"ടിഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tiffon}}
[[Image:Zeus Typhon Staatliche Antikensammlungen 596.jpg|thumb|right|280px|[[സിയൂസ്]] ഇടിമിന്നലുപയോഗിച്ച് ടിഫോണിനെ ആക്രമിക്കുന്നു. (ക്രിസ്തുവിന് മുൻപ് 550)]]
ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു രാക്ഷസനാണ് '''ടിഫോൺ'''. ഭൂമിദേവിയും ([[ഗൈയ]]) പാതാളദേവതയും ([[തർത്താറസ്]]) തമ്മിലുള്ള ഇണചേരലിൽ നിന്നാണത്രേ ടിഫോൺ ജനിച്ചത്. രാക്ഷസന്മാരെ സഹായിച്ച് ദേവന്മാരെ തോൽപ്പിക്കാൻ വേണ്ടിയാണ് ഭൂമിദേവി ടിഫോണിനു ജന്മം നൽകിയതെന്നു വിശ്വസിക്കപ്പെടുന്നു. കഴുതയുടെ തലയും പെരുമ്പാമ്പിന്റെ ഉടലും അനേകം സർപ്പങ്ങൾ ചേർന്ന കൈകളുമുള്ള ഭീതിജനിപ്പിക്കുന്ന ഒരു രൂപമായാണ് ടിഫോണിനെ സങ്കല്പിച്ചിട്ടുള്ളത്. ഏതു ഭാഗത്തേക്കും തിരിക്കാൻ കഴിയുന്ന സർപ്പകരങ്ങൾക്ക് നൂറു കാതം വരെ നീളമുണ്ടായിരുന്നു എന്നാണ് വിശ്വാസം. ഇവ സദാസമയവും ആക്രമണോത്സുകരായി നാനാഭാഗത്തേയ്ക്കും തിരിഞ്ഞുകൊണ്ടിരുന്നു. നക്ഷത്ര പംക്തി വരെ നീട്ടാവുന്ന കഴുത്തും സൂര്യനെ മറച്ച് [[ഭൂമി|ഭൂമിയിൽ]] ഇരുട്ടു പരത്താൻ തക്ക വിസ്തൃതമായ ചിറകും കനലുകൾ പാറുന്ന കണ്ണുകളും അഗ്നിവമിക്കുന്ന വായും ഉള്ള ടിഫോണിനെ മനുഷ്യരും ദേവന്മാരും ഒരുപോലെ ഭയപ്പെട്ടു. ദേവന്മാർ [[ഒളിമ്പസ് മല|ഒളിമ്പസ് മലയിൽ]] നിന്നു പലായനം ചെയ്ത് പക്ഷികളുടേയും മൃഗങ്ങളുടേയും വേഷം സ്വീകരിച്ചു ഭയചകിതരായി ജീവിച്ചു. [[അഥീന|അഥീനിദേവി]] മാത്രം ഭയന്ന് ആൾമാറാട്ടം നടത്തിയില്ല. അവർ [[സ്യൂസ്|സ്യൂസ് ദേവന്റെ]] സമീപമെത്തി ദേവന്മാരുടെ ഭീരുത്വത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും സ്യൂസ് ദേവനെ പുകഴ്ത്തി ടിഫോണിനെ വധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്യൂസ് ദേവനും ടിഫോണും ഉഗ്രസംഘട്ടനത്തിൽ ഏർപ്പെട്ടു. ഒടുവിൽ സ്യൂസ് ദേവൻ ഹേമസ് മലയും എറ്റ്നാപർവതവും പിഴുതെറിഞ്ഞു ടിഫോണിനെ വധിച്ചു എന്നാണ് ഐതിഹ്യം.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടിഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്