"മാവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{മായ്ക്കുക}}
No edit summary
വരി 1:
 
{{മായ്ക്കുക}}
'''[[മാവോ സേതൂങ്|മാവോ സെതൂങ്ങിന്റെ]] ചിന്തകളെയാണ് ''' '''മാവോയിസം'''(ചൈനീസ് 毛澤東思想) എന്നു പറയുന്നത്. ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉൽഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ '''മാവോയിസ്റ്റുകൾ''' എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു [[മാർക്സിസം|മാർക്സിയൻ തത്വചിന്തയായി]] പരിഗണിക്കപ്പെടുന്നു. 1950-കളിലും 1960-കളിലുമാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദാർശനികമായ വഴികാട്ടിയായാണ് ഈ നിലപാടുകളെ പരിഗണിച്ചിരുന്നതെങ്കിലും 1978-ൽ [[ഡെങ് സിയാഒപിങ്|ഡെങ് സിയാവോ പിങ്]] സാമ്പത്തിക പരിഷ്കരണമാരംഭിച്ചതോടെ ഇത് പുറന്തള്ളപ്പെട്ടു.
അഭിനവ നക്സലിസം
 
==അന്താരാഷ്ട്രതലത്തിൽ ==
 
മാവോയിസ്റ്റ് സംഘടനകൾ ലോകത്തിന്റെ പലഭാഗത്തും ഗ്രാമീണരെ ഒളിപ്പോരിലൂടെ ഭരണകൂടത്തിനെതിരേ കലാപം നയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പെറുവിലെ ഷൈനിംഗ് പാത്ത്; ഇന്ത്യയിലെ മാവോയിസ്റ്റ് തീവ്രവാദപ്രവർത്തനങ്ങൾ; നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടി എന്നിവ ഉദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പിലൂടെ ലോകത്തിൽ ഒരു മാവോയിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ഒരേയൊരു ഉദാഹരണമാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടി. <ref>{{cite web|url=http://www.india-defence.com/reports-2361 |title=Maoist groups split in Nepal, violence feared |publisher=India Defence |date= |accessdate=2011年11月10日}}</ref>
 
==തത്വങ്ങൾ==
 
#ജനകീയപ്പോരാട്ടം: പാർട്ടിയുടെ സായുധഘടകവും ജനങ്ങളും വ്യത്യസ്ഥമായിരിക്കരുത്. ജനങ്ങൾക്കേറ്റവും ആവശ്യമുള്ള കാര്യങ്ങളാവനം വിപ്ലവത്തിന്റെ ലക്ഷ്യം.
#നവ ജനാധിപത്യം: പിന്നോക്കമെന്നു പറയപ്പെടുന്ന രാജ്യങ്ങളിൽ സോഷ്യലിസം നടപ്പാക്കുന്നതിനു മുൻപ് സാമ്പത്തിക മേഘലയിൽ പുരോഗതിയുണ്ടാവണം. ഇത് ബൂർഷ്വാകളിലൂടെ നടക്കുക അസാദ്ധ്യമാണ്. ബൂർഷ്വാസികളുടെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് അധോഗമന സ്വഭാവത്തിലെത്തിയിരിക്കുന്നതാണ് ഇതിനു കാരണം.
#വൈരുദ്ധ്യങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണം: സമൂഹത്തിലെ പലതരം വൈരുദ്ധ്യങ്ങളെ നേരിടാൻ പലതരം അടവുകൾ വേണ്ടിവരും. തൊഴിലും മൂലധനവും തമ്മിലുള്ളതു പോലെയുള്ള പൂർണ വൈരുദ്ധ്യമുള്ള വിഷയങ്ങളെ ശരിയാക്കിയെടുക്കാൻ വിപ്ലവം തന്നെ വേണ്ടിവരും. വിപ്ലവപ്രസ്ഥാനത്തിനകത്തുള്ള വൈരുദ്ധ്യങ്ങളെ താത്വികമായ ശരിപ്പെടുത്തലുകളിലൂടെ നേരേയാക്കിയെടുത്താലേ അവ പൂർണ വൈരുദ്ധ്യങ്ങളാവാതിരിക്കുകയുള്ളൂ.
#സാംസ്കാരിക വിപ്ലവം: വിപ്ലവം ബൂർഷ്വാ തത്വചിന്തയെ തുടച്ചു നീക്കുകയില്ല. ഇതിനാൽ വർഗസമരം സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ തുടർന്നുകൊണ്ടിരിക്കുകയോ കൂടുതൽ ശക്തിപ്രാപിക്കുകയോ ചെയ്യും. അതിനാൽ ഇത്തരം തത്വചിന്തകൾക്കും സമൂഹത്തിലെ അവയുടെ വേരുകൾക്കും എതിരായ സമരം തുടരേണ്ടതായി വരും. യാധാസ്ഥിതികത്വത്തിനെതിരായ സമരം കൂടിയാണ് സാംസ്കാരിക വിപ്ലവം.
#മൂന്നു ലോക സിദ്ധാന്തം: ശീതയുദ്ധക്കാലത്ത് രണ്ട് സാമ്രാജ്യത്വശക്തികൾ (അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും) ഒന്നാം ലോകവും അവരുടെ നിയന്ത്രണത്തിലുള്ള സാമ്രാജ്യത്വശക്തികളെ ചേർത്ത് ഒരു രണ്ടാം ലോകവും തീർത്തു. മൂന്നാം ലോകം സാമ്രാജ്യത്വത്തിനെതിരായ രാജ്യങ്ങളുടേതാണ്. ഒന്നം ലോകവും രണ്ടാം ലോകവും മൂന്നാം ലോകത്തിനെ ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാം ലോകമാണിതിൽ കൂടുതൽ അക്രമവാസന കാണിക്കുന്നത്. ഒന്നാം ലോകത്തെയും രണ്ടാം ലോകത്തെയും തൊഴിലാളികൾ സാമ്രാജ്യത്വത്തിലാണ് വളർന്നുവരുന്നത്, ഇത് സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുന്നു. മൂന്നം ലോകത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ലോകവ്യവസ്ഥിതിയിൽ ഒരു താല്പര്യവുമില്ല. ഇതിനാൽ വിപ്ലവം നടക്കാൻ സാദ്ധ്യത മൂന്നാം ലോകത്തിലാണ്. ഇത് മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വത്തെ ക്ഷയിപ്പിക്കുകയും അവിടെയും വിപ്ലവം വരാൻ വഴിവയ്ക്കുകയും ചെയ്യും. <ref name="emg">[http://www.marxists.org/glossary/terms/m/a.htm#maoism Maoism] Glossary of Terms, Encyclopedia of Marxism</ref>
 
==അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മാവോയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്