺ എന്ന ശാസ്ത്രജ്ഞൻ; മറ്റൊരു തവളയിൽ നടത്തിയ പരീക്ഷണത്തിലൂടെ തവളകളുടെ ജീവിതചക്രം വാൽമാക്രിയിൽ നിന്നും നീട്ടിയെടുന്നതിന്‌ കഴിഞ്ഞു<ref name="എൻ.എസ്. അരുൺകുമാർ">എൻ.എസ്. അരുൺ കുമാറിന്റെ ലേഖനം. മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്.പുറം 4-8 </ref>.
 
വരി 33:
1996 ജൂലൈ അഞ്ചിന്, സ്കോട്‌ലണ്ടിലുള്ള റോസ് ലിൻ ഇൻസ്റ്റിട്യൂട്ടിലായിരുന്നു ഡോളിയുടെ ജനനം. നേച്ചർ മാഗസ്സിന്റെ 380-ആം ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധത്തിലൂടെയാണ് ഇയാൻ വില്മുട്ടും സംഘവും ഡോളിയുടെ ജനനവാർത്ത ലോകത്തെ അറിയിച്ചത്. അപ്പോഴേക്കും ഡോളി പിറന്നിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിരുന്നു. ജനനസമയത്ത് ഡോളിയുടെ പേര് 6LL-3 എന്നായിരുന്നു. പരീക്ഷണശാലയിലെ ജീവികൾക്ക് ഇത്തരം കോഡു പേരുകളാണ് സാധാരണ നൽകുന്നത്. പിന്നീട് പ്രശസ്ത പാശ്ചാത്യ നായികയായ ഡോളി പാർടണിന്റെ (Dolly Patron) സ്മരണാർത്ഥം ഡോളി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലോണിങ് ചരിത്രത്തിലെ ഇതിഹാസം എന്ന ഓർമ ബാക്കിവച്ചുകൊണ്ട് 2003 ഫെബ്രുവരി 14 നു ഡോളി മരിച്ചു. ഗുരുതരമായ ഒരുതരം ശ്വാസകോശ രോഗവും വാത രോഗവും മൂലം ഡോളി അവശനിലയിലായിരുന്നു. റോസിലിന് ഇന്സ്റ്റിട്യൂട്ടിലെ ഗവേഷകർ തന്നെ ഡോളിക്ക് ദയാവധം നല്കുകയായിരുന്നു. മരണത്തിനു മുമ്പ് ആറു സന്താനങ്ങൾക്കു ഡോളി ജന്മം നല്കിയിരുന്നു.<ref>http://www.answers.com/topic/dolly-the-sheep Dolly the Sheep</ref>
 
== ക്ലോണിങിന്റെ സങ്കേതങ്ങൾ ==
 
മൂന്നുതരം സങ്കേതങ്ങളാണ് ഇന്നുലോകവ്യാപകമായി ക്ലോണിങ്ങിനായി ഉപയോഗിക്കുന്നത്. ഭ്രൂണത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ബ്ലാസ്റ്റോമിയർ കോശങ്ങൾ (Blastomeres) ഉപയോഗിക്കുന്ന തരം ക്ലോണിങ്, ഭ്രൂണത്തെ പകുത്തെടുക്കുന്നതരം (Embryo Splitting) ക്ലോണിങ്, ശരീരകോശങ്ങൾ വഴിയുള്ള ക്ലോണിങ് (Somatic Cell Nuclear Transfer-SCNT) എന്നിവയാണവ. ഇതിൽ ഒടുവിൽ പറഞ്ഞ സങ്കേതത്തിലൂടെയായിരുന്നു ഡോളിയുടെ സൃഷ്ടി. സൊമാറ്റിക്ക് കോശങ്ങൾ എന്നാൽ പ്രത്യുല്പാദനവുമായി നേരിട്ടുബന്ധമില്ലാത്ത കോശങ്ങൾ എന്നർഥം. ഡോളിയുടെ കാര്യത്തിൽ അകിടിൽ നിന്നുള്ള കോശങ്ങളാണ് (Udder Cells) ഉപയോഗിച്ചത്.<ref>http://www.ornl.gov/sci/techresources/Human_Genome/elsi/cloning.shtml#whatis What is cloning? Are there different types of cloning?</ref>
വരി 65:
* ''സലമേറൊ (Zalamero) പോരുകാള 07.''<ref>http://www.nzherald.co.nz/world/news/article.cfm?c_id=2&objectid=10476659&ref=rss Mexican rancher to clone prize bull</ref>
 
== അവലംബം ==
{{reflist|2}}
 
[[വർഗ്ഗം:ജൈവരസതന്ത്രം]]
 
Line 124 ⟶ 125:
[[ur:تنسیل]]
[[vi:Dòng hóa]]
[[war:Klonasyon]]
[[zh:克隆]]
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്