"പുത്തൻപറമ്പിൽ തൊമ്മച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
1836 ജൂലൈ 8-ന് ആലപ്പുഴ ജില്ലയിലെ [[എടത്വ|എടത്വയിൽ]] ജനിച്ചു. രണ്ടര വയസുള്ളപ്പോൾ പിതാവ് അന്തരിച്ചു. പിന്നീട് മാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നു വന്നത്. ചെറുപ്പത്തിലെ ആതീമകാര്യങ്ങളിൽ തല്പരനായിരുന്ന തൊമ്മച്ചൻ വിശുദ്ധരുടെ ജീവിതത്തിൽ പ്രചോദനം ഉൾക്കൊണ്ട് സന്യാസ വഴി സ്വീകരിക്കുവാൻ ആഗ്രഹിച്ചു. കുടുംബത്തിലെ ഏകമകനായതിനാൽ സന്യാസജീവിതം സ്വീകരിക്കുവാൻ പരിമിതികൾ നിരവധിയുണ്ടായിരുന്നു.
 
1856-ൽ ആലപ്പുഴ പുളിങ്കുന്ന് കൂട്ടുമ്മേൽ വടക്കേവീട്ടിൽ അന്നമ്മയെ വിവാഹം ചെയ്തു. ഈ വിവാഹബന്ധത്തിൽ രണ്ട് പെണ്ണും ഒരു ആണും ഉൾപ്പടെ മൂന്നു മക്കൾ ജനിച്ചു. [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ]] മൂന്നാം സഭയെക്കുറിച്ചു മനസ്സിലാക്കിയാണ് വിവാഹിതർക്കും സന്യാസ സഭയിൽ അംഗമാകാമെന്നു തിരിച്ചറിഞ്ഞത്. കുടുംബ ജീവിതം നയിക്കുന്നവർക്കായി കയർ കെട്ടിയവരുടെ സംഘം എന്ന പേരിൽ തൊമ്മച്ചൻ മൂന്നാം സഭയ്ക്കു തുടക്കംകുറിച്ചു. 1868 ഡിസംബർ 26-ന് കുറുമ്പനാടം പള്ളി വികാരിയിൽ (പാലാക്കുന്നേൽ വല്ല്യച്ചൻ) നിന്നും മൂന്നാം സഭയുടെ തിരുവസ്ത്രമായ ഹങ്കർക്ക സ്വീകരിച്ചു<ref> മനോരമ ദിനപ്പത്രം, കോട്ടയം എഡിഷൻ, 2012 ജൂൺ 24, പേജ് 9 </ref> .
 
ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ 1879-ൽ ധർമവീട് എന്ന അനാഥാലയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബിഷപ്പ് ചാൾസ് ലവീഞ്ഞ് 1889-ൽ തൊമ്മച്ചനെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി ഉപവിഷ്ഠനാക്കി. 1888-ൽ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും തൊമ്മച്ചൻ പ്രധാന പങ്കു വഹിച്ചു. 1908-ൽ, സകലവിശുദ്ധരുടേയും തിരുനാൾ ദിനമായ നവംബർ 1-നു അന്തരിച്ചു<ref>[http://www.smcim.smonline.org/edathua/memorable.htm Kerala Assisi the Venerable Puthenparampil Thommachan]</ref>.
"https://ml.wikipedia.org/wiki/പുത്തൻപറമ്പിൽ_തൊമ്മച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്