"ആനുപാതിക പ്രാതിനിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
ഈ സമ്പ്രദായത്തിന്റെ ഗുണങ്ങളിലൊന്ന് ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കു സുരക്ഷിതത്വബോധം ഉളവാക്കുന്നുവെന്നുള്ളതാണ്. രാഷ്ട്രീയാഭിപ്രായമുള്ള എല്ലാ വിഭാഗങ്ങൾക്കും ഇതുവഴി പ്രാതിനിധ്യം ലഭിക്കുന്നു. കൂടാതെ, രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനവും, പ്രോത്സാഹനവുംവഴി ജനങ്ങൾക്കു രാഷ്ട്രീയബോധം ലഭ്യമാവുകയും അവർക്ക് രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തക്ക കഴിവ് കൈവരികയും ചെയ്യുന്നു. ഈ പദ്ധതിയുടെ വിമർശകർ ചൂണ്ടിക്കാണിക്കുന്ന പല ന്യൂനതകളും ഇതിനില്ലെന്നാണ് അതിന്റെ ആരാധകരുടെ വാദം. ഉദാ. ബെൽജിയം, ഡെൻമാർക്ക്, ഫിൻലൻഡ്, അയർലണ്ട്, ലക്സംബർഗ്, നെതർലൻഡ്, നോർവേ, സ്വീഡൻ മുതലായ രാജ്യങ്ങളിൽ ആനുപാതിക പ്രാതിനിധ്യസമ്പ്രദായമാണ് പ്രാബല്യത്തിലുള്ളതെങ്കിലും, അവിടങ്ങളിൽ ബഹുകക്ഷി സമ്പ്രദായം വിപുലപ്പെടുകയോ, ഗവൺമെന്റുകൾ കെട്ടുറപ്പും കാര്യക്ഷമതയും ഇല്ലാതായിത്തീരുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, ആനുപാതികപ്രാതിനിധ്യം നിലവിലില്ലാത്ത പല രാജ്യങ്ങളിലും ഈ പറഞ്ഞ ന്യൂനതകൾ പ്രത്യക്ഷപ്പെട്ടെന്നു വരാം. മാത്രമല്ല, അത്തരം രാഷ്ട്രങ്ങളിൽ, കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കക്ഷിക്കും കിട്ടുന്ന വോട്ടുകളും അതിനു ലഭിക്കുന്ന സീറ്റുകളും തമ്മിൽ പൊരുത്തമില്ലാതെ പോകുന്നു. ചിലപ്പോൾ മൊത്തം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഒരു കക്ഷിക്ക് സീറ്റുകൾ കുറഞ്ഞുപോവുകയും അതിനെക്കാൾ കുറവു വോട്ടുകൾ കിട്ടിയ കക്ഷി ഭൂരിപക്ഷം സ്ഥാനങ്ങൾ നേടി ഭരണം നടത്തുവാൻ ഇടയാവുകയും ചെയ്യും. അത്തരം ഭരണകക്ഷികൾ ന്യൂനപക്ഷത്തെ ആയിരിക്കും പ്രതിനിധാനം ചെയ്യുക. ഇതു ജനാധിപത്യ തത്ത്വത്തിനെതിരാകുന്നു. ആനുപാതിക പ്രാതിനിധ്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യവും ന്യൂനപക്ഷത്തിന്റെ ആധിപത്യവും ഒരുപോലെ ഒഴിവാക്കുന്നു.
{{സർവ്വവിജ്ഞാനകോശം}}
 
[[വർഗ്ഗം:തിരഞ്ഞെടുപ്പുകൾ]]
"https://ml.wikipedia.org/wiki/ആനുപാതിക_പ്രാതിനിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്