16
തിരുത്തലുകൾ
No edit summary |
|||
കൂത്തും കൂടിയാട്ടവുമായി ബന്ധമുള്ള ഒരു ദൃശ്യകല. സുഭദ്രാധനഞ്ജയം നാടകം കുലശേഖര പെരുമാളുടെ നിർദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലൻ രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമാണ് ഇത്. നമ്പ്യാന്മാരുടെ സഹായത്തോടെ ചാക്യാന്മാരാണ് ഇത് നടത്തിയിരുന്നത്.
കൂടിയാട്ടത്തിൽ പുരുഷവേഷം ചാക്യാരും സ്ത്രീവേഷം നങ്ങ്യാരുമാണ് കെട്ടിയിരുന്നത്. നാടകാഭിനയത്തിന് ആദ്യകാലത്തു പറഞ്ഞിരുന്ന പേരാണ് കൂത്ത്. ഇത് ഒന്നിലധികം കഥാപാത്രങ്ങൾ ചേർന്ന് അഭിനയിക്കുമ്പോൾ കൂടിയാട്ടമായി മാറുന്നു. ചാക്യാന്മാരുടെ നാടാകാഭിനയത്തിന് പൊതുവിൽ കൂടിയാട്ടമെന്നു പറഞ്ഞുവരുന്നു. ചാക്യാരും നങ്ങ്യാരും കൂടിയുള്ള അഭിനയവും കൂടിയാട്ടമാണ്. അഭിനയാംശം തീരെ കുറഞ്ഞ നാടകാവതരണമാണ് കൂത്ത്.
കേരള കലാമണ്ഡലത്തിൽ കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കാൻ തുടങ്ങിയപ്പോൾ നങ്ങ്യാർകൂത്തും പഠനവിധേയമായി. ഈ കലാരൂപങ്ങളൊന്നും രംഗകല എന്ന നിലയിൽ ഇന്ന് സാർവത്രികമല്ല. എങ്കിലും കലാകാരന്മാരുടെയും കലാകാരികളുടെയും അർപ്പണബോധംകൊണ്ട്, കലാമൂല്യം കുറഞ്ഞുപോകാതെ തുടർന്നുപോകുന്നു.
=== കൂടുതൽ വായനക്ക് ===
|
തിരുത്തലുകൾ