"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ദക്ഷിണേന്ത്യയിൽ പല്ലവർക്ക് ഇക്കാലത്ത് സ്വന്തമായി ഒരു നാവികസൈന്യം ഉണ്ടായിരുന്നു. കോറമണ്ഡലം തീരമായിരുന്നു ഇവരുടെ നാവിക ആസ്ഥാനം. നരസിംഹവർമൻ എന്ന പല്ലവരാജാവ് ശ്രീലങ്ക പിടിച്ചടക്കിയത് വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവികയുദ്ധങ്ങളെക്കുറിച്ചു പരാമർശമുണ്ട്. ചേരന്മാർക്ക് സുശക്തമായ നാവികസജ്ജീകരണങ്ങളുണ്ടായിരുന്നു. ചേരരാജാക്കന്മാരായ ഇമയവരമ്പൻ, ചെങ്കുട്ടുവൻ എന്നിവരുടെ നാവികയുദ്ധവിജയങ്ങളെക്കുറിച്ച് പതിറ്റുപ്പത്തിൽ വിശദീകരണങ്ങളുണ്ട്. വാണിജ്യസംബന്ധമായി ഉപയോഗപ്പെടുത്തിയിരുന്ന കപ്പലുകളെയാണ് നാവികയുദ്ധത്തിനുവേണ്ടിയും ഉപയോഗിച്ചിരുന്നത്.
 
=== മധ്യകാലഘട്ടം ===
 
==== പായ്ക്കപ്പലുകളുടെ കാലം ====
പായ്ക്കപ്പലുകളുടെ ആവിർഭാവം നാവികസേനകളിൽ വൻ മാറ്റങ്ങൾ വരുത്തി. 14-ാം നൂറ്റാണ്ടുമുതലാണ് ഇത്തരം കപ്പലുകൾ യുദ്ധങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയത്. പോർച്ചുഗീസ്, ഡച്ച്, സ്പാനിഷ് പര്യവേക്ഷകരുടെ ആദ്യകാല സമുദ്രാന്തര പര്യവേക്ഷണങ്ങൾ നടന്നതും ഇക്കാലത്താണ്. ദീർഘമായ യാത്രകൾക്ക് കപ്പൽപ്പായ്കൾ ഘടിപ്പിച്ച കപ്പലുകൾ ഇവർ ഉപയോഗിച്ചു. തുഴക്കാർക്കു പകരം കാറ്റിന്റെ സഹായത്തോടെയായിരുന്നു കപ്പലിന്റെ സഞ്ചാരം. പായ്ക്കപ്പലുകൾ വ്യാപകമായ കാലത്തും പുരാതന ഗാലികളുടെ പുതിയ രൂപങ്ങൾ പല രാജ്യങ്ങളും നാവികസേനയിൽ ഉപയോഗിച്ചിരുന്നു. ഗലേസകൾ, ഗാലിയോണുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൂറ്റൻ ഗാലികൾ ഗ്രീസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഉപയോഗിച്ചു. നെപ്പോളിയന്റെയും ലൂയി 14-ാമന്റെയും നാവികസേനകൾ ഇത്തരം നൗകകൾ ഉപയോഗിച്ച് നിരവധി നാവികപോരാട്ടങ്ങൾ നടത്തി. റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഈയിനം നൗകകൾ ഉപയോഗിച്ചിരുന്നു.
 
നാവികസേനകൾ പീരങ്കികളും വിവിധതരം തോക്കുകളും ഉപയോഗിച്ചുതുടങ്ങിയത് 14-ാം നൂറ്റാണ്ടുമുതലാണ്. അക്കാലത്തെ ചരക്കുകപ്പലുകളിലും തോക്കുകളും വിവിധതരം പീരങ്കികളും ഉപയോഗിച്ചിരുന്നു. ഇത്തരം ചരക്കുകപ്പലുകളെ കൂടുതൽ തോക്കുകൾ ഘടിപ്പിച്ച് കപ്പൽപ്പടയുടെ ഭാഗമായും ഉപയോഗിച്ചിരുന്നു. ഇക്കാലത്തെ മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു കരിമരുന്ന്. 14-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ നാവികശക്തികൾ തോക്കുകൾ ഉപയോഗിച്ചിരുന്നു. സൈനികർക്കുനേരെ നിറയൊഴിക്കാൻ കഴിയുന്ന ചെറിയതരം തോക്കുകളായിരുന്നു അവ. തുർക്കി, സ്പെയിൻ നാവികസേനകളാണ് ശത്രുവിന്റെ കപ്പലിനെത്തന്നെ തകർക്കാൻ ശേഷിയുള്ള വലിയ തോക്കുകൾ (പീരങ്കികൾ) പരീക്ഷിച്ചു വിജയിപ്പിച്ചത്. ഡെക്കിന്റെ ഇരുവശങ്ങളിലും ഒരേ വലുപ്പത്തിലുള്ള തോക്കുകളുടെ ശ്രേണികൾ നാവികക്കപ്പലുകളിൽ സജ്ജീകരിച്ചിരുന്നു. 1652-ൽ അക്കാലത്തെ പ്രബല നാവികശക്തിയായ ഡച്ചുകാരെ നേരിട്ട ബ്രിട്ടിഷ് സൈന്യത്തിൽ, കൂടുതലും തോക്കുകൾ ഘടിപ്പിച്ച ചരക്കുകപ്പലുകളാണ് ഉണ്ടായിരുന്നത്. കാപ്പിയം യുദ്ധങ്ങളിൽ ചൈനീസ് നാവികപ്പട പെഡലുകൾ ചവിട്ടി ചലിപ്പിക്കാൻ കഴിയുന്ന പായ്ക്കപ്പലുകൾ ഉപയോഗിച്ചിരുന്നു.
16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സുഗമമായ വാണിജ്യത്തിനും കപ്പൽസഞ്ചാരത്തിനുംവേണ്ടി സമുദ്രാതിർത്തിയുള്ള രാജ്യങ്ങളെല്ലാം മികച്ച നാവികസേനകളെ സജ്ജീകരിച്ചു. ഇരുമ്പു സംസ്കരണവിദ്യയിലുണ്ടായ പുതിയ മുന്നേറ്റങ്ങളുടെ ഫലമായി ഓടിൽ നിർമിച്ച തോക്കുകൾക്കു പകരം ഇരുമ്പിൽ നിർമിച്ച തോക്കുകൾ നിലവിൽവന്നു. ഒരേ നിരയായി മുന്നേറുന്ന കപ്പലുകളിൽ ഓരോന്നും ശത്രുസേനയിലെ ഒരു കപ്പലിനെ തിരഞ്ഞെടുത്ത് അക്രമിക്കുന്നതായിരുന്നു ആക്രമണശൈലി. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കപ്പൽപ്പടയിൽ ചെറിയ കപ്പലുകൾ ഉപയോഗിക്കുന്നത് കുറഞ്ഞുവരികയും കൂറ്റൻ കപ്പലുകൾ കൂടുതൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. 1798-ൽ ബ്രിട്ടീഷ് പട ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയതും 1805-ൽ ബ്രിട്ടീഷ് സൈന്യം സ്പെയിൻ-ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും പായ്ക്കപ്പലുകളുടെ കാലത്തെ പ്രമുഖ യുദ്ധങ്ങളാണ്.
====
നാവികസേന-മധ്യകാല ഭാരതത്തിൽ ====
മധ്യകാല ഇന്ത്യയിലെ പ്രമുഖ നാവികശക്തികൾ ചോള നാവികസേനയായിരുന്നു. വിജയനഗര, കലിംഗ, മറാത്ത, മുഗൾ സാമ്രാജ്യങ്ങളെല്ലാം മികച്ച രീതിയിൽ നാവികസൈന്യങ്ങളെ സജ്ജീകരിച്ചിരുന്നു. 16-ാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി. താന, ബറോഡ, കരിഞ്ച എന്നീ തീരങ്ങൾ പോർച്ചുഗീസ് നാവികശക്തിയുടെ കീഴിലായിരുന്നു. കോഴിക്കോട് സാമൂതിരിയാണ് പോർച്ചുഗീസുകാർക്കെതിരെ ആദ്യമായി ഒരു നാവികയുദ്ധം നടത്തിയ ഇന്ത്യൻ രാജാവ്. 1504-ൽ സാമൂതിരിയുടെ കൊച്ചി ആക്രമണമായിരുന്നു അത്. 280 കപ്പലുകളിലായി ഏകദേശം 4000 സൈനികർ സാമൂതിരിയുടെ നാവികസേനയിൽ ഉണ്ടായിരുന്നു. നാവികയുദ്ധതന്ത്രങ്ങളിലെ അജ്ഞതമൂലം സാമൂതിരിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു.
 
16-ഉം 17-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ പ്രമുഖ നാവികസൈന്യങ്ങൾ മറാത്ത, കേരള തീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്ത രാജാവായിരുന്ന ശിവജിക്ക് മികച്ച നാവികസൈന്യം ഉണ്ടായിരുന്നു. മറാത്തയിലെ കനോജി ആംഗ്രേ, സാമൂതിരിയുടെ കപ്പൽപ്പടയുടെ തലവന്മാരായിരുന്ന കുഞ്ഞാലിമരയ്ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ നാവികത്തലവന്മാരായിരുന്നു. (നോ: കുഞ്ഞാലിമരക്കാർമാർ) പോർച്ചുഗീസുകാരുടെ കൂറ്റൻ കപ്പലുകളെ നേരിടാനായി കുഞ്ഞാലിമരയ്ക്കാർ അതിവേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ചെറിയ നൗകകൾ പൊന്നാനി, ബേപ്പൂർ എന്നീ തുറമുഖങ്ങളിൽനിന്ന് ഇറക്കിയിരുന്നു. മലബാറിലെ കടത്തനാട്, അറയ്ക്കൽ എന്നീ ചെറിയ രാജവംശങ്ങൾക്കുപോലും മികച്ച നാവികസേന ഉണ്ടായിരുന്നു.
 
=== ആധുനിക കാലഘട്ടം ===
==== ആവിക്കപ്പലുകളുടെ കാലം ====
വ്യവസായവിപ്ലവത്തിനുശേഷം 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആവിയന്ത്രങ്ങളിലധിഷ്ഠിതമായ യുദ്ധക്കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചുതുടങ്ങി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ആവിക്കപ്പലുകൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. അമേരിക്കൻ നാവികസേന 1812-ൽ നിർമിച്ച 'ഡെമോലോഗസ്' (Demologos) ആണ് ആവിയന്ത്രം ഉപയോഗപ്പെടുത്തിയ ആദ്യത്തെ യുദ്ധക്കപ്പൽ. പെഡലുകൾ ഘടിപ്പിച്ച ചെറിയ കപ്പലുകളായിരുന്നു.
ആദ്യകാല ആവിക്കപ്പലുകൾ. 1820-കളിൽ വെസ്റ്റ് ഇൻഡീസ് തീരങ്ങളിലെ കടൽക്കൊള്ളക്കാർക്കെതിരെ അമേരിക്കൻ നാവികസേന ഇത്തരം കപ്പലുകളുപയോഗിച്ച് നിരവധി നാവികയുദ്ധങ്ങൾ നടത്തി. തീർത്തും പ്രതികൂലമായ കാലാവസ്ഥകളിലും അമേരിക്കൻ നാവികസേന ആവിക്കപ്പലുകൾ ഉപയോഗിച്ച് വലിയ വിജയങ്ങൾ നേടി. 1840-കളിലെ മെക്സിക്കൻ യുദ്ധവും 1850-കളിലെ ത്രീമെൻ യുദ്ധവും ഉദാഹരണങ്ങളാണ്. നാവികരംഗത്ത് അമേരിക്ക പ്രബലശക്തിയായി വളർന്നതും ഇക്കാലത്താണ്.
ലോഹസംസ്കരണവിദ്യയിലുണ്ടായ മാറ്റങ്ങൾ തോക്കുനിർമാണത്തിലും പ്രതിഫലിച്ചു. ഭാരംകൂടിയ നീണ്ട തോക്കുകൾ കപ്പലുകളിൽ ഘടിപ്പിച്ചുതുടങ്ങി. വെടിയുണ്ടകൾക്കു പകരം തീക്കൽകഷണം (flint stone) ഉപയോഗിക്കുന്ന തോക്കുകളായിരുന്നു ഇവ. സ്ഫോടകശക്തിയുള്ള ഒരു രാസസംയുക്തം (mercuric fulminate) ഇതിനായി നാവികസേനകൾ ഉപയോഗിച്ചു. തട്ടിയാൽ ഉടൻ പൊട്ടിത്തെറിക്കുന്ന ഒരു ചൂർണപദാർഥം അടങ്ങിയിട്ടുള്ള ലോഹക്കൂട്ടും ഇക്കാലത്ത് മിക്ക സേനകളും ഉപയോഗിച്ചിരുന്നു. പുറകുവശത്തുനിന്ന് ഉണ്ടകൾ നിറയ്ക്കാവുന്ന പ്രത്യേകതരം തോക്കുകൾ ബ്രിട്ടീഷ് സൈന്യമാണ് ആദ്യമായി ഉപയോഗിച്ചത്. അമേരിക്കൻ ആഭ്യന്തരയുദ്ധങ്ങളിൽ നാവികസേനയുടെ മികച്ച ആയുധം കരിമരുന്ന് ഉപയോഗിച്ചുള്ളവയായിരുന്നു.
പീരങ്കികൾക്കും തോക്കുകൾക്കും പിറകേ ചെറിയതരം ഷെല്ലുകൾ, ബോംബുകൾ തൊടുക്കാവുന്ന മോർട്ടാറുകൾ എന്നിവയും നാവികസേനകളിൽ സ്ഥാനംപിടിച്ചു. മികച്ച കൃത്യത ഇവയ്ക്കുണ്ടായിരുന്നു. 62മ്മ പൗണ്ട് ഭാരവും ശക്തിയോടെ തുളച്ചുകയറി പൊട്ടിത്തെറിക്കാൻ കഴിവുമുള്ള ഇത്തരം ഷെല്ലുകൾ ഫ്രഞ്ചുസേന വികസിപ്പിച്ചെടുത്തു. 1853-ൽ കരിങ്കടലിൽവച്ച് റഷ്യൻ സേന തുർക്കി സേനയെ തകർത്തത് ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു. ഷെൽ-തോക്കുകൾ (Shell-gun) വ്യാപകമാവാൻ ഈ സംഭവം കാരണമായി. ആവിയന്ത്രത്തിലോടുന്ന 'ഫ്രിഗേറ്റുകൾ' എന്ന കപ്പലുകൾ അമേരിക്കൻ-ബ്രിട്ടിഷ് സൈന്യങ്ങൾ യുദ്ധങ്ങളിൽ ഉപയോഗിച്ചു. പിന്നീട് ഇത്തരത്തിലുള്ള ഫ്രിഗേറ്റുകൾ ആയിരുന്നു യുദ്ധമുന്നണിയിലെ പ്രബല കപ്പലുകൾ. 1855-ൽ ഇത്തരത്തിലുള്ള ഒരു ബ്രിട്ടിഷ് കപ്പൽ റഷ്യൻ തീരത്തുള്ള ഒരു കോട്ട തകർത്തു. കനത്ത ഉരുക്കുപാളികൾകൊണ്ടു നിർമിതമായ ഇതിന് റഷ്യൻ പ്രത്യാക്രമണത്തിൽനിന്ന് കുറഞ്ഞ പരിക്കേ ഏല്ക്കേണ്ടിവന്നുള്ളു. മുങ്ങിക്കപ്പലുകളുടെയും ടോർപിഡോകളുടെയും ആദ്യകാല രൂപങ്ങൾ ഇക്കാലത്ത് ഉപയോഗിച്ചുതുടങ്ങി.
19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കവചിത ആക്രമണകാരി കപ്പലുകൾ അഥവാ കവചിത ക്രൂസെറുകൾ നാവിക സേനകളിൽ പ്രധാന ഘടകമായി. ചരക്കുഗതാഗതത്തിന് സംരക്ഷണം നല്കുവാനും പെട്ടെന്ന് ആക്രമണങ്ങൾ നടത്താനും യോജിച്ച രീതിയിൽ നിർമിക്കപ്പെട്ട കപ്പലുകളായിരുന്നു ഇവ. മുങ്ങിക്കപ്പലുകളുടെ നിർമാണത്തിലും കൂടുതൽ മുന്നേറ്റങ്ങൾ ഇക്കാലത്തുണ്ടായി.
 
==== ഒന്നാം ലോകയുദ്ധകാലം ====
മറ്റെല്ലാ സേനാസംവിധാനങ്ങളിലുമെന്നപോലെ നാവികസേനകളിലും നവീനമായ മാറ്റങ്ങൾ ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായി. ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങൾ നാവികരംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തി.
ഒന്നാം ലോകയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന കൂറ്റൻ പടക്കപ്പലുകൾ 'പ്രീ-ഡ്രെഡ്നോട്ടു'കൾ (Pre-Dreadnought) എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നു. 1890-കളിലാണ് ഇത്തരം കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചിരുന്നത്. 1906-ൽ ബ്രിട്ടീഷ് നേവി 'ഡ്രെഡ്നോട്ട്' (Dreadnought) എന്ന പേരിൽ ഒരു പടക്കപ്പൽ പുറത്തിറക്കി. 21 നോട്ടിക് മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇതിൽ 12 ഇഞ്ച് തോക്കുകളായിരുന്നു പ്രധാന ആയുധം. പിന്നീട് നാവികസേനകളെല്ലാം ഇത്തരം കപ്പലുകൾ പുറത്തിറക്കി. ഒന്നാം ലോകയുദ്ധകാലത്ത് പ്രധാന കപ്പലുകളായിരുന്നു ഡ്രെഡ്നോട്ടുകളും പ്രീ ഡ്രെഡ്നോട്ടുകളും. 1900-1914 കാലത്ത് ജർമനി നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധനല്കി. ജർമനിയോടു മത്സരിച്ച് ബ്രിട്ടനും ശക്തിയേറിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ തുടങ്ങി.
 
ക്രൂസെർ, ഡിസ്ട്രോയർ എന്നീ കപ്പലുകളുടെ പുതിയ രൂപങ്ങൾ നാവികസേനകൾ തയ്യാറാക്കി. വലിയ തോക്കുകൾ ഘടിപ്പിച്ച ക്രൂസെറുകൾ 'ബാറ്റിൽ ക്രൂസെറു'കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിവേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്കു കഴിഞ്ഞിരുന്നു. 8ഃ13.5 ഇഞ്ച് തോക്കുകളാണ് ബാറ്റിൽ ക്രൂസെറുകളിൽ ഉണ്ടായിരുന്നത്. ഡിസ്ട്രോയർ യുദ്ധക്കപ്പലുകളും നാവികസേനകളുടെ ശക്തി വർധിപ്പിച്ചു. 1914-ൽ ബ്രിട്ടന്റെ സേനയിൽ 270 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. 4 ഇഞ്ച് തോക്കുകളും 21 ഇഞ്ച് ടോർപിഡോ ട്യൂബുകളും ഇവയിലുണ്ടായിരുന്നു. ജർമൻകാർ ഡിസ്ട്രോയറുകളെ ടോർപിഡോ ബോട്ടുകൾ എന്നാണ് വിളിച്ചിരുന്നത്. ജർമനിക്ക് 140 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഒന്നാം ലോകയുദ്ധരംഗത്തേക്ക് അല്പം വൈകി കടന്നുവന്ന അമേരിക്കയ്ക്ക് ശക്തിയേറിയ 247 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഇവയിലെല്ലാം ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ മുതലായ നൂതന ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. പ്രത്യേകതരം നാവിക യുദ്ധവിമാനങ്ങൾ ഇക്കാലത്ത് വികസിപ്പിക്കപ്പെട്ടു. ജർമനി 'സെപ്പിലിനുകൾ' (Zeppelines) എന്നു പേരുള്ള വലിയ വിമാനങ്ങൾ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിച്ചു. ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ളൈയിങ് ബോട്ടുകൾ തുടങ്ങിയ വിമാനങ്ങൾ മറുഭാഗത്തുനിന്നും ഉപയോഗപ്പെടുത്തി. കൂറ്റൻ യുദ്ധക്കപ്പലുകളിൽ മാറ്റങ്ങൾ വരുത്തി യുദ്ധവിമാനങ്ങളെ വഹിക്കാൻ പാകത്തിലാക്കി. കുറച്ചു യുദ്ധവിമാനങ്ങളെ മാത്രമേ ഇത്തരം കപ്പലുകൾക്കു വഹിക്കാൻ കഴിഞ്ഞിരുന്നുള്ളു. ആധുനിക വിമാനവാഹിനികളുടെ ആദ്യകാലരൂപങ്ങളായിരുന്നു അവ. പൈലറ്റില്ലാത്തതും സ്ഫോടകവസ്തുക്കൾ വഹിക്കുന്നതുമായ ചെറിയ വിമാനങ്ങൾ അമേരിക്കൻ നേവി ഇക്കാലത്തു വികസിപ്പിച്ചെടുത്തു.
 
അന്തർവാഹിനികൾക്കുവേണ്ടിയുള്ള നിരവധി പരീക്ഷണങ്ങൾ ഇക്കാലത്തു നടന്നു. ഫ്രാൻസ്, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ അന്തർവാഹിനികളുടെ ചെറിയ രൂപങ്ങൾ നിർമിക്കപ്പെട്ടു. യുദ്ധരംഗത്ത് അന്തർവാഹിനി ആദ്യമായി ഉപയോഗിച്ചത് ജർമനി ആയിരുന്നു. 'യു-ബോട്ടുകൾ' എന്നാണ് ജർമനി ഇവയെ വിളിച്ചത്. 800-ഓളം യു-ബോട്ടുകൾ ജർമനിക്കും 250-ഓളം അന്തർവാഹിനികൾ ബ്രിട്ടണും ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായിരുന്നു. ജർമനിയുടെ അന്തർവാഹിനികൾ, സഖ്യരാജ്യങ്ങളുടെ നിരവധി യാത്രാക്കപ്പലുകളെയും ചരക്കുകപ്പലുകളെയും ടോർപിഡോ പ്രയോഗത്തിലൂടെ നശിപ്പിച്ചു. 1917-ലെ ആദ്യ എട്ടു മാസങ്ങളിൽ നിരവധി ബ്രിട്ടീഷ് ജലനൌകകൾ ഇപ്രകാരം നശിപ്പിക്കപ്പെട്ടു. ഡിസ്ട്രോയർ കപ്പലുകളെ യാത്രാകപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും അകമ്പടി കപ്പലുകളാക്കിക്കൊണ്ട് ബ്രിട്ടൺ ജർമനിയുടെ ആക്രമണത്തെ ചെറുത്തു. 'കോൺവോയ് സംവിധാനം' (Convoy system) എന്ന് ഇത്തരം സുരക്ഷാസംവിധാനം അറിയപ്പെട്ടു. ജർമൻ യു-ബോട്ടുകളെ നശിപ്പിക്കാൻ സഖ്യശക്തികൾ മൈനുകൾ ഉപയോഗിച്ചുതുടങ്ങി. ഉത്തരസമുദ്രത്തിൽ (North Sea) ആയിരക്കണക്കിന് മൈനുകൾ ഇപ്രകാരം നിക്ഷേപിക്കപ്പെട്ടു. ജർമൻ നാവികസേനകൾ മൈനുകളെ നീക്കം ചെയ്യാൻ മൈൻവാരി കപ്പലുകൾ ഉപയോഗിച്ചു. ഇത്തരം മൈൻവാരികൾക്ക് കോൺവോയ് സംവിധാനം ഏർപ്പെടുത്താൻ ജർമനി നിർബന്ധിതമായി. വീണ്ടും നാവികയുദ്ധവിമാനങ്ങളുടെ ആക്രമണം ഇക്കാലത്തു നടന്നു. നേവൽബേസുകളെയും കപ്പലുകളെയും നശിപ്പിക്കാൻ വിമാനവാഹിനികളിൽനിന്നു പറന്നുയരുന്ന യുദ്ധവിമാനങ്ങൾക്കു കഴിഞ്ഞു. ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ എന്നിവയുടെ കടന്നുവരവോടെ അന്തർവാഹിനികളെ നശിപ്പിക്കാനുമായി.
=== രണ്ടാം ലോകയുദ്ധകാലം ===
 
ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തിയുള്ള നാവിക യുദ്ധോപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചു. ജർമനിയുടെ കപ്പൽശാലകളിലും രഹസ്യമായി നിരവധി കപ്പലുൾ തയ്യാറാക്കിക്കൊണ്ടിരുന്നു. എയർക്രാഫ്റ്റുകൾ, മിസൈലുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ കണ്ടുപിടിക്കപ്പെട്ടത് ഇക്കാലത്താണ്. റഡാർ, ആന്റി-എയർക്രാഫ്റ്റ് ഗണ്ണറി, പ്രൊപ്പൽഷൻ പ്ളാന്റുകൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങൾ
ഉണ്ടായി. രണ്ടാം ലോകയുദ്ധത്തിൽ നാവികക്കപ്പലുകളുടെ പ്രധാന ജോലി വിമാനവാഹിനി, ആന്റി-എയർക്രാഫ്റ്റ് നൗകകൾ എന്നിവയ്ക്ക് സംരക്ഷണം നല്കുക എന്നതായിരുന്നു. കൂടാതെ, ശത്രുവിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അപൂർവമായി, പരമ്പരാഗതരീതിയിൽ സമുദ്രോപരിതലത്തിൽ പരസ്പര ആക്രമണങ്ങൾ നടന്നു. അമേരിക്കയുടെ പടക്കപ്പലുകൾക്ക് ജപ്പാന്റെ ടോർപിഡോ ആക്രമണത്തെയും ചാവേർ വിമാനങ്ങളുടെ (Kamikaze) ആക്രമണത്തെയും ഫലപ്രദമായി അതിജീവിക്കാൻ കഴിഞ്ഞു. ബ്രിട്ടൺ, ജർമനി, ജപ്പാൻ എന്നിവയുടെ യുദ്ധക്കപ്പലുകളിൽ പലതും എയർക്രാഫ്റ്റുകളുടെ ആക്രമണത്തിൽ തകർന്നു. വിമാനങ്ങളിൽനിന്നു പ്രയോഗിക്കുന്ന ടോർപിഡോകൾ മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗിച്ചു.
 
വിമാനവാഹിനികളും മുങ്ങിക്കപ്പലുകളും തന്നെയായിരുന്നു രണ്ടാം ലോകയുദ്ധത്തിലെയും പ്രബല കപ്പലുകൾ. മുപ്പതോളം എയർക്രാഫ്റ്റുകളെ വഹിക്കാൻ കഴിവുള്ള വിമാനവാഹിനികൾ അമേരിക്ക, ജപ്പാൻ, ജർമനി എന്നിവയുടെ നേവികളിൽ ഉണ്ടായിരുന്നു. ഇവയുടെ ശരാശരി വേഗത 18-19 നോട്ടിക് മൈൽ ആയിരുന്നു. രണ്ടിഞ്ച്, അഞ്ചിഞ്ച് തോക്കുകളും നിരവധി പ്രത്യേക ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഇവയിൽ അടങ്ങിയിരുന്നു. തിരച്ചിൽ വിമാനങ്ങളുടെയും റഡാറുകളുടെയും കാര്യക്ഷമതയിൽ കാര്യമായ മാറ്റങ്ങൾ ഇക്കാലത്തുണ്ടായി. വിമാനങ്ങളിലും കപ്പലുകളിലും ഘടിപ്പിച്ച് റഡാർ സംവിധാനങ്ങളുടെ സഹായത്തോടെ രാത്രികാലങ്ങളിൽപ്പോലും ശത്രുക്കപ്പലുകളെ കണ്ടെത്താനും മുങ്ങിക്കപ്പലുകളുടെ സഞ്ചാരപഥം മനസ്സിലാക്കാനും കഴിഞ്ഞു. മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും കാര്യക്ഷമതയിലും വർധനവുണ്ടായി. യുദ്ധാരംഭകാലത്ത് 57 അന്തർവാഹിനികൾ (യു-ബോട്ടുകൾ) ജർമനിക്കുണ്ടായിരുന്നു. സോവിയറ്റ് യൂണിയനാകട്ടെ 235 മുങ്ങിക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ ഇവയിൽ ഘടിപ്പിച്ചിരുന്നു. ഹെഡ്ജ് ഹോഗ് (Hedge hog) എന്നു പേരുള്ള, 24 ഡെപ്ത്ത് ചാർജറുകൾ തൊടുക്കാൻ ശേഷിയുള്ള ഒരു ആയുധം ബ്രിട്ടീഷ് നാവികസേന വികസിപ്പിച്ചെടുത്തു. ജർമനിയുടെ യു-ബോട്ടുകളെ, ഉപരിതലത്തിലെത്തി ആക്രമണം നടത്താൻ അനുവദിക്കാതെ അകമ്പടി കപ്പലുകൾക്കുനേരെ പലപ്പോഴും അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ജപ്പാന്റെ പല ചരക്കുകപ്പലുകളെയും അമേരിക്കൻ അന്തർവാഹിനികൾ നശിപ്പിച്ചു. രണ്ടുപേർക്കുമാത്രം സഞ്ചരിക്കാൻ കഴിവുള്ള പ്രത്യേക മുങ്ങിക്കപ്പലുകൾ തുറമുഖങ്ങളെ ആക്രമിക്കാൻ ജപ്പാൻ ഉപയോഗപ്പെടുത്തിയിരുന്നു.
ശക്തിയേറിയ ക്രൂയിസർ-ഡിസ്ട്രോയർ കപ്പലുകൾ 1930-കളിൽ മിക്ക നാവികസേനകൾക്കും ഉണ്ടായിരുന്നു. 'ഹെവി', 'ലൈറ്റ്' എന്നിങ്ങനെ രണ്ടുവിഭാഗം ക്രൂസെറുകൾ വ്യാപകമായി നിർമിക്കപ്പെട്ടു. മൂന്നിഞ്ച് തോക്കുകളടങ്ങിയ ക്രൂസെറുകൾ ഹെവി ക്രൂസെറുകൾ എന്നും ആറിഞ്ച് തോക്കുകളടങ്ങിയവ ലൈറ്റ് ക്രൂസെറുകൾ എന്നുമാണ് അറിയപ്പെട്ടത്. അഞ്ചിഞ്ച് തോക്കുകളടങ്ങിയ ആന്റി-എയർക്രാഫ്റ്റ് ക്രൂസെറുകളും നാവികസേനകൾ ഉപയോഗിച്ചിരുന്നു. ഓട്ടോമാറ്റിക് ലോഡിങ് സംവിധാനങ്ങളുള്ള ഇത്തരം തോക്കുകൾ ഫയറിങ് നിരക്ക് ഗണ്യമായി വർധിപ്പിച്ചു. ഇരുട്ടിലും പുകമഞ്ഞിലും മികച്ച കൃത്യതയോടെ യുദ്ധവിമാനങ്ങൾക്കുനേരെ നിറയൊഴിക്കാൻ നൂതനമായ റഡാർ സംവിധാനം സഹായിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് നൂറോളം അത്യാധുനിക ഡിസ്ട്രോയറുകൾ ബ്രിട്ടന്റെ നിർമാണശാലകളിൽ തയ്യാറായിക്കൊണ്ടിരുന്നു. ഡിസ്ട്രോയറുടേതിനെക്കാൾ ചെറുതും വേഗത കുറഞ്ഞതുമായ കോർവെറ്റുകൾ, സ്ലൂപ്പുകൾ തുടങ്ങിയ പ്രത്യേകതരം കപ്പലുകൾ ബ്രിട്ടന്റെ അകമ്പടിസേനയ്ക്കു ശക്തിപകർന്നു. 1939-നും 1945-നും ഇടയ്ക്ക് 400 അതിവേഗ ഡിസ്ട്രോയറുകൾ അമേരിക്ക നിർമിച്ചു. ജപ്പാനും ഡിസ്ട്രോയർ നിർമാണത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി.
യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സ്പെയർപാർട്ടുകളുമായി നീങ്ങുന്ന കപ്പലുകൾ (മദർ കപ്പലുകൾ) നാവികസേനകളുടെ ഭാഗമായിരുന്നു. സമുദ്രോപരിതലത്തിൽ സ്ഥാപിക്കാവുന്ന താത്കാലിക ഫ്ളോട്ടിങ് ബേസുകൾ, ഫ്ളോട്ടിങ് ഡോക്കുകൾ, ഫ്ളോട്ടിങ് ക്രെയിനുകൾ എന്നിവ കപ്പലുകളെ തീരങ്ങളിൽ അണയാതെതന്നെ അറ്റകുറ്റപ്പണികൾ നടത്താനും ആയുധങ്ങൾ കൈമാറ്റം ചെയ്യാനും സഹായിച്ചു. 'അണ്ടർവെ റിപ്ലനിഷ്മെന്റ്' (Underway) സംവിധാനം ടാസ്ക്ഫോഴ്സുകൾക്ക് മാസങ്ങളോളം കടലിൽ നില്ക്കാനും തുറമുഖത്തണയാതെതന്നെ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം വിതരണം ചെയ്യുന്ന പ്രത്യേക കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിച്ചു. ജപ്പാനും അമേരിക്കയും 'ആംഫിബിയൻ ഓപ്പറേഷനുകൾ' നടത്താനുള്ള പരിശീലന പരിപാടികൾ ഒന്നാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ കടലിൽക്കൂടി കരയിലെത്തി ആക്രമണങ്ങൾ നടത്തി. 1941-42 കാലത്ത് വേക്ക് ദ്വീപുകൾ (Wake Island), ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയവയ്ക്കെതിരെ ജപ്പാൻ ഇത്തരം ആക്രമണങ്ങൾ നടത്തി. 1945-ൽ ഒക്കിനാവയ്ക്കെതിരെ അമേരിക്ക ആംഫിബിയൻ ആക്രമണം നടത്തി. ചെറുതും വലുതുമായ 1500-ഓളം ജലനൗകകൾ ഇതിൽ പങ്കെടുത്തു.
മൈനുകൾ തന്ത്രപരമായി മികച്ച ആയുധമായിരുന്നു. ബ്രിട്ടൺ മെഡിറ്ററേനിയൻ സമുദ്രത്തിൽ ആയിരക്കണക്കിന് മൈനുകൾ വിതറി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റത്തിനു വൻനാശം വരുത്താൻ ഇത് കാരണമായി. സഖ്യസേനയുടെ നിരവധി കപ്പലുകളും മൈനുകൾവഴി തകർക്കപ്പെട്ടു. പസിഫിക് സമുദ്രത്തിൽ അമേരിക്കൻ വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിരവധി മൈനുകൾ നിക്ഷേപിച്ചു.
ഇറ്റാലിയൻ തീരത്ത് റോയൽ നേവി നടത്തിയ ടറന്റോ യുദ്ധവും (Battle of Taranto), ജപ്പാന്റെ പേൾ ഹാർബർ ആക്രമണവും രണ്ടാം ലോകയുദ്ധത്തിൽ വൻ നാശം സൃഷ്ടിച്ച നാവികയുദ്ധങ്ങളായിരുന്നു.
=== ആധുനിക യുദ്ധക്കപ്പലുകൾ ===
ആധുനിക നാവികസേന ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകളെ പ്രധാനമായും ഏഴ് ഇനങ്ങളായി തരംതിരിക്കാറുണ്ട്. വിമാനവാഹിനികൾ, മുങ്ങിക്കപ്പലുകൾ, ക്രൂസെറുകൾ, ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ, ആംഫിബിയസ് അസോൾട്ട് ഷിപ്പുകൾ എന്നിവയാണ് അവ. ഡിസ്ട്രോയറുകളെയാണ് പൊതുവേ മികച്ച ആക്രമണകാരിയായി കൂടുതൽ സേനകളും ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം യുദ്ധക്കപ്പലുകളിലും ആന്റി സർഫസ്, ആന്റി സബ്മറൈൻ, ആന്റി എയർക്രാഫ്റ്റ് എന്നീ വിഭാഗങ്ങളിലുള്ള ആയുധങ്ങൾ അടങ്ങിയിരിക്കും.
 
=== വിമാനവാഹിനികൾ ===
യുദ്ധവിമാനങ്ങളെ വഹിക്കാൻ കഴിവുള്ള കൂറ്റൻ കപ്പലുകളാണിവ. കപ്പലിന്റെ ഡെക്കിൽ കിടക്കുന്ന വിമാനങ്ങൾ ആവശ്യം വരുമ്പോൾ പറന്നുയർന്ന് ശത്രുവിനെ ആക്രമിച്ചശേഷം മടങ്ങിയെത്തുന്നു. ബോംബുകളും മിസൈലുകളും പ്രയോഗിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇതിൽ ഉണ്ടായിരിക്കുക. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടൺ നിർമിച്ച 'ആർഗസ്' ആണ് ലോകത്തിലെ ആദ്യത്തെ വിമാനവാഹിനി. ശത്രുരാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കരികെ നിലയുറപ്പിച്ചുകൊണ്ട് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിക്കാനും സ്വന്തം സ്ഥാനങ്ങളെ ശത്രുവിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാനും ചരക്കുകപ്പലുകൾക്ക് സംരക്ഷണം നല്കാനും വിമാനവാഹിനികൾ ഉപയോഗപ്പെടുത്തുന്നു. റഡാർ സംവിധാനങ്ങൾ, വാർത്താവിനിമയആന്റിനകൾ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, എയർക്രാഫ്റ്റ് ലിഫ്റ്റുകൾ എന്നിവയും വിവിധതരം തോക്കുകളും വിമാനവാഹിനികളിൽ അടങ്ങിയിരിക്കും. മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗപ്പെടുത്തുന്ന പ്രത്യേകതരം വിമാനവാഹിനികളും ഇന്ന് നാവികസേനകൾ ഉപയോഗിക്കുന്നു. ഹെലികോപ്റ്ററുകൾക്കും വിമാനങ്ങൾക്കും പുറമേ ഇവയിലെ മറ്റു പ്രധാന ആയുധങ്ങൾ ഡെപ്ത് ചാർജറുകളും ടോർപിഡോകളുമാണ്. ഹെലികോപ്റ്റർ കാരിയർ, എസ്കോർട്ട് കാരിയർ, ലൈറ്റ് എയർക്രാഫ്റ്റ് കാരിയർ എന്നിവ വിവിധ ഇനം വിമാനവാഹിനികളാണ്.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്