"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ {{സർവ്വവിജ്ഞാനകോശം}}
വരി 4:
=== ചരിത്രം ===
നദീതീരങ്ങളിലെ ഫലഭൂയിഷ്ഠമായ ഭൂമികൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിൽനിന്നാണ് പുരാതനകാലത്ത് നാവികസേനകൾ രൂപംകൊണ്ടത്. ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് ആദ്യകാല നാവികയുദ്ധങ്ങൾ നടത്തിയിരുന്നത്. ഇപ്രകാരം മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ആദ്യമായി നാവികസേനകൾ നിലവിൽ വന്നു. മത്സ്യബന്ധനത്തിനും സമുദ്രയാത്രകൾക്കും ഉപയോഗിച്ചിരുന്ന നൌകകൾ തന്നെയായിരുന്നു അക്കാലത്ത് ജലയുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിൽ ലോകമൊട്ടാകെ നിരവധി നാവികയുദ്ധങ്ങൾ നടന്നിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പരിവർത്തനങ്ങൾക്കനുസരിച്ച് നാവികസൈന്യങ്ങളുടെ സംഘടനാരീതിയിലും സ്വഭാവത്തിലും യുദ്ധസമ്പ്രദായങ്ങളിലും ആയുധങ്ങളിലും മാറ്റങ്ങൾ വന്നു. സാമ്രാജ്യങ്ങൾ തകരാനും പുതിയവ ഉടലെടുക്കാനും നാവികയുദ്ധങ്ങൾ കാരണമായി.
=== ആവിക്കപ്പലുകളുടെ കാലം ===
വ്യവസായവിപ്ലവത്തിനുശേഷം 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആവിയന്ത്രങ്ങളിലധിഷ്ഠിതമായ യുദ്ധക്കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചുതുടങ്ങി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ആവിക്കപ്പലുകൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. അമേരിക്കൻ നാവികസേന 1812-ൽ നിർമിച്ച 'ഡെമോലോഗസ്' (Demologos) ആണ് ആവിയന്ത്രം ഉപയോഗപ്പെടുത്തിയ ആദ്യത്തെ യുദ്ധക്കപ്പൽ. പെഡലുകൾ ഘടിപ്പിച്ച ചെറിയ കപ്പലുകളായിരുന്നു ആദ്യകാല ആവിക്കപ്പലുകൾ. 1820-കളിൽ വെസ്റ്റ് ഇൻഡീസ് തീരങ്ങളിലെ കടൽക്കൊള്ളക്കാർക്കെതിരെ അമേരിക്കൻ നാവികസേന ഇത്തരം കപ്പലുകളുപയോഗിച്ച് നിരവധി നാവികയുദ്ധങ്ങൾ നടത്തി. തീർത്തും പ്രതികൂലമായ കാലാവസ്ഥകളിലും അമേരിക്കൻ നാവികസേന ആവിക്കപ്പലുകൾ ഉപയോഗിച്ച് വലിയ വിജയങ്ങൾ നേടി. 1840-കളിലെ മെക്സിക്കൻ യുദ്ധവും 1850-കളിലെ ത്രീമെൻ യുദ്ധവും ഉദാഹരണങ്ങളാണ്. നാവികരംഗത്ത് അമേരിക്ക പ്രബലശക്തിയായി വളർന്നതും ഇക്കാലത്താണ്.
 
ലോഹസംസ്കരണവിദ്യയിലുണ്ടായ മാറ്റങ്ങൾ തോക്കുനിർമാണത്തിലും പ്രതിഫലിച്ചു. ഭാരംകൂടിയ നീണ്ട തോക്കുകൾ കപ്പലുകളിൽ ഘടിപ്പിച്ചുതുടങ്ങി. വെടിയുണ്ടകൾക്കു പകരം തീക്കൽകഷണം (flint stone) ഉപയോഗിക്കുന്ന തോക്കുകളായിരുന്നു ഇവ. സ്ഫോടകശക്തിയുള്ള ഒരു രാസസംയുക്തം (mercuric fulminate) ഇതിനായി നാവികസേനകൾ ഉപയോഗിച്ചു. തട്ടിയാൽ ഉടൻ പൊട്ടിത്തെറിക്കുന്ന ഒരു ചൂർണപദാർഥം അടങ്ങിയിട്ടുള്ള ലോഹക്കൂട്ടും ഇക്കാലത്ത് മിക്ക സേനകളും ഉപയോഗിച്ചിരുന്നു. പുറകുവശത്തുനിന്ന് ഉണ്ടകൾ നിറയ്ക്കാവുന്ന പ്രത്യേകതരം തോക്കുകൾ ബ്രിട്ടീഷ് സൈന്യമാണ് ആദ്യമായി ഉപയോഗിച്ചത്. അമേരിക്കൻ ആഭ്യന്തരയുദ്ധങ്ങളിൽ നാവികസേനയുടെ മികച്ച ആയുധം കരിമരുന്ന് ഉപയോഗിച്ചുള്ളവയായിരുന്നു. പീരങ്കികൾക്കും തോക്കുകൾക്കും പിറകേ ചെറിയതരം ഷെല്ലുകൾ, ബോംബുകൾ തൊടുക്കാവുന്ന മോർട്ടാറുകൾ എന്നിവയും നാവികസേനകളിൽ സ്ഥാനംപിടിച്ചു. മികച്ച കൃത്യത ഇവയ്ക്കുണ്ടായിരുന്നു.1853-ൽ കരിങ്കടലിൽവച്ച് റഷ്യൻ സേന തുർക്കി സേനയെ തകർത്തത് ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു. ഷെൽ-തോക്കുകൾ (Shell-gun) വ്യാപകമാവാൻ ഈ സംഭവം കാരണമായി. ആവിയന്ത്രത്തിലോടുന്ന 'ഫ്രിഗേറ്റുകൾ' എന്ന കപ്പലുകൾ അമേരിക്കൻ-ബ്രിട്ടിഷ് സൈന്യങ്ങൾ യുദ്ധങ്ങളിൽ ഉപയോഗിച്ചു. പിന്നീട് ഇത്തരത്തിലുള്ള ഫ്രിഗേറ്റുകൾ ആയിരുന്നു യുദ്ധമുന്നണിയിലെ പ്രബല കപ്പലുകൾ. 1855-ൽ ഇത്തരത്തിലുള്ള ഒരു ബ്രിട്ടിഷ് കപ്പൽ റഷ്യൻ തീരത്തുള്ള ഒരു കോട്ട തകർത്തു. കനത്ത ഉരുക്കുപാളികൾകൊണ്ടു നിർമിതമായ ഇതിന് റഷ്യൻ പ്രത്യാക്രമണത്തിൽനിന്ന് കുറഞ്ഞ പരിക്കേ ഏല്ക്കേണ്ടിവന്നുള്ളു. മുങ്ങിക്കപ്പലുകളുടെയും ടോർപിഡോകളുടെയും ആദ്യകാല രൂപങ്ങൾ ഇക്കാലത്ത് ഉപയോഗിച്ചുതുടങ്ങി.
==== പൗരാണിക യുദ്ധതന്ത്രങ്ങൾ ====
 
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്