"ഡെക്കാപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Taxobox | name = ഡെക്കാപോഡ | fossil_range = {{fossil_range|Devonian|Recent}} | image = Haeckel Decapod...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 21:
 
==സമുദ്രജലജീവികൾ==
[[File:FloridaFlusskrebs.JPG|thumb|200px|right|ചിറ്റക്കൊഞ്ച്]]
 
ഡെക്കാപോഡകൾ [[സമുദ്രം|സമുദ്രജലജീവികളാണ്]]. [[വേലിയേറ്റം|വേലിയേറ്റ]]- വേലിയിറക്ക മേഖലാപ്രദേശങ്ങളിലെ സമുദ്രത്തിൽ 5,500 മീ. വരെ ആഴത്തിൽ ഇവയെ കാണാം. ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആഴം കുറഞ്ഞ സമുദ്രജലത്തിലാണ് ഇവ കൂടുതലായും വളരുന്നത്.
 
വരി 27:
 
==ശുദ്ധജലത്തിലും കാണപ്പെടുന്നവ==
[[File:CoenobitaVariabilis2.jpg|thumb|250px|right|സന്യാസി ഞണ്ട്]]
[[File:Blue crab on market in Piraeus - Callinectes sapidus Rathbun 20020819-317.jpg|thumb|250px|right|ഞണ്ട്]]
ഒട്ടു മിക്ക ഡെക്കാപോഡകളും സമുദ്ര ജലജീവികളാണെങ്കിലും [[ഞണ്ട്|ഞണ്ടുകൾ]], [[ചെമ്മീൻ|ചെമ്മീനുകൾ]], ചിറ്റക്കൊഞ്ച് എന്നിവയുടെ ചില ഇനങ്ങളെ ശുദ്ധജലത്തിലും കാണാം. ചില ഞണ്ടുകൾ കരയിലും ജീവിക്കുന്നു. ഏറെ വാണിജ്യപ്രാധാന്യമുള്ള ഡെക്കാപോഡകളെ ഇപ്പോൾ വ്യാപകമായി വളർത്തി വരുന്നു. ചെമ്മീനുകൾ, കല്ലുറാൾ, ഞണ്ട്, ചിറ്റക്കൊഞ്ച് തുടങ്ങിയവ പോഷകസമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളാണെന്നതിനാൽ അവയ്ക്ക് ഏറെ കയറ്റുമതി മൂല്യവുമുണ്ട്.
 
==പൊതുവായ പ്രത്യേകതകൾ==
 
ഡെക്കാപോഡകളുടെ പൊതുവായ പ്രത്യേകതകൾ ഇവയാണ്:-
*[[ശരീരം]] ശിരോവക്ഷം, ഉദരം എന്നീ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
*കൈറ്റിൻ നിർമിതമായ ഒരു ബാഹ്യ [[അസ്ഥികൂടം]] ശരീരത്തെ പൊതിഞ്ഞിരിക്കുന്നു.
*ശിരോവക്ഷത്തിനു പുറത്തായി പൃഷ്ഠകവചം (carapace) എന്ന ആവരണം കാണപ്പെടുന്നു.
*കനം കുറഞ്ഞതും വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് [[കൊഞ്ച്|കൊഞ്ചുകൾക്കുള്ളത്]].
*ഇവയുടെ പൃഷ്ഠകവചത്തിന്റെ അഗ്രഭാഗത്ത് ദന്തുരമായ ഒരു റോസ്ട്രം ഉണ്ട്.
*താരതമ്യേന കട്ടിയുള്ളതും എന്നാൽ വളയുന്നതുമായ ബാഹ്യാസ്ഥികൂടമാണ് കല്ലുറാളുകൾക്കുള്ളത്.
*ബലമുള്ളതും നല്ല കട്ടിയുള്ളതുമായ പൃഷ്ഠകവചം [[ഞണ്ട്|ഞണ്ടുകളുടെ]] പ്രത്യേകതയാണ്.
 
== ഉപാംഗങ്ങൾ==
(appendages)
[[File:Lobster NSRW.jpg|thumb|250px|right|കല്ലുറാൾ]]
ഡെക്കാപോഡകൾക്ക് എല്ലാ ശരീരഖണ്ഡങ്ങളിലും ഉപാംഗങ്ങൾ (appendages) ഉണ്ടാവാം. ആദ്യത്തെ മൂന്നു ജോടി വക്ഷീയ ഉപാംഗങ്ങൾ മാക്സിലിപീഡുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ബാക്കി അഞ്ചു ജോടി വക്ഷീയ ഉപാംഗങ്ങൾ കാലുകളായി വർത്തിക്കുന്നു. ഇവക്ക് അഞ്ചു ജോടി കാലുകളുണ്ട്. ഇവയിൽ ഒന്നാമത്തെ ജോടി കാലുകളെ കെലിപ്പീഡുകൾ (chelipeds) എന്നു പറയുന്നു. മറ്റു കാലുകളെക്കാൾ ഏറെ വലുപ്പമുള്ളതും ബലിഷ്ഠവും പല്ലുകളുള്ളതുമായ കെലിപ്പീഡുകളാണ് ഡെക്കാപോഡകൾ പ്രതിരോധനത്തിനായി ഉപയോഗിക്കുന്നത്. കാലുകളിൽ ബഹിർപാദാംശം (exopod) ഇല്ല എന്നതാണ് ഇവക്ക് മറ്റു ക്രസ്റ്റേഷ്യകളിൽ നിന്നുള്ള പ്രധാന വ്യത്യാസം. ഡെക്കാപോഡകളിൽ പൃഷ്ഠകവചം ഇരുവശങ്ങളിലേക്കും വളർന്ന് ഗില്ലുകൾക്കു മുകളിൽ ക്ലോമ അറ (branchial chamber) ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
 
==ശരീരഘടനയും സ്വഭാവരീതികളും==
 
ശരീരഘടനയിലും സ്വഭാവരീതികളിലും ഡെക്കാപോഡകൾ ഏറെ വൈവിധ്യം പുലർത്തുന്നുണ്ട്. ഏറ്റവും ചെറിയ ഡെക്കാപോഡ സാൻഡ് ഡോളറുകൾക്കുള്ളിൽ സഹഭോജി (commensal) കളായി ജീവിക്കുന്ന ഡിസ്സോഡാക്റ്റെലസ് (Dissodactylus) എന്ന ഇനം ഞണ്ടാണ്. ഇവയുടെ പൃഷ്ഠകവചത്തിന്റെ വീതി ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ്. മാക്രോകീറാ കാംഫേറി (Macrocheira kaempferi) എന്ന ജപ്പാനിലെ ചിലന്തിഞണ്ടിന്റെ പൃഷ്ഠകവചത്തിനു 45 സെ. മീറ്ററും കെലിപ്പീഡുകൾക്ക് നാലു മീറ്ററും നീളമുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെക്കാപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്