"ടാപ് നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tap dance}}
[[Image:Jimmy Slyde.jpg|thumb|250px]]
ഒരു അമേരിക്കൻ തിയെറ്റർ നൃത്തമാണ് '''ടാപ് നൃത്തം'''. ഷൂ ധരിച്ച പാദങ്ങൾ താളത്തിനൊപ്പിച്ച് നിലത്തുചവുട്ടി ശബ്ദം പുറപ്പെടുവിക്കുകയാണ് ഇതിന്റെ മുഖ്യസ്വഭാവം. ആഫ്രിക്കൻ നീഗ്രോകളുടെ ചുവടുനൃത്തത്തെ അനുകരിച്ച് വെള്ളക്കാർ നീഗ്രോകളെപ്പോലെ മുടി കറുപ്പിച്ചശേഷം അവതരിപ്പിച്ചിരുന്ന 'മിനിസ്ട്രൽ ഷോ'കളിൽ നിന്നാണ് ഈ നൃത്തരൂപം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു.
==ചരിത്രം==
ഏതാണ്ട് എ.ഡി. 1650 മുതലിങ്ങോട്ടുള്ള രണ്ടു ശതാബ്ദം കൊണ്ടാണ് ടാപ് നൃത്തം നിയത രൂപഭാവങ്ങളാർജിച്ചത്. വിഭിന്നരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒട്ടനവധി പരമ്പരാഗത ചുവടുനൃത്തങ്ങളിൽ നിന്ന് പല ഘടകങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഈ നൃത്തവിശേഷം പിറന്നത്. ഐറിഷ് സ്റ്റെപ് ഡാൻസ്, ഇംഗ്ലീഷ് ക്ലോഗ് ഡാൻസ്, സ്കോട്ടിഷ് ഫ്ളിങ്സ് എന്നിവയാണ് ആഫ്രിക്കൻ ചുവടുനൃത്തത്തോടൊപ്പം ടാപ് നൃത്തത്തിൽ സ്വാംശീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ശതകത്തോളം നീണ്ട പരിണതികൾക്കൊടുവിൽ 1828-ൽ തോമസ് റൈഡിലൂടെ (1808-60) ആധുനിക ടാപ് നൃത്തം നിലവിൽവന്നു.
"https://ml.wikipedia.org/wiki/ടാപ്_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്