"സുരേന്ദ്രമോഹൻ ടാഗൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|surendra mohan Tagore}} പ്രശസ്തനായ ഇന്ത്യൻ സംഗീത ശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
പ്രശസ്തനായ ഇന്ത്യൻ സംഗീത ശാസ്ത്രജ്ഞനാണ് '''സുരേന്ദ്രമോഹൻ ടാഗൂർ'''(1840 - 1914)
==ജീവിതരേഖ==
1840-ൽ [[കൊൽക്കൊത്ത|കൊൽക്കൊത്തയിൽ]] ജനിച്ചു. പതിനേഴാം വയസ്സു മുതൽ സംഗീതാഭ്യസനം തുടങ്ങിയ സുരേന്ദ്രമോഹൻ വളരെ പെട്ടെന്നു തന്നെ ഭാരതീയ സംഗീതത്തിലെന്നപോലെ യൂറോപ്യൻ സംഗീതത്തിലും പ്രാവീണ്യം നേടി. 1871-ൽ ഇദ്ദേഹം '[[ബംഗാൾ മ്യൂസിക് സൊസൈറ്റി]]' സ്ഥാപിച്ചു. 1881-ൽ ബംഗാൾ അക്കാദമി ഒഫ് മ്യൂസിക് സ്ഥാപിതമായതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ രണ്ടു പ്രസ്ഥാനങ്ങളിലും മരണം വരെ ഇദ്ദേഹം തന്നെയായിരുന്നു പ്രധാനി. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനം, നിരവധി വിദേശ മ്യൂസിയങ്ങളുടെ നിർമാണത്തിനു പോലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ മെട്രോപ്പോളിറ്റൻ മ്യൂസിയം ഇദ്ദേഹം സംവിധാനം ചെയ്ത സംഗീത മ്യൂസിയങ്ങളിൽ പ്രധാനപ്പെട്ടതാണ്. 1914 ജൂൺ 18-ന് ഇദ്ദേഹം അന്തരിച്ചു.
==കൃതികൾ==
പ്രഗല്ഭനായ ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു സുരേന്ദ്രമോ ഹൻ ടാഗൂർ. സംഗീതമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. യന്ത്രകോശ അഥവാ എ ട്രഷറി ഒഫ് ദ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് ഒഫ് ഏൻഷ്യന്റ് ആൻഡ് മോഡേൺ ഇൻഡ്യ (1875), ഹിന്ദു മ്യൂസിക് (1875), ഷോർട്ട് നോട്ടീസസ് ഒഫ് ഹിന്ദു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് (1877), 6 പ്രിൻസിപ്പൽ രാഗാസ് (1877), ദി 8 പ്രിൻസിപ്പൽ രാഗാസ് ഒഫ് ദ് ഹിന്ദൂസ് (1880), ദ് ഫൈവ് പ്രിൻസിപ്പൽ മ്യൂസീഷ്യൻസ് ഒഫ് ദ് ഹിന്ദൂസ് അഥവാ എ ബ്രീഫ് എക്സ്പോസിഷൻ ഒഫ് ദി എസ്സെൻഷ്യൽ എലിമെന്റ്സ് ഒഫ് ദ് ഹിന്ദു മ്യൂസിക് (1881), യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് മ്യൂസിക് (1896) എന്നിവ ഇദ്ദേഹത്തിന്റെ സംഗീത ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടവയാണ്. 1875-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദു മ്യൂസിക് എന്ന കൃതി വ്യത്യസ്ത സംഗീതജ്ഞരുടെ രചനകളുടെ സമാഹാരമാണ്. 1882-ൽ ഇതു രണ്ടു വാല്യങ്ങളിലായി പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/സുരേന്ദ്രമോഹൻ_ടാഗൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്