"ഹാൻസ് ഉർസ് വോൺ ബാൽത്തസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സ്വിറ്റ്സർലൻഡ്|സ്വിറ്റ്സർലൻഡുകാരനായ]] ഒരു പ്രമുഖ [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ദൈവശാസ്ത്രജനും പുരോഹിതനുമായിരുന്നു '''ഹാൻസ് ഉർസ് വോൺ ബാൽത്തസർ''' (ജനനം: 1905 ആഗസ്റ്റ് 12; മരണം: 1988 ജൂൺ 26). ക്രിസ്തീയതയ്ക്കു പുറംതിരിഞ്ഞു നിന്ന യൂറോപ്യൻ ആധുനികതയോട് ബൗദ്ധികതലത്തിൽ വിശ്വാസത്തിലുറച്ച് പ്രതികരിക്കാൻ ശ്രമിച്ച ഇരുപതാം നൂറ്റാണ്ടിലെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞന്മാരിൽ]] ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ആധുനികതയോട് സന്ധിചെയ്യാനും വിമർശനബുദ്ധിയോടെ അതിനെ സ്വാംശീകരിക്കാനും ശ്രമിച്ച മറ്റുള്ളവരുമായുള്ള താരതമ്യത്തിൽ ബാൽത്തസർ അതിന്റെ തീവ്രവിമർശകനായിരുന്നു. [[യൂറോപ്പ്|യൂറോപ്യൻ]] ആധുനികതയെ മനുഷ്യകേന്ദ്രിതവും ലഘുവൽക്കരണത്തെ(reductionism) ആശ്രയിച്ചുള്ളതുമെന്നു വിമർശിച്ച അദ്ദേഹം, ആധുനികസംവേദനത്തെ വെല്ലുവിളിക്കുകയാണ് [[ക്രിസ്തുമതം]] ചെയ്യേണ്ടതെന്നു വാദിച്ചു.
 
സ്വിറ്റ്സർലൻഡിൽ ലൂസർനേ പ്രവിശ്യയിലെ ഒരു പ്രതിഷ്ഠിതകുടുംബത്തിൽ മാതാപിതാക്കളുടെ ആദ്യസന്താനമായ ജനിച്ച ബാൽത്തസ്സറുടെ വിദ്യാഭ്യാസം [[നർസിയായിലെ ബെനഡിക്ട്|ബെനഡിക്ടൻ]], [[ഈശോസഭ|ജെസ്യൂട്ട്]] സ്ഥാപനങ്ങളിൽ ആയിരുന്നു. "യുഗാന്തസമസ്യ ആധുനിക [[ജർമ്മൻ ഭാഷ|ജർമ്മൻ]] സാഹിത്യത്തിൽ" (Eschatological Problem in Modern German Literature) എന്ന വിഷയത്തിലെ ഗവേഷണപ്രബന്ധത്തിലാണ്ഗവേഷണത്തിലാണ് അദ്ദേഹത്തിന്റെ കലാലയ വിദ്യാഭ്യാസം അവസാനിച്ചത്. ഗവേഷണബിരുദം പൂർത്തിയാകുന്നതിനു മുൻപ് 1927-ൽ അദ്ദേഹം, ബേസൽ നഗരത്തിൽ ഈശോസഭാവൈദികനായ ഫ്രീഡ്രീച്ച് ക്രൊൺസെഡർ നയിച്ച ഒരു ധ്യാനത്തിൽ പങ്കെടുത്തു. മുപ്പതു ദിവസം ദീർഘിച്ച ആ ആത്മീയാന്വേഷണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റി. അതോടെ ബാൽത്തസർ [[ഈശോസഭ|ഈശോസഭയിൽ]] അംഗമാകാൻ തീരുമാനിച്ചു.<ref>Hans Urs Von Balthazar, A sketch of his life by Peter Henrici</ref>
 
1988-ൽ കർദ്ദിനാൾ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] ബാൽത്തസറെ കർദ്ദിനാൾ പദവിയിലേക്ക് തെരഞ്ഞെടുത്തെങ്കിലും അതു സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം മരിച്ചു.<ref>, Catholic Education Resource Center, [http://catholiceducation.org/articles/religion/re0486.html An Introduction to Hans Urs von Balthasar]</ref>
"https://ml.wikipedia.org/wiki/ഹാൻസ്_ഉർസ്_വോൺ_ബാൽത്തസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്