"ഐഗർ യെവ്ഗിനെവിച് ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
വരി 25:
പ്രമുഖനായൊരു [[റഷ്യ|റഷ്യൻ]] ഭൗതികശാസ്ത്രജ്ഞനാണ് '''ഐഗർ യെവ്ഗിനെവിച് ടാം''' (8 ജൂലൈ 1895 - 12 ഏപ്രിൽ 1971). [[ചെരങ്കോഫ് വികിരണം|ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള]] പഠനത്തിന് [[ഐ.എം. ഫ്രാങ്ക്]], [[പവേൽ ചെരങ്കോഫ്]] എന്നിവരുമായി 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] പങ്കിട്ടു.
==ജീവിതരേഖ==
റഷ്യയിലെ വ്ളാഡിവോസ്തോക്കിൽ 1895 ജൂലൈ 8-ന് ടാം ജനിച്ചു. മോസ്കോ സർവകലാശാലയിൽ നിന്ന് 1918-ൽ ബിരുദവും 1933-ൽ ഡോക്ടറേറ്റും നേടി. മോസ്കോ സർവകലാശാലയിൽ പ്രൊഫസർ, സൈദ്ധാന്തിക ഭൗതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷൻ, ലെബെദ്യെവ് ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ, അക്കാദമി മെംബർ എന്നീ ഔദ്യോഗിക പദവികളിൽ പ്രവർത്തിച്ചു. 1971 ൽ മോസ്കോയിൽ നിര്യാതനായി.<ref>Chernenko, Gennady (19 October 2004). "Igor Tamm". biographical encyclopedia peoples.ru. Retrieved 2009-09-07.</ref>
==പ്രമുഖ സംഭാവനകൾ==
ഖരാവസ്ഥാഭൗതികത്തിൽ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകൾ, അണുകേന്ദ്രീയ ബലങ്ങൾ, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ൽ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അർധചാലകങ്ങളെയും ട്രാൻസിസ്റ്ററുകളെയും കുറിച്ചുള്ള ഭൗതികപഠനത്തിൽ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (bounded states) സൂചിപ്പിക്കുന്ന 'ടാംസ് ലെവലുകൾ' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്.<br />
"https://ml.wikipedia.org/wiki/ഐഗർ_യെവ്ഗിനെവിച്_ടാം" എന്ന താളിൽനിന്ന് ശേഖരിച്ചത്