"ടെനോച്ടിട്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
|flag_s1 = Flag of New Spain.svg
}}
മുൻ ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ടെനോച്ടിട്ലൻ. ഈ പ്രദേശത്താണ് ഇപ്പോൾ [[മെക്സിക്കോ നഗരം]] സ്ഥിതിചെയ്യുന്നത്. മെക്സിക്കോ താഴ്വരയിലെ ടെക്സ്കോക്കൊ തടാകത്തിനു സമീപത്തുള്ള ചതുപ്പുഭൂമിയിൽ എ.ഡി.1300 കളുടെ ആദ്യപകുതിയിലാണ് ആസ്ടെക്കുകൾ ഈ ദ്വീപുനഗരം സ്ഥാപിച്ചത്. ഇരുനൂറോളം വർഷം ഈ നഗരം സമ്പന്നമായി നിലനിന്നതായാണ് കരുതപ്പെടുന്നത്. ഇവിടെ നിരവധി ആസ്ടെക് ക്ഷേത്രങ്ങളും ഹർമ്യങ്ങളും കച്ചവടകേന്ദ്രങ്ങളും മെച്ചപ്പെട്ട നഗരസംവിധാനവും ഉണ്ടായിരുന്നതായി ഉത്ഖനനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആസ്ടെക്കുകളുടെ പ്രശസ്തമായ [[പഞ്ചാംഗ ശില]] ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മോണ്ടെസുമ കക ചക്രവർത്തിയുടെ കാലത്ത് 1519-ൽ ഹെർണാൻഡോ കോർട്ടസിന്റെ നേതൃത്വത്തിൽ [[സ്പെയിൻ|സ്പെയിൻകാർ]] ഇവിടെയെത്തി ആക്രമണം നടത്തി. ആസ്ടെക്കുകാരുടെ പ്രത്യാക്രമണത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ സ്പെയിൻകാർക്ക് 1520 ജൂൺ 30-ന് ഇവിടം വിടേണ്ടിവന്നു. അടുത്ത വർഷം (1521) കോർട്ടസ് മടങ്ങിയെത്തി. മൂന്നു മാസം നീണ്ടുനിന്ന ആക്രമണത്തിനുശേഷം ഈ നഗരം പിടിച്ചടക്കി നശിപ്പിച്ചു. ആസ്ടെക്കുകളുടെ ചരിത്രാവശിഷ്ടങ്ങൾക്കുമേൽ ഇവർ മെക്സിക്കോ നഗരം പണികഴിപ്പിച്ചു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ടെനോച്ടിട്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്