"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==വിമർശനം==
ഇരുപതാം നൂറ്റാണ്ടിലെ 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലിൽ, തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്ന ആശയത്തിന്റെ അപ്രായോഗികതയും{{fact}} അതിന്റെ പ്രയോക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ ആത്മാർത്ഥതക്കുറവും{{fact}} പല വിമർശകരും{{who}} ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്. വിഖ്യാതദാർശനികൻ [[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] നിരീക്ഷണം ഇതിനുദാഹരണമാണ്: "തൊഴിലാളികൾക്കു മാത്രം സമ്മതിദാനാവകാശം ഉണ്ടായിരിക്കുകയും നിയോജകമണ്ഡങ്ങൾ ഭൂമിശാസ്ത്രപരം മാത്രമായിരിക്കാതെ ഒരളവുവരെ തൊഴിലധിഷ്ഠിതമായിരിക്കുകയും ചെയ്യുന്ന ഒരു ജാതി പ്രാതിനിധ്യഭരണവ്യവസ്ഥയാണ് തൊഴിലാളിവർഗ്ഗ സർവാധിപത്യമെന്ന് [[റഷ്യ|റഷ്യയുടെ]] സുഹൃത്തുക്കൾ കരുതുന്നു. ആ പ്രയോഗത്തിലെ "തൊഴിലാളിവർഗ്ഗം" "തൊഴിലാളിവർഗ്ഗം" തന്നെയാണെന്നും "സർവാധിപത്യം" മിക്കവാറും അതല്ലെന്നുമാണ് അവരുടെ വിശ്വാസം. എന്നാൽ സത്യം ഇതിനു നേർവിപരീതമാണ്. [[റഷ്യ|റഷ്യയിലെ]] കമ്മ്യൂണിസ്റ്റുകാരൻ "സർവാധിപത്യം" എന്നു പറയുമ്പോൾ അതിനു കല്പിക്കുന്നത് അക്ഷരാർത്ഥം തന്നെയാണ്. എന്നാൽ "തൊഴിലാളിവർഗ്ഗം" എന്ന വാക്ക് അയാൾ ഉപയോഗിക്കുന്നത് ഒരുതരം പിക്വിക്കിയൻ(Pickwickian‌) അർത്ഥത്തിലാണ്: തൊഴിലാളിവർഗ്ഗത്തിലെ "വർഗ്ഗബോധമുള്ള" വിഭാഗം അതായത് കമ്മ്യൂണിസ്റ്റ് കക്ഷി എന്നാണ് അയാൾ അതിനു കല്പിക്കുന്ന അർത്ഥം" <ref name="russel-gutenberg">{{cite book |first=Bertrand |last=Russell |authorlink=ബെർട്രാൻഡ് റസ്സൽ |date=November 1920 |title=The Practice and Theory of Bolshevism | chapter=General Characteristics | chapter-url=http://www.gutenberg.org/files/17350/17350-h/17350-h.htm#II |language=English | quote=Friends of Russia here think of the dictatorship of the proletariat as merely a new form of representative government, in which only working men and women have votes, and the constituencies are partly occupational, not geographical. They think that "proletariat" means "proletariat," but "dictatorship" does not quite mean "dictatorship." This is the opposite of the truth. When a Russian Communist speaks of dictatorship, he means the word literally, but when he speaks of the proletariat, he means the word in a Pickwickian sense. He means the "class-conscious" part of the proletariat, i.e., the Communist Party | publisher=GEORGE ALLEN & UNWIN | location= London | url=http://www.gutenberg.org/files/17350/17350-h/17350-h.htm | accessdate=1 July 2012}}</ref>. തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെ പ്രയോഗം [[റഷ്യ|റഷ്യയിൽ]] പാർട്ടി കമ്മറ്റിയുടെയും അന്തിമമായി [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിൻ]] എന്ന ഏകമനുഷ്യന്റെയും മാത്രം സർവാധിപത്യമായി പരിണമിച്ച കാര്യവും റസ്സൽ ചൂണ്ടിക്കാട്ടുന്നു.<ref>[[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] അടിസ്ഥാനരചനകൾ (പുറങ്ങൾ 479-81), "ഞാൻ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് അല്ല" (Why I am not a communist )എന്ന ലേഖനം</ref>
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്