"പാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
പാലിയം വസ്ത്രം
 
വരി 2:
 
ക്രിസ്ത്യൻ പുരോഹിതർ ഉപയോഗിക്കുന്ന തിരുവസ്ത്രമാണ് '''പാലിയം'''. ഇത് വെളുത്ത [[ചെമ്മരിയാട്|ചെമ്മരിയാടിൻറെ]] രോമം ഉപയോഗിച്ച് കൈകൊണ്ടു നിർമ്മിക്കുന്നതും കഴുത്തിൽ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ്. ചുവപ്പു നിറത്തിലുള്ള 5 ചെറിയ കുരിശുകളും, മൂന്ന് ആണികളും ഇതിൽ തുന്നിച്ചേർത്തിരിക്കുന്നു. ഇത് [[ക്രിസ്തു|ക്രിസ്തുവിൻറെ]] പഞ്ചക്ഷതങ്ങളെയും [[യേശുക്രിസ്തുവിന്റെ കുരിശുമരണം|കുരിശു മരണത്തെയും]] അനുസ്മരിപ്പിക്കുന്നു. [[ഗ്രീക്ക്]], [[ലത്തീൻ]] ഭാഷകളിൽ മാത്രം കാണുന്ന ''Pallium'' എന്ന വാക്ക് ചെറിയ തിരുവസ്ത്രം അല്ലെങ്കിൽ ഉത്തരീയം എന്നാണ് അർത്ഥമാക്കുന്നത്. യേശുവിന്റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ മാർപ്പാപ്പ ഭരമേൽപ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം. ഇത് കൗദാശികമായ ഒരു കർമ്മമല്ല. പണ്ട് കാലങ്ങളിൽ ഇത് [[കുർബാന]] മദ്ധ്യേ നടത്തിയിരുന്നു. ഇപ്പോൾ ഇത് കുർബാനയ്ക്ക് ആമുഖമായി നടത്തപ്പെടുന്നു.
 
[[വർഗ്ഗം:വസ്ത്രധാരണം]]
[[വർഗ്ഗം:റോമൻ കത്തോലിക്കാ സഭ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1360204" എന്ന താളിൽനിന്ന് ശേഖരിച്ചത്