"ഇരുപതാം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[രാഷ്ട്രീയം|രാഷ്ട്രീയത്തിലും]] [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിലും]] സാമൂഹ്യ - സാംസ്കാരിക രംഗത്തും ശാസ്ത്രരംഗത്തും ചികിത്സാരംഗത്തുമൊക്കെ നിർണ്ണായകമാറ്റം വരുത്തിയ നിരവധി പ്രതിഭാശാലികൾ ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരാണ്. [[പ്രത്യശാസ്ത്രം]], [[ലോകമഹായുദ്ധം]], [[വംശഹത്യ]], [[ആണവയുദ്ധം]] തുടങ്ങിയ പദങ്ങൾ സാധാരണപ്രയോഗത്തിലെത്തിയത് ഈ നൂറ്റാണ്ടിലാണ്. [[ആപേക്ഷികതാ സിദ്ധാന്തം]], [[ക്വാണ്ടം ഭൌതികം]] തുടങ്ങിയ ശാസ്ത്രസിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും ശാസ്ത്രലോകത്തെ കീഴമേൽമറിക്കുകയും ലോകവീക്ഷണത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തുകയും പ്രപഞ്ചം മുൻപ് കരുതിയത്ര നിസ്സാരമല്ലെന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുകയും ചെയ്തകാലമാണിത്. കൂടുതൽ വ്യക്തമായ ശാസ്ത്രബോധവും സുഗമമായ വാർത്താവിനിമയ സംവിധാനങ്ങളും വേഗമേറിയ ഗതാഗതസംവിധാനങ്ങളും മുൻ നൂറ്റാണ്ടുകളേക്കാൾ വേഗത്തിലുള്ള മാറ്റം മനുഷ്യജീവിതത്തിലുണ്ടാക്കിയെന്നതും ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. കുതിരവണ്ടികളുടെയും ലളിതമായ യാത്രാസംവിധാനങ്ങളുടെയും കാലത്തുനിന്നും ആരംഭിച്ച ഈ നൂറ്റാണ്ട് അസ്തമിക്കുമ്പോൾ ആ സ്ഥാനം പക്ഷേ ഏറ്റെടുത്തത് ആഡംബര കപ്പലുകളും ജെറ്റ് വിമാനങ്ങളും ബഹ്യാകാശയാനങ്ങളുമാണ്. റൈറ്റ് സഹോദരന്മാർ യന്ത്രശക്തിയോടെ പറക്കുന്ന വിമാനം നിർമ്മിച്ചതും (1903) യൂറിഗഗാറിൻ എന്ന മനുഷ്യൻ ആദ്യമായി ബഹിരാകശത്തെത്തിയതും മനുഷ്യപാദങ്ങൾ ചന്ദ്രനിൽ പതിഞ്ഞതും ഈ നൂറ്റാണ്ടിലാണ്. കൃത്രിമബുദ്ധിയുടെ സാദ്ധ്യതകൾ ആരാഞ്ഞുകൊണ്ടുള്ള യന്ത്രമനുഷ്യന്റെ (റോബോട്ടിന്റെ) കണ്ടുപിടുത്തവും ഇനുസിലിൻ, ടെലിവിഷൻ, ഇന്റർനെറ്റ്, തുടങ്ങിയ നിരവധി മഹത്തായ കണ്ടുപിടുത്തങ്ങൾക്ക് ഈ നൂറ്റാണ്ട് സാക്ഷിയായി. ദ്രൂതഗതിയലുള്ള ഈ വികസനം സാദ്ധ്യമാക്കിയത് [[ഫോസിൽ ഇന്ധനം|ഫോസിൽ ഇന്ധനങ്ങളുടെ]] പ്രത്യേകിച്ച് [[പെട്രോളിയം|പെട്രോളിയത്തിന്റെ]] വൻതോതിലുള്ള ഉപയോഗത്തിലൂടെയാണ്. പക്ഷേ ഈ വികസന വിസ്ഫോടനം [[പാരിസ്ഥിതിക പ്രശ്നം]] എന്ന വലിയ വിപത്തിനു കളമൊരുക്കിയതും ഈ നൂറ്റാണ്ട് ദർശിച്ച പ്രധാന സംഭവമാണ്. <ref>http://inventors.about.com/od/timelines/a/twentieth_3.htm</ref>
 
[[ആണുശക്തി|ആണുശക്തിയുടെ]] സംഹാരാത്മക മുഖം വെളിപ്പെടുത്തിയ ലോകമഹായുദ്ധവും 1930 കളിലെ ലോകസാമ്പത്തിക കുഴപ്പത്തിവും [[റഷ്യൻ വിപ്ലംവിപ്ലവം|റഷ്യൻ വിപ്ലത്തിലൂടെവിപ്ലവത്തിലൂടെ]] ഉദയംകൊണ്ട് ഗ്ലാസ്നോസ്തിലൂടെയും പെരിസ്ട്രോയിക്കയിലൂടെയും അസ്തമിച്ച സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പരീക്ഷണവും അഹിംസാത്മകമായ സമരത്തിലൂടെ സാമ്രാജ്യത്തിനെതിരെ പൊരുതിയ ഗാന്ധിയുടെ പാതയും വംശീയവിദ്വേഷത്തിന്റെ മുഖമായ ഹിറ്റ്ലറുടെ ഫാസിസവും ദക്ഷിണാഫ്രിക്കയിലെ [[അപ്പാർത്തീഡ്|അപ്പാർത്തീഡിനെതിരായ]] മണ്ടേലയുടെ പോരാട്ടവും തുടങ്ങി മനുഷ്യജീവിതത്തെ ആഴത്തിൽ ഗ്രസിച്ച നിർണ്ണായകമായ നിരവധി സാമൂഹ്യ - രാഷ്ട്രീയ സംഭവങ്ങൾ ഈ നൂറ്റാണ്ടിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. <ref>http://www.greatachievements.org/</ref>
[[ആൽബർട്ട് ഐൻസ്റ്റീൻ]], [[ലെനിൻ|വി.ഐ ലെനിൻ]], [[ജോസഫ് സ്റ്റാലിൻ]], [[അഡോൾഫ് ഹിറ്റ്ലർ]], [[വിൻസ്റ്റൺ ചർച്ചിൽ]], [[ജോൺ എഫ്. കെന്നഡി]], [[മഹാത്മാ ഗാന്ധി]], [[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്കിളിൻ റൂസ്‌വെൽറ്റ്]], [[മുസ്സോളിനി]], [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ]], [[മാഡം ക്യൂറി]], [[ചെ ഗുവേര|ഏണസ്റ്റോ ചെഗുവേര]] [[ഫിഡൽ കാസ്ട്രോ]], [[നെൽസൺ മണ്ടേല]] [[ഹെൻ‌റി ഫോർഡ്]], [[ആൻ ഫ്രാങ്ക്]] [[ചാർലി ചാപ്ലിൻ]] [[ഹെലൻ കെല്ലർ, [[റൈറ്റ് സഹോദരന്മാർ]], [[യാസർ അറഫാത്ത്]], [[സദ്ദാം ഹുസൈൻ]] തുടങ്ങി സമൂഹത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ ഇരുപതാം നൂറ്റാണ്ടിനെ സംഭവബഹുലമാക്കി. <ref>http://history1900s.about.com/od/people/tp/famouspeople.01.htm </ref> ആധുനിക സാങ്കേതിക വിദ്യകളുടെ സ്വാധീനത്താൽ ലോകം ഒരു ഗ്രാമം പോലെ ചുരുങ്ങുകയും ആഗോളവൽക്കരണത്തിലൂടെ നവലിബറൽ സമ്പദ്‌വ്യവസ്ഥ ചെലുത്തുന്ന സ്വാധീനഫലമായു വർദ്ധിച്ചുവരുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനഫലമായും ലോകം ഒരു സാംസ്കാരിക ഏകീകരണത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിക്കുന്ന വിധമുള്ള മാറ്റങ്ങളാണ് 21-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ദൃശ്യമായത്.
 
"https://ml.wikipedia.org/wiki/ഇരുപതാം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്