"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==വിമർശനം==
ഇരുപതാം നൂറ്റാണ്ടിലെ 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലിൽ, തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്ന ആശയത്തിന്റെ അപ്രായോഗികതയും അതിന്റെ പ്രയോക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ ആത്മാർത്ഥതക്കുറവും പല വിമർശകന്മാരും ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്. വിഖ്യാതദാർശനികൻ [[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] നിരീക്ഷണം ഇതിനുദാഹരണമാണ്: "തൊഴിലാളികൾക്കു മാത്രം സമ്മതിദാനാവകാശം ഉണ്ടായിരിക്കുകയും നിയോജകമണ്ഡങ്ങൾ ഭൂമിശാസ്ത്രപരം മാത്രമായിരിക്കാതെ ഒരളവുവരെ തൊഴിലധിഷ്ഠിതമായിരിക്കുകയും ചെയ്യുന്ന ഒരു ജാതി പ്രാതിനിധ്യഭരണവ്യവസ്ഥയാണ് തൊഴിലാളിവർഗ്ഗ സർവാധിപത്യമെന്ന് [[റഷ്യ|റഷ്യയുടെ]] സുഹൃത്തുക്കൾ കരുതുന്നു. ആ പ്രയോഗത്തിലെ "തൊഴിലാളിവർഗ്ഗം" "തൊഴിലാളിവർഗ്ഗം" തന്നെയാണെന്നും "സർവാധിപത്യം" മിക്കവാറും അതല്ലെന്നുമാണ് അവരുടെ വിശ്വാസം. എന്നാൽ സത്യം ഇതിനു നേർവിപരീതമാണ്. [[റഷ്യ|റഷ്യയിലെ]] കമ്മ്യൂണിസ്റ്റുകാരൻ "സർവാധിപത്യം" എന്നു പറയുമ്പോൾ അതിനു കല്പിക്കുന്നത് അക്ഷരാർത്ഥം തന്നെയാണ്. എന്നാൽ "തൊഴിലാളിവർഗ്ഗം" എന്ന വാക്ക് അയാൾ ഉപയോഗിക്കുന്നത് ഒരുതരം പിക്വിക്കിയൻ(Pickwickian‌) അർത്ഥത്തിലാണ്: തൊഴിലാളിവർഗ്ഗത്തിലെ "വർഗ്ഗബോധമുള്ള" വിഭാഗം അതായത് കമ്മ്യൂണിസ്റ്റ് കക്ഷി എന്നാണ് അയാൾ അതിനു കല്പിക്കുന്ന അർത്ഥം."<ref>[[ബെർട്രാൻഡ് റസ്സൽ]] "[http://www.gutenberg.org/files/17350/17350-h/17350-h.htm ബോൾഷെവിസത്തിന്റെ പ്രയോഗവും സിദ്ധാന്തവും"] (Practice and Theory
of Bolshevism) എന്ന കൃതിയിലെ "General Characteristics" എന്ന ലേഖനം</ref> തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെ പ്രയോഗം [[റഷ്യ|റഷ്യയിൽ]] പാർട്ടി കമ്മറ്റിയുടെയും അന്തിമമായി [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിൻ]] എന്ന ഏകമനുഷ്യന്റെയും മാത്രം സർവാധിപത്യമായി പരിണമിച്ച കാര്യവും റസ്സൽ ചൂണ്ടിക്കാട്ടുന്നു.<ref>[[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] അടിസ്ഥാനരചനകൾ (പുറങ്ങൾ 479-81), "ഞാൻ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് അല്ല" (Why I am not a communist )എന്ന ലേഖനം</ref>
 
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്