"വെയ്റ്റിങ്ങ് ഫോർ ഗോദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Waiting for Godot in Doon School.jpg|thumb|250px|right|[[ഇൻഡ്യ|ഇന്ത്യയിൽ]] [[ഡെറാഡൂൺ| ഡെറാഡൂണിലെ]] ഡൂൺ സ്കൂളിന്റെ "വെയ്റ്റിങ്ങ് ഫോർ ഗോദോ" അവതരണത്തിൽ, ഗോദോയെ കത്തുനിൽക്കുന്ന വ്ലാദിമിറും, എസ്ട്രാഗണും]]
 
[[സാമുവൽ ബെക്കറ്റ്]] എഴുതിയ 'അസംബന്ധ'-നാടകമാണ് '''വെയ്റ്റിങ്ങ് ഫോർ ഗോദോ''' (Waiting for Godot - ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാൾക്കു വേണ്ടി സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ്ഭാഷാനാടകമായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബെക്കെറ്റ് [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചു ഭാഷയിൽ]] എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിർവഹിച്ച [[ഇംഗ്ലീഷ്]] [[പരിഭാഷ|പരിഭാഷയുടെ]] പേരാണ് "വെയ്റ്റിങ്ങ് ഫോർ ഗോദോ". "രണ്ടംഗങ്ങളുള്ള ഒരു ശുഭ-ദുരന്തനാടകം" (A tragicomedy in two acts) എന്ന ഉപശീർഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയിൽ മാത്രം സ്വീകരിച്ചിട്ടുണ്ട്. [[ഫ്രഞ്ച് ഭാഷ|ഫ്രെഞ്ചിലെ]] മൂലരചന 1948 ഒക്ടോബർ 9-നും 1949 ജനുവരി 29-നും ഇടയ്ക്ക് എഴുതിയതാണ്. [[പാരിസ്|പാരിസിൽ]] നടന്ന ആദ്യാവതരണം 1953 ജനുവരി 5-നായിരുന്നു. നാടകത്തിൽ 'പോസോ' എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജർ ബ്ലിൻ ആയിരുന്നു രംഗാവതരണം സൃഷ്ടിച്ചത്.
 
ഗോദോയുടെ അസാന്നിദ്ധ്യം ഉൾപ്പെടെ [[നാടകം|നാടകത്തിന്റെ]] പല ഘടകങ്ങളും അതിന്റെ കണക്കില്ലാത്ത വ്യാഖ്യാനങ്ങൾക്കു കാരണമായിട്ടുണ്ട്. ഗോദോ [[ദൈവം|ദൈവത്തിന്റെ]] പ്രതീകമാണെന്നും ഒരിക്കലും വന്നെത്താത്ത ദൈവികരക്ഷയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ചിത്രീകരണമാണ് ഈ നാടകമെന്നും കരുതുന്നവരുണ്ട്.<ref>Books, New York Times on the Web, Brook Atkinson 1956 ഏപ്രിൽ 20-നു എഴുതിയ ലേഖനം "It seems fairly certain that Godot stands for God." [http://www.nytimes.com/books/97/08/03/reviews/beckett-godot.html Beckett's 'Waiting for Godot']</ref> എങ്കിലും ഗോദോ ദൈവത്തെ സൂചിപ്പിക്കുന്നു എന്ന വ്യാഖ്യാനത്തെ ബെക്കറ്റ് സ്വയം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗോദോ ദൈവമായിരുന്നെങ്കിൽ താൻ [[ദൈവം]] എന്ന പേരു തന്നെ ഉപയോഗിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.<ref>"Waiting for Godot" ഫേബർ ആൻഡ് ഫേബർ പതിപ്പിന്റെ പിൻപുറംചട്ട. "I told him(Sir Ralph Richardson) that if by Godot I had meant God, I would have said God, and not Godot. This seemed to disappoint him greatly."</ref>
"https://ml.wikipedia.org/wiki/വെയ്റ്റിങ്ങ്_ഫോർ_ഗോദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്