"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== ചരിത്രപശ്ചാത്തലം ==
അവ്യവസ്ഥയുടെ(chaos) പ്രളയജലത്തിൽ നിന്ന് ലോകങ്ങളെ സൃഷ്ടിച്ച ദൈവവും പ്രളയത്തിന്റെ വ്യാളിയുമായുള്ള സംഘർഷത്തെ സംബന്ധിച്ച പൗരസ്ത്യകഥകളിലാണ്‌ അന്തിക്രിസ്തു സങ്കല്പത്തിന്റെ വേരുകൾ. പ്രകൃതിയിലെ അവ്യവസ്ഥയ്ക്കെതിരെയുള്ള വ്യവസ്ഥയുടേയും ദൈവഹിതത്തിന്റേയും വിജയമാണ്‌ ഈ പഴങ്കഥകൾ ഘോഷിക്കുന്നത്. ചില ബൈബിൾ കഥകൾ അവ്യവസ്ഥയെ, ദൈവത്തിന്റേയും ദൈവജനത്തിന്റേയും ശത്രുക്കളായ സാമ്രാജ്യങ്ങളും സാമ്രാട്ടുകളുമായി ചരിത്രവൽക്കരിച്ചു. [[പഴയനിയമം|എബ്രായ ബൈബിളിലും]] [[അപ്പോക്രിഫ|അപ്പോക്രിഫയിലും]], [[ഈജിപ്ത്|ഈജിപ്തും]] അസീറിയയും [[ബാബിലോണിയ|ബാബിലോണും]] അന്തിയോക്കസ് എപ്പിഫാനസിന്റെ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് സാമ്രാജ്യവും]] എല്ലാം അങ്ങനെ ദൈവഹിതത്തെ ധിക്കരിക്കുന്ന അവ്യവസ്ഥയുടെ പ്രതിനിധികളായി. ബൈബിൾ കാലത്തെ മഹാസാമ്രാജ്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതായ [[റോം|റോമുമായി]] അവ്യവസ്ഥയെ ബന്ധിപ്പിക്കുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[യോഹന്നാനു ലഭിച്ച വെളിപാട്വെളിപാട്‌|വെളിപാട് പുസ്തകം]] ഈ പഴങ്കഥയുടെ ചരിത്രവൽക്കരണം കുറേക്കൂടി മുന്നോട്ടുകൊണ്ടുപോകുന്നു.<ref name = "oxford"/>
 
== പുതിയനിയമത്തിൽ ==
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്