"തൊഴിലാളിവർഗ സർവാധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
==സ്വഭാവം==
മാർക്സിസ്റ്റ് കാഴ്ചപാടിൽ, ഭരണവർഗവും എന്നാൽ ന്യൂനപക്ഷവുമായ ബൂർഷ്വാവർഗത്തിന്റെ കൈപ്പിടിയിലുള്ള ഭരണകൂടങ്ങൾ ഭൂരിപക്ഷത്തിന്റെ മേൽ ആധിപത്യം ചെലുത്തുന്ന ചൂഷക വ്യവസ്ഥിതികളായിരുന്നു. വിപ്ലവാനന്തര തൊഴിലാളിവർഗ ഭരണകൂടമാകട്ടെ, [[സോഷ്യലിസം|സ്ഥിതിസമത്വസമൂഹത്തിന്റെ]] രീതികളോട് സമരസപ്പെടുവാനായി ബൂർഷ്വാ വർഗത്തിന് മേലുള്ള തൊഴിലാളിവർഗത്തിന്റെ അധികാരപ്രയോഗമാണ്. അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിനു പകരമായി ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും, മറ്റ് കാര്യങ്ങൾ നടത്തുകയും ചെയുകയെന്നത് നിലവിൽ വരികയും അവസാനം ഭരണകൂടം കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.<ref name="marxist-padavali" />.
 
==വിമർശനം==
ഇരുപതാം നൂറ്റാണ്ടിലെ 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളെ മാനദണ്ഡമായെടുത്തുള്ള വിലയിരുത്തലിൽ, തൊഴിലാളി വർഗ്ഗസർവാധിപത്യം എന്ന ആശയത്തിന്റെ അപ്രായോഗികതയും അതിന്റെ പ്രയോക്താക്കളുടെ ആത്മാർത്ഥതക്കുറവും പല വിമർശകന്മാരും ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്. വിഖ്യാതദാർശനികൻ [[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിന്റെ]] നിരീക്ഷണം ഇതിനുദാഹരണമാണ്: തൊഴിലാളികൾക്കു മാത്രം സമ്മതിദാനാവകാശമുണ്ടായിരിക്കുകയും നിയോജകമണ്ഡങ്ങൾ ഭൂമിശാസ്ത്രപരം മാത്രമായിർക്കാതെ ഒരളവുവരെ തൊഴിലധിഷ്ഠിതമായിരിക്കുമയും ചെയ്യുന്ന ഒരു ജാതി പ്രാതിനിധ്യഭരണവ്യവസ്ഥയാണ് തൊഴിലാളി വർഗ്ഗസർവാധിപത്യമെന്ന് റഷ്യയുടെ സുഹൃത്തുക്കൾ കരുതുന്നു. ആ പ്രയോഗത്തിലെ "തൊഴിലാളിവർഗ്ഗം" "തൊഴിലാളിവർഗ്ഗം" തന്നെയാണെന്നും "സർവാധിപത്യം" മിക്കവാറും "സർവാധിപത്യം" അല്ലെന്നും അവർ കരുതുന്നു. എന്നാൽ സത്യം ഇതിനു നേർവിപരീതമാണ്. [[റഷ്യ|റഷ്യയിലെ]] കമ്മ്യൂണിസ്റ്റുകാരൻ "സർവാധിപത്യം" എന്നു പറയുമ്പോൾ അതിനു കല്പിക്കുന്നത് അക്ഷരാർത്ഥം തന്നെയാണ്. എന്നാൽ "തൊഴിലാളിവർഗ്ഗം" എന്ന വാക്ക് അയാൾ ഉപയോഗിക്കുന്നത് ഒരുതരം പിക്വിക്കിയൻ(Pickwickian‌) അർത്ഥത്തിലാണ്: തൊഴിലാളിവർഗ്ഗത്തിലെ "വർഗ്ഗബോധമുള്ള" വിഭാഗം അതായത് കമ്മ്യൂണിസ്റ്റ് കക്ഷി എന്നാണ് അയാൾ അതിനു കല്പിക്കുന്ന അർത്ഥം.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/തൊഴിലാളിവർഗ_സർവാധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്