"ഒറിജിൻ ഓഫ് സ്പീഷീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|On the Origin of Species}}
[[ചിത്രം:Origin of Species title page.jpg|thumb|150px|right|"ഒറിജിൻ ഓഫ് സ്പീഷീസ്" - 1859-ലെ ആദ്യപതിപ്പിന്റെ പുറംചട്ട]]
[[പരിണാമസിദ്ധാന്തം|ജീവപരിണാമശാസ്ത്രത്തിന്റെ]] അടിസ്ഥാനപാഠമായി കരുതപ്പെടുന്ന പ്രസിദ്ധരചനയാണ് '''ഒറിജിൻ ഓഫ് സ്പീഷീസ്''' അല്ലെങ്കിൽ "വംശോല്പത്തി". [[ചാൾസ് ഡാർവിൻ]] [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിൽ]] രചിച്ച ഈ വിഖ്യാതഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1859 [[നവംബർ|നവമ്പർ]] 24-നാണ്. "[[പ്രകൃതി നിർദ്ധാരണം|പ്രകൃതിനിർദ്ധാരണം]] വഴിയുള്ള വംശോല്പത്തി, അല്ലെങ്കിൽ ജീവിതസമരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ നിലനിൽപ്പ്" എന്നായിരുന്നു ആദ്യപതിപ്പുകളുടെ മുഴുവൻ പേര്. "വംശോല്പത്തി" എന്ന ചെറിയ പേര് ആദ്യമായി സ്വീകരിച്ചത് ആറാം പതിപ്പിലാണ്. ജീവിസമൂഹങ്ങൾ തലമുറകളിലൂടെ [[പ്രകൃതി നിർദ്ധാരണം|പ്രകൃതിനിർദ്ധാരണപ്രക്രിയ]] മുഖേന പരിണമിക്കുന്നു എന്ന സിദ്ധാന്തം ഈ കൃതി മുന്നോട്ടു വച്ചു. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നതിന് ഈ കൃതി ഒരുപറ്റം തെളിവുകൾ അവതരിപ്പിച്ചു. ഈ തെളിവുകളിൽ 'ബീഗിൾ' എന്ന ബ്രിട്ടീഷ് പര്യവേഷണക്കപ്പലിൽ 1830-കളിൽ നടത്തിയ യാത്രക്കിടെ [[ചാൾസ് ഡാർവിൻ|ഡാർവിൻ]] സംഭരിച്ചവയുംശേഖരിച്ചവയും, അന്വേഷണങ്ങളും, കത്തിടപാടുകളും, പരീക്ഷണങ്ങളും വഴി പിൽക്കാലങ്ങളിൽ അദ്ദേഹം നടത്തിയ കണ്ടെത്തലുകളും ഉൾപ്പെട്ടിരുന്നുഉൾപ്പെടുന്നു.<ref>[[ചാൾസ് ഡാർവിൻ|ഡാർവിൻ]] എഴുതിയ അവതാരിക (Introduction), ഒറിജിൻ ഓഫ് സ്പീഷീസ്, പീക്കോക്ക് ബുക്ക്സ്(പുറങ്ങൾ 3-7)</ref>
 
[[ജീവശാസ്ത്രം|ജീവശാസ്ത്രത്തിലെ]] പുതിയ കണ്ടെത്തലുകളെ വിശദീകരിക്കാൻ ജീവപരിണാമത്തെ സംബന്ധിച്ച പലതരം ആശയങ്ങൾ നേരത്തേ അവതരിപ്പിക്കപ്പെട്ടിരുന്നു. അത്തരം ആശയങ്ങൾക്ക് വിമതശാസ്ത്രജ്ഞന്മാർക്കും സാമാന്യജനത്തിനും ഇടയിൽ ഒരളവുവരെ സ്വീകൃതി ലഭിച്ചിരുന്നു. എന്നാൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ശാസ്ത്രരംഗത്തെ ആധികാരികസ്ഥാപനങ്ങൾ [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭയുടെ]] വരുതിയിൽ ആയിരുന്നതും, ഭൗതികശാസ്ത്രം തന്നെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിന്റെ]] ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നതും പുത്തൻ ആശയങ്ങളുടെ സാമാന്യസ്വീകൃതിക്കു തടസ്സമായി. ജീവിവർഗ്ഗങ്ങൾ ആസൂത്രിതമായ ഒരു ശ്രേണീവ്യവസ്ഥയുടെ ഭാഗമായി മാറ്റമില്ലാതെ നിലനിൽക്കുന്നവയാണെന്നും മറ്റു ജീവജാതികളുമായി ബന്ധമില്ലാത്ത അതുല്യസൃഷ്ടിയാണ് [[മനുഷ്യൻ]] എന്നും മറ്റുമുള്ള ധാരണകളുമായി പരിണാമാശയങ്ങൾക്ക് പൊരുത്തം ഇല്ലായിരുന്നു. അതിനാൽ, പുതിയ കണ്ടെത്തലുകളുടെ രാഷ്ട്രീയ, ദൈവശാസ്ത്രമാനങ്ങൾ തീവ്രമായി ചർച്ചചെയ്യപ്പെട്ടെങ്കിലും അവയ്ക്ക് ശാസ്ത്രമുഖ്യധാരയുടെ അംഗീകാരം കിട്ടിയില്ല.
"https://ml.wikipedia.org/wiki/ഒറിജിൻ_ഓഫ്_സ്പീഷീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്