"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mt:Mudell Standard
വരി 73:
* ഫോട്ടോണുകൾ: വൈദ്യുത ചാർജ്ജ് വഹിക്കുന്ന കണികൾക്കിടയിൽ വൈദ്യുതകാന്തീക ബലവാഹിനിയായി വർത്തിക്കുന്ന കണം. പിണ്ഡരഹിത കണമാണ്‌ ഫോട്ടോൺ, ക്വാണ്ടം വൈദ്യുതഗതിക സിദ്ധാന്തമനുസരിച്ച് വിശദീകരിക്കപ്പെട്ടതാണ്‌ ഇവ.
 
* W+, W-, Z ഗ്വേജ്വെക്ടർ ബോസോണുകൾ: വ്യത്യസ്ത തരത്തിലുള്ള കണികൾക്കിടയിൽ (ക്വാർക്കുകളും ലെപ്റ്റോണുകളും) ക്ഷീണബലവാഹിനിയായി പ്രവർത്തിക്കുന്നു. വളരെയധികം പിണ്ഡമുള്ളവയാണ്‌ ഇവ Z ബോസോണിനാണ്‌ W± നേക്കാൾ കൂടുതൽ പിണ്ഡമുള്ളത്. W± ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ കാണപ്പെടുന്നത് ഇടതുദിശ കണികളിലും വലതുദിശ പ്രതികണികകളിലും മാത്രമായാണ്‌, കൂടാതെ W± ‌എന്നിവ +1, -1 എന്നീ വൈദ്യുത ചാർജുകൾ വഹിക്കുന്നുണ്ട് അതുവഴി അവ വൈദ്യുതകാന്തീക പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തുന്നു. വൈദ്യുതചാർജ് രഹിത കണികയായ Z ബോസോൺ ഇടതുദിശ, വലതുദിശ കണികള ഉ മായും പ്രവർത്തിക്കുന്നു. ഈ മൂന്നു തരത്തിലുള്ള കണികൾ വൈദ്യുതക്ഷീണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
 
* ഗ്ലൂഓൺ: കളർ ചാർജ്ജുള്ള ക്വാർക്കുകൾക്കിടയിൽ ശക്തബലവാഹിനികളായി പ്രവർത്തിക്കുന്ന കണികകളാണ്‌ ഗ്ലുഓണുകൾ. പിണ്ഡരഹിതമാണ്‌ ഗ്ലൂഓണുകൾ. ഏട്ട് തരത്തിൽ ഗ്ലുഓണുകൾ കാണപ്പെടുന്നുണ്ട്, ഒരോ ഗ്ലൂഓണിനും ഒരു കളർ ചാർജ്ജും ഒരു പ്രതികളർ ചാർജ്ജും ഉണ്ട്. ഗ്ലുഓണുകൾ കളർ ചാർജ്ജ് വഹിക്കുന്നതിനാൽ അവയ്ക്ക് പരസ്പരം പ്രവർത്തനത്തിലേർപ്പെടാൻ കഴിയും. ഗ്ലൂഓണുകളെയും അവയുടെ പ്രവർത്തനങ്ങളെയും ക്വാണ്ടം ക്രോമോഡൈനാമിക്സ് സിദ്ധാന്തം വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്