"അപ്പു നെടുങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
=== സാമൂഹിക-സാഹിത്യപ്രവർത്തനങ്ങൾ ===
അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എജുക്കേഷൻ ഓഫ് വിമൻ) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു. കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ. 1887-ൽ ഇംഗ്ലീഷ് നോവൽ രീതിയിൽ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തിൽ ശാശ്വതപദവി നേടിക്കൊടുത്തു.
പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. കോഴിക്കോട് മുൻസിപ്പൽ കൗൺസിലിന്റെ അന്നത്തെ ചെയർമാനായിരുന്ന അച്യുതൻ വക്കീലിന്റെ മുൻകൈ പ്രവർത്തനം മൂലമാണ് സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കാരണത്താലാണ് പൊതുജനാഭ്യർഥന പ്രകാരം വിദ്യാലയത്തിന് അച്യുതൻ ഗേൾസ് എന്നു പേരു വന്നത്.
 
=== മരണം ===
പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/അപ്പു_നെടുങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്