"വെയ്റ്റിങ്ങ് ഫോർ ഗോദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സാമുവൽ ബെക്കറ്റ് എഴുതിയ 'അസംബന്ധ'-നാടകമാണ് '...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
[[സാമുവൽ ബെക്കറ്റ്]] എഴുതിയ 'അസംബന്ധ'-നാടകമാണ് '''വെയ്റ്റിങ്ങ് ഫോർ ഗോദോ''' (Waiting for Godot). ആരെന്നറിയാത്ത ഗോദോ എന്നയാൾക്കു വേണ്ടി സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അന്തമില്ലാത്തതും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. ഗോദോയുടെ അസാന്നിദ്ധ്യം ഉൾപ്പെടെ [[നാടകം|നാടകത്തിന്റെ]] പല ഘടകങ്ങളും അതിന്റെ കണക്കില്ലാത്ത വ്യാഖ്യനങ്ങൾക്കു കാരണമായിട്ടുണ്ട്. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ്ഭാഷാനാടകമായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബെക്കെറ്റ് ഫ്രെഞ്ചു[[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചു ഭാഷയിൽ]] എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിർവഹിച്ച [[ഇംഗ്ലീഷ്]] [[പരിഭാഷ|പരിഭാഷയുടെ]] പേരാണ് "വെയ്റ്റിങ്ങ് ഫോർ ഗോദോ". "രണ്ടംഗങ്ങളുള്ള ഒരു ശുഭ-ദുരന്തനാടകം" (aA tragicomedy in two acts) എന്ന ഉപശീർഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയിൽ മാത്രം സ്വീകരിച്ചിട്ടുണ്ട്. ഫ്രെഞ്ചുഭാഷയിലെ[[ഫ്രഞ്ച് ഭാഷ|ഫ്രെഞ്ചിലെ]] മൂലരചന 1948 ഒക്ടോബർ 9-നും 1949 ജനുവരി 29-നും ഇടയ്ക്ക് എഴുതിയതാണ്. [[പാരിസ്|പാരിസിൽ]] നടന്ന ആദ്യാവതരണം 1953 ജനുവരി 5-നായിരുന്നു. നാടകത്തിലെനാടകത്തിൽ 'പോസോ' എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജർ ബ്ലിൻ ആയിരുന്നു രംഗാവതരണം സൃഷ്ടിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/വെയ്റ്റിങ്ങ്_ഫോർ_ഗോദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്