"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം പുതുക്കുന്നു: ps:ابن ميمون; cosmetic changes
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ky:Маймонид Моисей)
(ചെ.) (r2.7.3) (യന്ത്രം പുതുക്കുന്നു: ps:ابن ميمون; cosmetic changes)
=== [[ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്|സന്ദേഹികൾക്കു വഴികാട്ടി]] ===
 
[[ചിത്രംപ്രമാണം:More-Nevuchim-Yemenite-manuscipt.jpg|thumb|200px|"സന്ദേഹികളുടെ വഴികാട്ടി"യുടെ [[യെമൻ|യെമനിൽ]] നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കയ്യെഴുത്തുപ്രതി.]]
 
മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ [[ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്|സന്ദേഹികൾക്കു വഴികാട്ടി]] (Guide of the Perplexed)ആണ്.<ref>സന്ദേഹികൾക്കു വഴികാട്ടി, M Friedlander-ടെ ഇംഗ്ലീഷ് പരിഭാഷ - http://www.sacred-texts.com/jud/gfp/index.htm</ref> അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതപ്പെട്ടത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന അക്കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്തത്, ഇസ്ലാമികലോകത്തിലെ ചിന്തകരാണ്. ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന {{Ref|anthro}}തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ അദ്ദേഹം നിശിതമായി വിമർശിച്ചു. തോറായിൽ, ദൈവം തന്റെ വിരൽ ‍കൊണ്ട് പത്തു കല്പനകൾ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതിൽ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളിൽ ദൈവത്തിന്റെ 'വിരൽ', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങൾ പ്രതീകാത്മകമായി മാത്രം എദ്ടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കൾ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ മനുഷ്യൻ ശക്തനല്ല എന്നും, ദൈവം സർ‌വനന്മയാണ്, സർ‌വശക്തനാണ്, സർ‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിച്ച് ദൈവത്തെ മനുഷ്യവൽക്കരിക്കുന്നതിനേക്കാൾ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാൻ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.<ref>Maimonides - Stanford Encyclopedia of Philosophy - ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു</ref>
[[oc:Maimonides]]
[[pl:Mojżesz Majmonides]]
[[ps:ابن میمونميمون]]
[[pt:Maimônides]]
[[ro:Moise Maimonide]]
42,640

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1352398" എന്ന താളിൽനിന്ന് ശേഖരിച്ചത്