"ജനിതകശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Henetika
(ചെ.) വർഗ്ഗം:ജീവശാസ്ത്രം നീക്കം ചെയ്തു; വർഗ്ഗം:ജനിതകശാസ്ത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
വരി 13:
1944 മുതൽ ഇന്നുവരെയുള്ള കാലഘട്ടം ജനിതകശാസ്ത്രത്തിൽ തൻമാത്രാജീവശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട കാലഘട്ടമാണ്. 1944 ൽ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓസ്‍വാൾഡ് ആവറിയും സംഘവും നടത്തിയ പഠനങ്ങളും ആൽഫ്രഡ് ഹെർഷേ, മാർത്താ ചേയ്സ് എന്നിവർ നടത്തിയ പഠനങ്ങളും ഡി. എൻ.ഏ യാണ് ജനിതകവസ്തു എന്ന വസ്തുത പ്രബലപ്പെടുത്തി. 1953 ൽ ജെയിംസ് വാട്സണിനും ഫ്രാൻസിസ് ക്രിക്കിനും ഡി. എൻ.ഏ ഘടന ഇവരുടെ പരീക്ഷണഫലങ്ങളെ ആസ്പദമാക്കി കണ്ടെത്താൻ കഴിഞ്ഞു. റെസ്ട്രിക്ഷൻ എൻഡോന്യൂക്ളിയേയ്സ് എന്ന രാസാഗ്നിയുടെ കണ്ടെത്തൽ ഡി.എൻ.ഏ യെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിതമാക്കി. ഈ കണ്ടെത്തലിൽ പങ്കെടുത്തവർ വെർണർ ആർബർ, ഹാമിൽട്ടൺ സ്മിത്ത്, ഡാനിയേൽ നഥാൻസ് എന്നിവരായിരുന്നു. 1972 ൽ പോൾ ബർഗ് ആദ്യത്തെ റീകോമ്പിനന്റ് ഡി. എൻ.ഏ തന്മാത്ര പരീക്ഷണഫലമായി രൂപപ്പെടുത്തി. പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ, ആംപ്ളിഫിക്കേഷൻ എന്നീ സങ്കേതങ്ങളുടെ സഹായത്താൽ ക്ളോണിംഗ് എന്ന ശാഖ പ്രബലപ്പെട്ടത് 1972 ന് ശേഷമാണ്. 1995 ൽ ലോകത്താദ്യമായി ജീവിയുടെ ജീനോം പൂർണ്ണമായും സീക്വൻസ് ചെയ്യപ്പെട്ടു (ഹീമോഫിലസ് ഇൻഫ്ലുവൻസയിൽ). 2001 ൽ മനുഷ്യജീനോം സീക്വൻസ് ചെയ്യപ്പെട്ടു. 1997 ൽ ആദ്യ ട്രാൻസ് ജീനിക് ജീവിയായ റോസി എന്ന പശുവിനെ സൃഷ്ടിച്ചു. 1996 ൽ മനുഷ്യൻ ആദ്യമായി ക്ളോൺ ചെയ്തെടുത്ത സസ്തനിയാണ് ഡോളി എന്ന ആട്ടിൻകുട്ടി. ജീനോമിക്സ്, പ്രോട്ടിയോമിക്സ് എന്നീ ശാസ്ത്രശാഖകൾ ഉടലെടുക്കുയും കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയും ചെയ്യുന്ന കാലഘട്ടത്തിലൂടെ ജനിതകശാസ്ത്രം പുതിയ വളർച്ചാപഥങ്ങൾ തേടുകയാണ്.
 
[[വർഗ്ഗം:ജീവശാസ്ത്രംജനിതകശാസ്ത്രം]]
 
[[af:Genetika]]
"https://ml.wikipedia.org/wiki/ജനിതകശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്