"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
== പുതിയനിയമത്തിൽ ==
[[പ്രമാണം:BambergApocalypseFolio032vBeastFromSeaWith7Heads.JPG|thumb|250px|right|[[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാട് പുസ്തകം]] പതിമൂന്നാം അദ്ധ്യായത്തിൽ പറയുന്ന കടലിൽ നിന്നു വരുന്ന ജന്തു, ക്രിസ്തീയ യുഗാന്തസങ്കല്പത്തിലെ കപടമിശിഹായായ അന്തിക്രിസ്തുവിന്റെ പ്രതിരൂപമായി കരുതപ്പെടുന്നു‌]]
അന്തിക്രിസ്തു എന്ന പദം പുതിയനിയമത്തിൽ യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലായി അഞ്ചുവട്ടം പത്യക്ഷപ്പെടുന്നുണ്ട്. ഒരിടത്ത് അത് ബഹുവചനവും മറ്റു നാലിടങ്ങളിലും ഏകവചനവുമാണ്‌.<ref>{{cite web| title =Word Search Results for "antichristos (Strong's 500) Strong's antichristos (Strong's 500)"| publisher =The Blue Letter Bible| url =http://www.blueletterbible.org/cgi-bin/strongs.pl?strongs=500 Strong's G500| accessdate =2007-11-27}}</ref> [[യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം|യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ]] അന്തിക്രിസ്തുവിന്റെ വരവ്, അന്ത്യനാഴികയുടെ അടയാളമായി പറയുന്നു. [[യേശു]] മാംസരൂപമെടുത്ത ക്രിസ്തുവാണെന്നതിനെ നിഷേധിക്കുന്ന വ്യാജപ്രവാചകന്മാർ പ്രകടിപ്പിക്കുന്നത് അന്തിക്രിസ്തുവിന്റെ ചൈതന്യമാണ്‌. [[പൗലോസ് അപ്പസ്തോലൻ]] [[തെസ്സലോനിക്യർക്ക്തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം|തെസ്സലോനിക്കർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ]], അന്തിക്രിസ്തു എന്ന പദം കാണുന്നില്ലെങ്കിലും അതിന്റെ രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്ന "പാപത്തിന്റെ മനുഷ്യൻ", യോഹന്നാന്റെ ലേഖനങ്ങളിലെ അന്തിക്രിസ്തുവിനെ തന്നെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. ക്രിസ്തുവിന്റെ ഈ പ്രതിദ്വന്ദിയുടെ സ്വഭാവവും, ദൗത്യവും, ആഗമനവും, വെളിപാടുകളും പൗലോസ് സംഗ്രഹിക്കുന്നുണ്ട്. കർത്താവിന്റെ ദിവസത്തിന്റെ ആഗമനത്തിനു മുൻപ് വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ഈ നിഷേധിയുടെ വരവ് സംഭവിക്കേണ്ടതുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്. തന്റെ പുനരാഗമനത്തിൽ കർത്താവ് അവനെ നശിപ്പിക്കുന്നതു വരെ, അവൻ ദേവാലയത്തിൽ കർത്താവിന്റെ സ്ഥാനത്ത് കടന്നിരിക്കുകയും ജനത്തെ പൈശാചികമായ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടി വഴിതെറ്റിക്കുകയും ചെയ്യും.
 
 
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്