"ജിദ്ദു കൃഷ്ണമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ca:Jiddu Krishnamurti
No edit summary
വരി 22:
ദാർശനികനായ '''ജിദ്ദു കൃഷ്ണമൂർത്തി''' [[1895]] [[മെയ് 12]]-ന് ജനിച്ചു. [[തിയോസഫിക്കൽ സൊസൈറ്റി|തിയോസഫിക്കൽ സൊസൈറ്റിയുടെ]] പ്രസിഡൻറായ [[ആനി ബസന്റ്|ഡോ.ആനി ബസൻറ്‌]] ജിദ്ദുവിനെ പതിനൊന്നാം വയസ്സിൽ ദത്തെടുത്തു. ജിദ്ദു ഒരിക്കൽ വലിയൊരു ആദ്ധ്യാത്മീകാചാര്യനായി തീരുമെന്നു ബോധ്യപ്പെട്ട ആനി ബസൻറ്, വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്കയച്ചു]].
 
ആനിബസൻറ് ജിദ്ദുവിനെ “ഓർഡർ ഓഫ് സ്റ്റാർ ഇൻ ഈസ്റ്റി”ന്റ്റെ അദ്ധ്യക്ഷനായി നിയമിച്ചു. [[1929]]-ല് അദ്ദേഹം സൊസൈറ്റിയിൽനിന്നു പിരിഞ്ഞ്‌ സ്വന്തമായ മാർഗ്ഗം സ്വീകരിച്ചു. അദ്ദേഹത്തിൻറെ ചിന്തകളും പ്രഭാഷണങ്ങളും സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. “എഡ്യുക്കേഷൻ ആൻറ് ദ സിഗ്നിഫിക്കൻസ്‌ ഓഫ് ലൈഫ്”(Education and the significance of life) “ദ ഫസ്റ്റ് ആൻറ് ലാസ്റ്റ് ഫ്രീഡം”(The first and last freedom) “ദ ലഗസി ഓഫ് ചേഞ്ച്”(The legacy of change)അറിഞ്ഞതിൽനിന്നുളള മോചനം(Freedom from the known) എന്നിവയാണ് അദ്ദേഹത്തിൻറെ പ്രമുഖ ഗ്രന്ഥങ്ങൾ.
 
തൊണ്ണൂറാം വയസ്സുവരെ ജിദ്ദു ലോകം മുഴുവൻ സഞ്ചരിച്ച്‌ പ്രഭാഷണങ്ങൾ നടത്തുകയും ചർച്ചകളിൽ സംബന്ധിക്കുകയും ചെയ്തു. ജനങ്ങളെ മനശാസ്ത്രപരമായി മോചിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. ജനങ്ങൾക്ക്‌ സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിനുവേണ്ടി അദ്ദേഹം ലോകത്താകമാനം സ്കൂളുകൾ സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/ജിദ്ദു_കൃഷ്ണമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്