"സാംക്രമികരോഗവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: eu:Epidemiologia)
{{prettyurl|Epidemiology}}
സാംക്രമികരോഗവിജ്ഞാനീയം. ജനസമൂഹത്തെ വ്യാപകമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് (Epidemic) എന്നാണ് പറയുന്നത്. ഒരു [[രോഗം]] എല്ലാവിധത്തിലും സാമ്യത്തോടെ സമൂഹത്തിൽ സാധാരണ നിലവാരത്തിലും കവിഞ്ഞു വ്യാപിക്കുമ്പോൾ ആ രോഗാവസ്ഥയെയാണ് എപ്പിഡെമിക് എന്നു വിശേഷിപ്പിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന [[ഹിപ്പോക്രാറ്റ്സ്ഹിപ്പോക്രാറ്റസ്]] (ബി. സി. 460-377) തന്റെ ഗ്രന്ഥത്തിൽ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. [[ഗ്രീസ്|ഗ്രീക്കുഭാഷയിലെ]] പദമായ എപ്പിഡമിക് എന്നതിന് ജനസമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന അവസ്ഥ (Epi = upon; Demos = people) എന്നാണർഥം. ജനങ്ങൾക്കിടയിൽ വ്യാപകമായി പടർന്നു പിടിച്ചിരുന്ന രോഗങ്ങളിൽ ആദ്യകാലത്തു ശ്രദ്ധയാകർഷിച്ചത് [[കോളറ]], [[വസൂരി]] തുടങ്ങിയ പർച്ചവ്യാധികളിൽ ആയിരുന്നു. അത്തരം വ്യാധികളുടെ പടർന്നു പിടിക്കലിന് എപ്പിഡെമിക് എന്നും അത്തരം രോഗങ്ങളെ എപ്പിഡെമിക് രോഗങ്ങളെന്നും വിളിച്ചിരുന്നു. എപ്പിഡമിക് രോഗങ്ങളുടെ പഠനമാണ് '''എപ്പിഡെമിയോളജി''' അഥവാ '''സാംക്രമികരോഗവിജ്ഞാനീയം'''.<ref>[http://www.righthealth.com/topic/What_Is_Epidemiology?p=l&as=goog&ac=404] Top Websites for What Is Epidemiology</ref>
 
ജോൺ സ്നോ എന്ന [[ബ്രിട്ടൺ|ബ്രിട്ടീഷ്]] ഭിഷഗ്വരൻ 19-ം നൂറ്റാണ്ടിൽ [[ലണ്ടൻ|ലണ്ടനിൽ]] ഉണ്ടായ കോളറയെപ്പറ്റി നടത്തിയ പഠനങ്ങൾ വഴി ആ രോഗം വെള്ളത്തിലൂടെയാണ് പകരുന്നതെന്നു തെളിയിച്ചു. രോഗാണുക്കളെക്കുറിച്ചോ അവയ്ക്കും ഓരോ രോഗത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ ശാസ്ത്രജ്ഞന്മാർക്ക് ഒരറിവുമില്ലാതിരുന്ന ആ കാലത്ത് കോളറയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഫലപ്രദമായ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ സാധിച്ച ജോൺ സ്നോവിനെ ബ്രിട്ടീഷ് ഗവണ്മെന്റ് ''സർ'' സ്ഥാനം നൽകി ബഹുമാനിക്കുകയുണ്ടായി. സ്നോ തന്റെ പഠനങ്ങൾക്ക് ഉപയോഗിച്ച തത്ത്വങ്ങൾ തന്നെയാണ് ഇന്നും ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ എന്നതുകൊണ്ട് സ്നോവിനെ എപ്പിഡമിയോളജിയുടെ പിതാവായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നു.<ref>[http://www.ph.ucla.edu/epi/snow.html] This site is devoted to the life and times of Dr. John Snow (1813-1858), a legendary figure in the history of public health, epidemiology and anesthesiology.</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1349957" എന്ന താളിൽനിന്ന് ശേഖരിച്ചത്