"മാക്സിം ഗോർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: as:মেক্সিম গৰ্কী)
== ഗോർക്കിയുടെ ജീവിതം ==
 
[[വോൾഗ]] തീരത്തെ '''നിഴ്നി നൊവ്‌ഖൊറോദ്''' എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 19681868 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , [[കപ്പൽ|കപ്പലിലെ]] തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.[[അലക്സാണ്ടർ പുഷ്കിൻ|പുഷ്കിന്റെ]] കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു.
 
സ്കൂളിൽ ചേർന്ന് പഠിക്കുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും കൂലിവേലയിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി.ഇക്കാലത്ത് ധാരാളം ബുദ്ധിജീവികളും വിപ്ലവകാരികളുമായി ഇടപെടാൻ ഗോർക്കിക്കു കഴിഞ്ഞു.പതിനാലു മണിക്കൂർ റൊട്ടിക്കടയിൽ ജോലിചെയ്ത അദ്ദേഹം പഠനം മുഴുമിപ്പിക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യക്കുശ്രമിക്കുകയുണ്ടായി.1887 ൽ സ്വന്തം നെഞ്ചിലേക്കു നിറയൊഴിച്ചെങ്കിലും ഹൃദയത്തിനു മുറിവേൽക്കാത്തതിനാൽ രക്ഷപെട്ടു.തുടർന്ന് അദ്ദേഹം [[ക്ഷയം|ക്ഷയരോഗത്തിനടിമപ്പെടുകയാണുണ്ടായത്]]. തുടർന്ന് കൃഷിയിടങ്ങളിലും , ആശ്രമങ്ങളിലുമൊക്കെയായി അഞ്ചുവർഷത്തോളം റഷ്യയിൽ അലഞ്ഞുതിരിയുകയുണ്ടായി.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1346857" എന്ന താളിൽനിന്ന് ശേഖരിച്ചത്