"ഹാൻസ് ഉർസ് വോൺ ബാൽത്തസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[സ്വിറ്റ്സർലൻഡ്|സ്വിറ്റ്സർലൻഡുകാരനായ]] ഒരു പ്രമുഖ [[കത്തോലിക്കാ സഭ|കത്തോലിക്കാ]] ദൈവശാസ്ത്രജനും പുരോഹിതനുമായിരുന്നു '''ഹാൻസ് ഉർസ് വോൺ ബാൽത്തസർ''' (ജനനം: 1905 ആഗസ്റ്റ് 12; മരണം: 1988 ജൂൺ 26). ക്രിസ്തീയതയ്ക്കു പുറംതിരിഞ്ഞു നിന്ന യൂറോപ്യൻ ആധുനികതയോട് ബൗദ്ധികതലത്തിൽ വിശ്വാസത്തിലുറച്ച് പ്രതികരിക്കാൻ ശ്രമിച്ച ഇരുപതാം നൂറ്റാണ്ടിലെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞന്മാരിൽ]] ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ആധുനികതയോട് സന്ധിചെയ്യാനും വിമർശനബുദ്ധിയോടെ അതിനെ സ്വാംശീകരിക്കാനും ശ്രമിച്ച മറ്റുള്ളവരുമായുള്ള താരതമ്യത്തിൽ ബാൽത്തസർ അതിന്റെ തീവ്രവിമർശകനായിരുന്നു. [[യൂറോപ്പ്|യൂറോപ്യൻ]] ആധുനികതയെ മനുഷ്യകേന്ദ്രിതവും ലഘുവൽക്കരണത്തെ(reductionism) ആശ്രയിച്ചുള്ളതുമെന്നു വിമർശിച്ച അദ്ദേഹം, ആധുനികസംവേദനത്തെ വെല്ലുവിളിക്കുകയാണ് [[ക്രിസ്തുമതം]] ചെയ്യേണ്ടതെന്നു വാദിച്ചു.
സ്വിറ്റ്സർലൻഡിൽ ലൂസർനേ പ്രവിശ്യയിലെ ഒരു പ്രതിഷ്ഠിതകുടുംബത്തിൽ മാതാപിതാക്കളുടെ ആദ്യസന്താനമായ ജനിച്ച ബാൽത്തസ്സറുടെ വിദ്യാഭ്യാസം ബെനഡിക്ടൻ, ജെസ്യൂട്ട് സ്ഥാപനങ്ങളിൽ ആയിരുന്നു. "യുഗാന്തസമസ്യ ആധുനിക ജർമ്മൻ സാഹിത്യത്തിൽ" (Eschatological Problem in Modern German Literature) എന്ന വിഷയത്തിലെ ഗവേഷണപ്രബന്ധത്തിലാണ് അദ്ദേഹത്തിന്റെ കലാലയ വിദ്യാഭ്യാസം അവസാനിച്ചത്. ഗവേഷണബിരുദം പൂർത്തിയാകുന്നതിനു മുൻപ് 1927-ൽ അദ്ദേഹം, ബേസൽ നഗരത്തിൽ ഈശോസഭാവൈദികനായ ഫ്രീഡ്രീച്ച് ക്രൊൺസെഡർ നയിച്ച ഒരു ധ്യാനത്തിൽ പങ്കെടുത്തു. മുപ്പതു ദിവസം ദീർഘിച്ച ആ ആത്മീയാന്വേഷണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റി. അതോടെ ബാൽത്തസർ ഈശോസഭയിൽ അംഗമാകാൻ തീരുമാനിച്ചു.<ref>Hans Urs Von Balthazar, A sketch of his life by Peter Henrici</ref>
1988-ൽ കർദ്ദിനാൾ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] ബാൽത്തസറെ കർദ്ദിനാൾ പദവിയിലേക്ക് തെരഞ്ഞെടുത്തെങ്കിലും അതു സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം മരിച്ചു.<ref>, Catholic Education Resource Center, [http://catholiceducation.org/articles/religion/re0486.html An Introduction to Hans Urs von Balthasar]</ref>
|