"നിക്കോളായ് അലക്സാന്ദ്രോവിച്ച് ടിക്കോനോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 32:
|profession = [[Metallurgists]]
}}
മുൻ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] പ്രധാനമന്ത്രി. അലക്സി കൊസീഗിനുശേഷമാണ് ഇദ്ദേഹം പ്രധാനമന്ത്രി (1980 - 85) ആയത്.
 
==ജീവിതരേഖ==
1905 മേയ് 1-ന് ഉക്രെയ്നിലെ കാർക്കോവിൽ ടിക്കോനോവ് ജനിച്ചു. നെപ്രോപെട്രോവ്സ്കിലെ മെറ്റലർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 1930-ൽ ബിരുദം നേടി. ഉക്രെയ്നിലെ ഒരു പൈപ്പ് ഫാക്ടറിയിൽ ഇദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ സജീവപ്രവർത്തകനായി ടിക്കോനോവ് മാറി. ഇക്കാലത്ത് ഇദ്ദേഹം ലിയോനിദ് ബ്രഷ്നേവുമായി പരിചയത്തിലായി. പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളിലേക്കുയർന്ന ടിക്കോനോവ് 1950-കൾ മുതൽ യു.എസ്.എസ്.ആർ. ഗവൺമെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചുതുടങ്ങി. ഇദ്ദേഹം 1955-ൽ ഡെപ്യൂട്ടി മന്ത്രി, 1960-ൽ സ്റ്റേറ്റ് ഇക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ, 1963-ൽ സ്റ്റേറ്റ് പ്ളാനിംഗ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ, 1965-ൽ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നീ പദവികളിലെത്തി. 1979-ൽ പോളിറ്റ് ബ്യൂറോയുടെ പൂർണ അംഗത്വ പദവിയിലേക്ക് ടിക്കോനോവ് ഉയർത്തപ്പെട്ടു. അനാരോഗ്യത്തേത്തുടർന്ന് കൊസീഗിൻ പ്രധാനമന്ത്രി പദത്തിൽനിന്നും ഒഴിവാക്കപ്പെട്ടതോടെ ടിക്കോനോവ് 1980-ൽ പ്രധാനമന്ത്രിയായി. 1985 വരെ ഈ പദവിയിൽ തുടർന്നു. 1997-ൽ ഇദ്ദേഹം മരണമടഞ്ഞു.