"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==സ്വഭാവം==
ഭൂരിപക്ഷത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്ന ചൂഷക വ്യവസ്ഥിതികളായിരിക്കും ന്യൂനപക്ഷമായ ബൂർഷ്വാവർഗത്തിന്റെ കൈപ്പിടിയിലുള്ള ഭരണകൂടങ്ങൾ എന്നാണ് [[മാർക്സിസം | മാർക്സിസ്റ്റ്]] കാഴ്ചപാട്. നേരെ മറിച്ച്, വിപ്ലവാനന്തരമുള്ള തൊഴിലാളിവർഗ ഭരണകൂടമാകട്ടെ, പുതുതായി സ്ഥാപിക്കപ്പെട്ട [[സോഷ്യലിസം|സ്ഥിതിസമത്വസമൂഹത്തിന്റെ]] രീതികളോട് സമരസപ്പെടുവാനായി പ്രതിവിപ്ലവ സ്വഭാവമുള്ള ബൂർഷ്വാ വർഗത്തിന് മേൽ അധികാരപ്രയോഗം നടത്തുന്നതായിരിക്കും. അതായത്, അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിലുപരിയായി ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുക എന്നതായിരിക്കും. തൽഫലമായി ഭരണകൂടത്തിന്റെ തന്നെ ആവശ്യമില്ലാത്ത - ജനങ്ങൾ സ്വയം ഭരിക്കുന്ന വ്യവസ്ഥയിൽ സമൂഹം പരിണമിച്ച് എത്തുമ്പോൾ ഭരണകൂടം സ്വയം കൊഴിഞ്ഞു പോവുകയും (the state will wither away) ചെയ്യും <ref name="marxist-padavali" />.
 
"വർഗ്ഗസമരത്തെക്കുറിച്ചുള്ള ബോദ്ധ്യത്തെ തൊഴിലാളിവർഗ്ഗസർവാധിപത്യത്തെ സംബന്ധിച്ച ബോദ്ധ്യമായി വളർത്താൻ കഴിയുന്നവൻ മാത്രമാണ് യഥാർത്ഥ മാർക്സിസ്റ്റ്" എന്നു കരുതിയ [[ലെനിൻ]] തൊഴിലാളിവർഗ സർവാധിപത്യത്തെ "പഴയ സമൂഹത്തിലെ ശക്തികൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ, രക്തരൂക്ഷിതവും രക്തരഹിതവും, അക്രമാസക്തവും അഹിംസാത്മകവും, സായുധവും സാമ്പത്തികവും, പ്രബോധനപരവും ഭരണപരവും ആയ മാനങ്ങളുള്ള നിരന്തരമായ പോരാട്ടം" എന്നു വിശേഷിപ്പിച്ചു. <ref>ലെനിന്റെ രചനാസമാഹാരം, XXV, പുറം 190-ൽ നിന്നുള്ള ഉദ്ധരണി [http://find.galegroup.com/gic/infomark.do?contentSet=EBKS&docType=EBKS.Article&idigest=fb720fd31d9036c1ed2d1f3a0500fcc2&type=retrieve&tabID=T001&prodId=GIC&docId=CX3404100360&userGroupName=itsbtrial&version=1.0&searchType=BasicSearchForm&source=gale Gale Global Issues in Context-ൽ]</ref>
 
==വിമർശനം==
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്