"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സമൂഹത്തിലെ, വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
 
സമൂഹത്തിലെ, വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെടുന്ന ജനതയുടെ, പരസ്പരം മത്സരിക്കുന്ന സാമൂഹ്യ - സാമ്പത്തിക താല്പര്യങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തെയും ശത്രുതയയെയുമാണ് '''വർഗ്ഗസമരം''' അഥവാ '''വർഗ്ഗവൈരുദ്ധ്യം''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. "നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം (ലിഖിത ചരിത്രം) വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്" എന്ന [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ|മാനിഫെസ്റ്റോയിലെ]] പ്രസ്താവനയിൽ അധിഷ്ഠിതമായി വികസിച്ചുവന്നതാണ് വർഗ്ഗസമരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.<ref name="www.cf.ac.uk">{{Citation |url=http://www.cf.ac.uk/socsi/undergraduate/introsoc/marx6.html|title=Marxists Internet Archive|accessdate=2013 ജൂലൈ 10}}</ref>
 
"...[[പ്രാകൃത കമ്മ്യൂണിസം|പ്രാകൃത കമ്മ്യൂണിസ്റ്റ്]] സാമൂഹ്യ വ്യവസ്ഥയ്കുശേഷമുള്ള ഘട്ടങ്ങളിൽ, ജനങ്ങൾക്കിടയിൽ സമൂഹത്തെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം. ഇവർ ഒറ്റപ്പെട്ട വ്യക്തികളായല്ല, മറിച്ച് വ്യത്യസ്ത '''വർഗ്ഗങ്ങൾ''' ആയാണ് പെരുമാറുന്നത് " എന്ന് മാർക്സിസ്റ്റ് ചിന്തകനായ [[എമിൽ ബേൺസ്]] തന്റെ [[എന്താണ് മാർക്സിസം]] എന്ന പുസ്തകത്തിൽ വിവരിക്കുന്നു. <ref name="എന്താണ് മാർക്സിസം">{{cite book |last= എമിൽ |first= ബേൺസ് |coauthors= |title= എന്താണ് മാർക്സിസം |page= 13 |publisher= ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം |year= 1984 |month= ഏപ്രിൽ |isbn= }}</ref>
ഒരേ നിലയ്കുള്ള ജീവിതം സാധിക്കുന്ന ഒരുവിഭാഗം ജനങ്ങളെയാണ് ഒരു വർഗ്ഗമെന്നുദ്ദേശിക്കുന്നത്. സ്വകാര്യ സ്വത്തിൻമേലുള്ള അവകാശവും നിയന്ത്രണവുമാണ് പ്രധാനമായും മനുഷ്യർ തമ്മിൽ വേർതിരിഞ്ഞ് പോരടിക്കുവാനിടയാക്കിയത്. അടിമത്വ കാലഘട്ടത്തിൽ സമൂഹം അടിമയെന്നും ഉടമയെന്നും നാടുവാഴിസമൂഹത്തിൽ ഭൂപ്രഭുവെന്നും കുടിയാനെന്നും മുതലാളിത്തത്തിൽ മുതലാളിയെന്നും തൊഴിലാളിയെന്നും രണ്ട് ശത്രുതാത്മക വർഗ്ഗമായി പിരിഞ്ഞാണ് സംഘർഷത്തിലേർപ്പെടുന്നത്വർഗ്ഗവൈരുദ്ധ്യത്തിലേർപ്പെടുന്നത്. <ref name="MARX AND CLASS CONFLICT">{{Citation |url=http://www.hawaii.edu/powerkills/CIP.CHAP5.HTM|title= MARX AND CLASS CONFLICT|accessdate=2013 ജൂലൈ 10}}</ref>
==അവലംബം==
 
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്