"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kjbinukj എന്ന ഉപയോക്താവ് സ്റ്റാൻഡേർഡ് മോഡൽ എന്ന താൾ മാനക മാതൃക എന്നാക്കി മാറ്റിയിരിക്കുന്നു: ത...
No edit summary
വരി 65:
ഒരോ തലമുറയിൽപ്പെട്ട കണികകൾക്കും അതേ തലത്തിലുള്ള താഴ്ന്ന തലമുറയിൽപ്പെട്ട കണികളേക്കാൾ പിണ്ഡം കൂടുതലാണ്‌. ആദ്യ തലമുറയിൽപ്പെട്ട ചാർജ്ജ് വാഹികളായ കണികൾ ക്ഷയിക്കുന്നില്ല; അതിനാൽ തന്നെ സാധാരണ (ബാരിയോണുകളാലുള്ള) ദ്രവ്യം അവയെകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഒരു ആറ്റത്തിലുള്ള ഇലക്ട്രോണുകൾ അപ്പ്, ഡൗൺ ക്വാർക്കുകളാൽ നിർമ്മിതമായ അണുകേന്ദ്രത്തെയാണ്‌ വലം വയ്ക്കുന്നത്. രണ്ടും മൂന്നും തലമുറയിൽപ്പെട്ട ചർജ്ജ് വാഹികളായ കണികൾ വളരെ കുറഞ്ഞ അർദ്ധായുസോടെ ക്ഷയിക്കുന്നു, അതിനാൽ ഉന്നതോർജ്ജ സാഹചര്യങ്ങളിൽ മാത്രമേ ഇവയുടെ സാന്നിധ്യം കാണപ്പെടുകയുള്ളൂ. എല്ലാം തലമുറയിൽപ്പെട്ട ന്യൂട്രിനോകൾകളും ക്ഷയിക്കുന്നില്ല അവ പ്രവൻ‍ഞ്ചം മുഴുവനും വ്യാപിച്ചു കിടക്കുന്നുണ്ട്, പക്ഷേ വളരെ അപൂർവ്വമായേ ബാരിയോണുകൾകോണ്ട് നിർമ്മിതമായ ദ്രവ്യവുമായി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുള്ളൂ.
 
=== ബലവാഹിനികളായ കണികകൾ : ബോസോണുകൾ‍ ബോസോണുകൾ===
[[പ്രമാണം:Elementary particle interactions.svg|400px|thumb|right|സ്റ്റാൻഡേർഡ് മോഡലനുസരിച്ച് കണികളുടെ പരസ്പരം പ്രവർത്തനങ്ങൾ വിശദീകരിച്ചിരിക്കുന്നു.]]
കണികൾ തമ്മിൽ പ്രവർത്തനങ്ങളിൽ ഏർപ്പെകയും മറ്റുള്ളവയെ സ്വാധീനിക്കുകയും ചെയ്യുന്ന രീതികളെയാണ്‌ ഭൗതികശാസ്ത്രത്തിൽ ബലങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ബഹുതലവീക്ഷണത്തിൽ വൈദ്യുതകാന്തീകബലം കണികകളെ വൈദ്യുത കാന്തീക സരണികളിൽ പ്രവർത്തനങ്ങളിലേർപ്പെടുവാൻ സഹായിക്കുന്നു, ഗുരുത്വബലം കണികളെ പരസ്പരം ആകർഷിക്കുവാൻ സഹായിക്കുന്നു, ഇത് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം വഴി വിശദീകരിക്കപ്പെട്ടിരിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിൽ ഇത്തരം ബലങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത് ദ്രവ്യ കണികൾ കൈമാറ്റം ചെയ്യുന്ന ബലവാഹിനികളായ കണികളെന്ന നിലയിലാണ്‌. ഒരു ബലവാഹിയായ കണിക കൈമറ്റം ചെയ്യപ്പെടുമ്പോൾ ബഹുതലവീക്ഷണത്തിൽ അത് കൈമാറ്റം ചെയ്യുന്ന രണ്ട് കണങ്ങളേയും ഒരേ തരത്തിൽ സ്വാധീനിക്കുകയാണ്‌ ചെയ്യുക, അതുകൊണ്ടുതന്നെ ഇത്തരം കണികളെ ആ ബലത്തിന്റെ വാഹകരായി വിളിക്കപ്പെടുന്നു. പരീക്ഷണശാലകളിലും പ്രപഞ്ചത്തിലും പ്രവർത്തിക്കുന്ന ബലങ്ങളുടെ പിന്നിൽ ഇത്തരം കണങ്ങളാണെന്ന് അനുമാനിക്കുന്നു.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്