"കോപ്പ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
1927 വരെ ടൂർണമെന്റ് തടസമില്ലാതെ നടന്നു. ആദ്യ 11 ടൂർണമെന്റുകളിൽ 6 തവണ ഉറുഗ്വായ് ചാമ്പ്യൻമാരായ്. 1921ലാണ് പരഗ്വായ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബൊളീവിയയും പെറുവുമൊക്കെ കോൺമെബോളിൽ അംഗമെടുക്കുകയും ടൂർണമെന്റിൽ പങ്കെടുക്കുകയും ചെയ്തതോടെ, ലോകത്തെ ഏറ്റവും വലിയ അന്തർദേശീയ ടൂർണമെന്റായി ലാറ്റിനമേരിക്കൻ പോരാട്ടം മാറി.
 
===ടൂർണമെന്റിന്റെ പ്രസക്തി കുറയുന്നു===
1930ലെ ആദ്യ ലോക കുപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേയാണ് ജേതാക്കളായത്. ഇത് ഈ രണ്ട് രാജ്യങ്ങൾക്കിടയിൽ ഫുട്ബോൾ മേൽക്കോയ്മയെ ചൊല്ലിയുള്ള തർക്കത്തിനിടയാക്കി. തർക്കം മുറുകിയതോടെ ഉറുഗ്വായുമായുള്ള ഫുട്ബോൾ ബന്ധങ്ങൾ അർജന്റീന വിഛേദിച്ചു. ഇതോടെ ലാറ്റിനമേരിക്കൻ ടൂർണമെന്റ് പ്രതിസന്ധിയിലായ്.
 
നീണ്ട ചർച്ചകൾക്കൊടുവിൽ 1935ൽ ടൂർണമെന്റ് വീണ്ടും നടത്തി. പെറുവിലാണ് മത്സരങ്ങൾ നടന്നത്. 1936ലെ ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റായാണ് ഇത് നടന്നത്. അതുകൊ​ണ്ട് തന്നെ വിജയികളെ തീരുമാനിച്ചില്ല. ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഉറുഗ്വേയാണ് ഒന്നാമതെത്തിയത്. രണ്ട് വർഷത്തിനു ശേഷം 1937ൽ അർജന്റീന ജേതാക്കളായി.
 
1939ലെ ടൂർണമെന്റിൽ നിന്നു അർജന്റീനയും ബ്രസീലും കൊളംബിയയും വിട്ടു നിന്നു. അന്ന് ഉറുഗ്വേയെ പരാജയപ്പെടുത്തി പെറു ചരിത്രത്തിലാദ്യമായ് ലാറ്റിനമേരിക്കൻ ജേതാക്കളായ്. 1941ൽ ചിലിയിലാണ് ടൂർണമെന്റ് നടന്നത്. ബൊളീവിയയും ബ്രസീലും കൊളംബിയയും പരാഗ്വയും വിട്ടു നിന്ന ടൂർണമെന്റിൽ അർജന്റീനയാണ് ചാമ്പ്യൻമാരായത്. ഒരു വർഷത്തിനു ശേഷം 1942ൽ ഉറുഗ്വായിലാണ് ടൂർണമെന്റ് നടന്നത്. ബ്രസീലും പരാഗ്വയും ടൂർണമെന്റിലേക്ക് തിരിച്ചെത്തി. അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ജേതാക്കളായ്. 3 വർഷത്തിനു ശേഷം 1945ൽ ചിലിയിൽ നടന്ന ടൂർണമെന്റിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ജേതാക്കളായി. 1946ലും 1947ലും അർജന്റീനതന്നെ ജേതാക്കളായി.
 
1947ന് ശേഷം രണ്ട് വർഷം കൂടുമ്പോൾ ടൂർണമെന്റ് നടത്താമെന്ന ധാരണയായെങ്കിലും കൃത്യമായ് പാലിക്കപ്പെട്ടില്ല. 1959ൽ രണ്ട് തവണ ലാറ്റിനമേരിക്കൻ ടൂർണമെന്റ് നടന്നു. പിന്നീട് 1963ലാണ് ടൂർണമെന്റ് നടന്നത്. ബൊളീവിയയിൽ നടന്ന ടൂർണമെന്റ് അവർ തന്നെ സ്വന്തമാക്കി. വീണ്ടും 4 വർഷങ്ങൾക്ക് ശേഷമാണ് ടൂർണമെന്റ് നടന്നത്. 1967ൽ ഉറുഗ്വായിൽ നടന്ന ടൂർണമെന്റിൽ ഉറുഗ്വായ് തന്നെ ജേതാക്കളായ്.
 
പല അംഗരാജ്യങ്ങളും ടൂർണമെന്റിനോട് മുഖം തിരിച്ച് തുടങ്ങിയിരുന്നു. പങ്കെടുക്കാതിരുന്നും രണ്ടാം നിര ടീമിനെ അയച്ചും അവർ പ്രതികരിച്ചു. ഇതിനോടകം വൻ വിജയമായ ലോകകപ്പും, ലാറ്റിനമേരിക്കൻ ടൂർണമെന്റിന്റെ പ്രസക്തിയെ ചോദ്യം ചെയ്തു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/കോപ്പ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്