"രാമചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
 
== രാമചരിതത്തിലെ ഭാഷ ==
ദ്രമിഡസംഘാതാക്ഷരങ്ങൾ മാത്രമേ രാമചരിതത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലുംഅതായതു ദ്രാവിഡാക്ഷരങ്ങളിലുള്ളദ്രാവിഡ അക്ഷരമാലയിൽ ഉള്ള മുപ്പതു വർണങ്ങൾ മാത്രമേ രാമചരിതകവി ഉപയോഗിച്ചിട്ടുള്ളൂ. സംസ്കൃതപദങ്ങൾ തത്സമമായി‍ത്തന്നെ ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വിഭക്ത്യന്തപദങ്ങൾ പോലും കുറവല്ല. കേരളപാണിനി അവതരിപ്പിച്ച നയങ്ങൾ പൂർണമായും സംഭവിക്കാത്ത ഭാഷയാണ്‌ രാമചരിതത്തിലേത്. [[അനുനാസികാതിപ്രസരം]], [[താലവ്യാ‍ദേശം]] ഇവ ഇല്ലാത്ത രൂപങ്ങൾ രാമചരിതത്തിൽ സുലഭമാണ് . [[പുരുഷഭേദനിരാസം|പുരുഷഭേദം]] ഉള്ളതും ഇല്ലാത്തതുമായ രൂപങ്ങൾ കാണാം. വിശേഷണവിശേഷ്യങ്ങൾക്ക് പൊരുത്തവും ദീക്ഷിച്ചിട്ടുണ്ട്. ലീലാതിലകത്തിൽപ്പറയുന്ന സന്ധിനിയമങ്ങളും രാമചരിതത്തിലുണ്ട്
=== നാട്ടുഭാഷയോ പാട്ടുഭാഷയോ ===
രാമചരിതത്തിൽ പ്രയുക്തമായ ഭാഷ അക്കാലത്തെ കേരളഭാഷയുടെ നേർപ്പകർപ്പാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്. [[സംസ്കൃതാക്ഷരമാല|സംസ്കൃതാക്ഷരമാലയുടെ]] പ്രവേശത്തിനു മുമ്പ് നിബന്ധിക്കപ്പെട്ടതാണ് രാമചരിതമെന്നും മലയാളത്തിന്റെ പ്രാക്തനരൂപം ഇതു പ്രദർശിപ്പിക്കുന്നുവെന്നും [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]].<ref name="test4">ഗുണ്ടർട്ട്‍,[[മലയാളഭാഷാവ്യാകരണം]]</ref>‍ അതുണ്ടായ കാലത്ത് തെക്കൻ കേരളത്തിൽ സംസ്കൃതം അധികം നടപ്പായിട്ടില്ലെന്നും ആ കാലത്ത് ആ പ്രദേശത്ത് സാധാരണയായിരുന്ന ഭാഷയിൽ എഴുതിയ കൃതിയാണെന്നും [[പി. ഗോവിന്ദപ്പിള്ള (ഭാഷാചരിത്രകാരൻ)|ഗോവിന്ദപ്പിള്ള]] പറയുന്നു. [[കരിന്തമിഴ്|കരിന്തമിഴ് കാലത്തിന്റെ]] അവസാനമുണ്ടായ കൃതിയായിരിക്കാം രാമചരിതമെന്നാണ് [[ഏ. ആറിന്റെ]] പക്ഷം<ref name="test5">ഏ.ആർ. രാജരാജവർമ്മ‍,[[s:കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം|കേരളപാണിനീയം]]</ref>‍ . 14-ആം ശതകത്തിന്റെ ആരംഭത്തിൽ കേരളത്തിൽ [[ത്രൈവർണ്ണികർ|ത്രൈവർണികരല്ലാത്തവർക്കിടയിൽ]] പ്രചരിച്ചിരുന്ന ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തിൽ കാണുന്നതെന്നും, ത്രൈവർണ്ണികഭാഷയുടെ/ഭാഷാമിശ്രത്തിന്റെ കൃത്രിമത്വം തമിഴിലും ഇക്കാലത്ത് ധാരാളമായി കടന്നുകൂടിയിരുന്ന് എന്നും [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം]]<ref name="test6">ഇളംകുളം കുഞ്ഞൻപിള്ള, രാമചരിതം വ്യാഖ്യാനം‍,</ref>‍ .
 
രാമചരിതത്തിലെ ഭാഷ തമിഴോ മലയാളമോ എന്ന് നിർണ്ണയിക്കുക സാധ്യമല്ലെന്ന് പ്രസ്താവിച്ചുകൊണ്ട് മലയാളം എന്നൊരു തനിഭാഷയില്ലെന്നും അതു [[പഴന്തമിഴ്]] തന്നെയാണെന്നും സ്ഥാപിക്കൻ ശ്രമിക്കുന്ന ഗോപിനാഥറാവു എന്ന തമിഴ് പണ്ഡിതനെ ഉദ്ധരിച്ച് യോജിക്കുന്നുണ്ടെങ്കിലും രാമചരിതം അതുണ്ടായ കാലത്ത് മലയാളം പാട്ടിൻ ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിൽ എഴുതിയതാണെന്നു തന്നെയാണ് ഉള്ളൂരിന്റെ അഭിപ്രായം<ref name="test2">ഉള്ളൂർ,[[കേരളസാഹിത്യചരിത്രം]],കേരളസർവകലാശാല,1990;പുറം298-312</ref>‍.
[[ചെന്തമിഴ്|ചെന്തമിഴും]] മലയാളവും കലർത്തിയ മിശ്രഭാഷാകൃതിയാണ് രാമചരിതമെന്ന് ആറ്റൂരും അദ്ദേഹത്തെ അനുവർത്തിച്ചുകൊണ്ട് ‘സാഹിത്യപ്രണയനത്തിനുവേണ്ടി തെക്കൻ തിരുവിതാംകൂറിൽ അക്കാലത്തെ അംഗീകൃതമാ‍യ പ്രസ്ഥാനവിശേഷം മുൻനിർത്തിയാണ് രാമചരിതം രചിച്ചിട്ടുള്ളതെ‘ന്ന് [[കെ. ഗോദവർമ്മ|ഗോദവർമ്മയും]] അഭിപ്രായപ്പെടുന്നു<ref name="test7">കെ. ഗോദവർമ്മ‍,[[കേരളഭാഷാ വിജ്ഞാനീയം]]</ref>‍.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/രാമചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്